Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightClassifiedschevron_rightIdukkichevron_rightഇടുക്കി ജില്ലയിലെ 752...

ഇടുക്കി ജില്ലയിലെ 752 ബൂത്തുകളിൽ വെബ്കാസ്റ്റിങ് സൗകര്യം

text_fields
bookmark_border
poll cast
cancel

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ 752 ബൂ​ത്തു​ക​ളി​ൽ വെ​ബ്കാ​സ്റ്റി​ങ് സൗ​ക​ര്യം ഒ​രു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം ബൂ​ത്തു​ക​ളി​ല്‍ 75 ശ​ത​മാ​നം വെ​ബ്കാ​സ്റ്റി​ങ് സം​വി​ധാ​ന​മാ​ണ് ഏ​ര്‍പ്പെ​ടു​ത്തേ​ണ്ട​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വെ​ബ്​ കാ​സ്റ്റി​ങ്​ സി​സ്റ്റം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 1003 പോ​ളി​ങ് സ്റ്റേ​ഷ​നി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്ന് ജി​ല്ല ക​ള​ക്ട​ര്‍ ഷീ​ബ ജോ​ര്‍ജ് അ​റി​യി​ച്ചു. മു​ഴു​വ​ന്‍ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ലും കു​ടി​വെ​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കും. എ​ല്ലാ പോ​ളി​ങ് സ്റ്റേ​ഷ​ന്‍ ലൊ​ക്കേ​ഷ​നു​ക​ളി​ലും വോ​ട്ട​ര്‍ അ​സി​സ്റ്റ​ന്‍സ് ബൂ​ത്ത് സ​ജ്ജീ​ക​രി​ക്കു​ക​യും സ​മ്മ​തി​ദാ​യ​ക​രെ സ​ഹാ​യി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ വീ​ല്‍ചെ​യ​ര്‍, റാ​മ്പ്, സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കും പ്ര​ത്യേ​കം ടോ​യ്​​ല​റ്റു​ക​ള്‍ എ​ന്നി​വ​യും ഉ​ണ്ടാ​കും. പോ​ളി​ങ് ബൂ​ത്തി​ല്‍ വോ​ട്ട​ര്‍മാ​ര്‍ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ന്ന സൂ​ച​നാ ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കും.

ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍മാ​രു​ള്ള പോ​ളി​ങ് സ്റ്റേ​ഷ​ൻ ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ക്രൈ​സ്റ്റ് കി​ങ് എ​ല്‍.​പി.​എ​സ് രാ​ജ​മു​ടി​യാ​ണ്. 1503 വോ​ട്ട​ര്‍മാ​രാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. ഏ​റ്റ​വും കു​റ​വ് വോ​ട്ട​ര്‍മാ​രു​ള്ള പോ​ളി​ങ് സ്റ്റേ​ഷ​ന്‍ പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ച്ച​ക്കാ​നം അം​ഗ​ന്‍വാ​ടി​യാ​ണ്. 28 വോ​ട്ട​ര്‍മാ​രാ​ണ്​ ഇ​വി​ടെ. ജി​ല്ല​യി​ല്‍ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​യ​ന്ത്രി​ക്കു​ന്ന 48 പി​ങ്ക് ബൂ​ത്താ​ണു​ള്ള​ത്. സ്ത്രീ ​പ്രാ​തി​നി​ധ്യം കൂ​ടു​ത​ലു​ള്ള പോ​ളി​ങ് ബൂ​ത്തു​ക​ളാ​ണ് വ​നി​ത സൗ​ഹൃ​ദ പോ​ളി​ങ് ബൂ​ത്തു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ പി​ങ്ക് ബൂ​ത്തു​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ വ​നി​ത​ക​ളാ​യി​രി​ക്കും. ഓ​രോ മ​ണ്ഡ​ല​ത്തി​ലും ഒ​ന്നു​വീ​തം അ​ഞ്ച്​ മാ​തൃ​ക ഹ​രി​ത ബൂ​ത്തു​ക​ളാ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. പ്ര​കൃ​തി​സൗ​ഹാ​ര്‍ദ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാ​നാ​ണ് ഹ​രി​ത മാ​തൃ​ക ബൂ​ത്തു​ക​ളൊ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Polling BoothIdukki NewsLok Sabha Elections 2024Webcasting facility
News Summary - Webcasting facility in 752 booths in Idukki district
Next Story