Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്​​ന ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്​​ന ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച മൂന്നുപേർ അറസ്​റ്റിൽ
cancel

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്​​ന ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ 'പോ​ക്​​സോ' നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ശാ​സ്​​ത​വ​ട്ടം ശാ​സ്​​താ ന​ഗ​ർ ബ്ലോ​ക്ക് ന​മ്പ​ർ -39ൽ ​ഷെ​റി​ൻ എ​സ്.​എ​സ്. (24), ശാ​സ്​​ത​വ​ട്ടം ക​ടേ​ഷ് ഭ​വ​നി​ൽ കു​ക്കു എ​ന്ന റോ​ബി​ൻ​രാ​ജ് (25), ശാ​സ്​​ത​വ​ട്ടം ബി.​എ​സ്​ ഭ​വ​നി​ൽ വി​നോ​ദ് (33) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ ൈക്രം ​പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

പെ​ൺ​കു​ട്ടി​യെ ഇ​ൻ​സ്​​റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ഷെ​റി​ൻ തു​ട​ർ​ന്ന് ഫോ​ണി​ൽ വി​ളി​ക്കു​ക​യും സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്​​ന​ഫോ​ട്ടോ നി​ർ​ബ​ന്ധി​ച്ച് വാ​ങ്ങി മൊ​ബൈ​ൽ ഫോ​ൺ വ​ഴി സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു.

ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്. പ്ര​തി​ക​ളി​ൽ നി​ന്ന്​ കൃ​ത്യ​ത്തി​നു​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം​കാ​ർ​ഡു​ക​ൾ, പെ​ൻൈ​ഡ്ര​വു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ (പോ​ക്സോ കോ​ട​തി) കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:instagram friendPocso CasesThiruvananthapuram News
Next Story