കാട്ടാക്കട: നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലെ ഇരുമ്പഴികൾ പൊട്ടിച്ച് കടുവ പുറത്തുചാടിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി രാജു ഉത്തരവിട്ടു.
രണ്ടാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണം. കടുവകള്‍ക്കായി വയനാട് റിഹാബിലിറ്റേഷന്‍ സെൻറര്‍ ഉടന്‍ ഒരുങ്ങുമെന്നും നെയ്യാര്‍ഡാം സിംഹ സഫാരി പാര്‍ക്കിലെ ഇരുമ്പുകൂടുകള്‍ ആധുനീകരിച്ച് സുരക്ഷയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി അരമണിക്കൂറോളം പാര്‍ക്കില്‍ ചെലവിട്ടു. കടുവയക്ക് വൈഗയെന്ന് പേരിട്ടു. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ സുരേന്ദ്രകുമാർ, ഡി.എഫ്.ഒ ജെ.ആർ. അനി എന്നിവര്‍ പാര്‍ക്കിലെ സംഭവങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചു.