വീടും വാഹനങ്ങളും അടിച്ച് തകർത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsമണ്ണന്തല: നാലാഞ്ചിറ തിലക് നഗറിൽ വീടും വാഹനങ്ങളും അടിച്ചുതകർത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ.
മലയിൽകീഴ് മേപ്പൂക്കട വെട്ടിക്കോണത്ത് വീട്ടിൽ അഭിലാഷ് (33), അരുവിപ്പാറ സുജിത്ത് നിവാസിൽ ചിപ്പൂട്ടി എന്ന സുജിത്ത് (26), മേപ്പൂക്കട കൊഴക്കാട് എസ്.എസ്. ഭവനിൽ സജീവ് (24) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഒക്ടോബർ 28ന് പുലർച്ച ഒന്നരയോടെ തിലക് നഗറിൽ താമസക്കാരിയായ ലില്ലിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. കൊലപാതകം, കവർച്ച, പെൺവാണിഭം ഉൾപ്പെടെ മ്യൂസിയം, പൂജപ്പുര, മലയിൻകീഴ് പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരേ നിരവധി കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു. പിടിയിലായ ഈ സംഘത്തിന് അന്തർസംസ്ഥാന പെൺവാണിഭ സംഘങ്ങളുമായും ബന്ധമുള്ളതായും മണ്ണന്തല പൊലീസ് പറഞ്ഞു.
ഡി.സി.പി ദിവ്യ ഗോപിനാഥിെൻറ നേതൃത്വത്തിൽ മണ്ണന്തല പൊലീസ് ഇൻസ്പെക്ടർ ജി.പി. സജുകുമാർ, എസ്.ഐ ഗോപിചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, രതീഷ്, അജീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. മൂവരെയും റിമാൻഡ് ചെയ്തു.

