Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർഷക പ്രക്ഷോഭം: വെൽഫെയർ പാർട്ടി രാജ്ഭവൻ മാർച്ച് ചൊവ്വാഴ്ച
text_fieldsbookmark_border
തിരുവനന്തപുരം: രാജ്യത്ത് ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അർപ്പിച്ച് വെൽഫെയർ പാർട്ടിയുടെ രാജ്ഭവൻ മാർച്ച് ഡിസംബർ 22 ന് നടക്കും. വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്‍റ് ഡോ. എസ്. ക്യൂ.ആർ ഇല്യാസ് മാർച്ച് ഉദ്ഘാടനം ചെയ്യും.
കർഷക പ്രക്ഷോഭത്തിലെ സജീവസാന്നിധ്യമായ പി.റ്റി ജോൺ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം, റസാഖ് പാലേരി, കെ.എ ഷഫീഖ്, സുരേന്ദ്രൻ കരിപ്പുഴ, ജോസഫ് ജോൺ, ജബീന ഇർഷാദ്, ഷംസീർ ഇബ്രാഹിം തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്നും രാവിലെ 10.30 ന് രാജ്ഭവനിലേക്കുള്ള പ്രകടനം ആരംഭിക്കും.
Next Story

