Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതിരുവനന്തപുരം നഗരസഭ:...

തിരുവനന്തപുരം നഗരസഭ: സി.പി.എം 70 സീറ്റിൽ​, സി.പി.​െഎക്ക്​ 17

text_fields
bookmark_border
തിരുവനന്തപുരം നഗരസഭ: സി.പി.എം 70 സീറ്റിൽ​, സി.പി.​െഎക്ക്​ 17
cancel

തിരുവനന്തപുരം: നഗരസഭയിൽ സി.പി.എം 70ഉം സി.പി.ഐ -17ഉം സീറ്റുകളിൽ മത്സരിക്കുമെന്ന്​ എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

94 വാർഡുകളിൽ ഘടകകക്ഷിളുമായി സീറ്റ് ധാരണയായി. ആറിടത്ത്​ ചർച്ച തുടരുകയാണ്. ജനതാദൾ (എസ്) ^രണ്ട്, കോൺഗ്രസ് (എസ്) ^ഒന്ന്, എൽ.ജെ.ഡി ^രണ്ട്, ഐ.എൻ.എൽ ^ഒന്ന്, എൻ.സി.പി ^ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികൾക്ക് നൽകിയ സീറ്റ്. ഫോർട്ട്, നാലാഞ്ചിറ, ബീമാപള്ളി, കിണവൂർ, ബീമാപള്ളി ഈസ്​റ്റ്​, കുറവൻകോണം സീറ്റുകളുടെ കാര്യത്തിലാണ് തീരുമാമെടു​േക്കണ്ടത്.

സി.പി.എം സ്ഥാനാർഥികളിൽ 46 പേർ വനിതകളാണ്. കോർപറേഷനിൽ ആകെ വനിത സംവരണം 50 സീറ്റാണ്. വള്ളക്കടവ്, നെടുങ്കാട്, പൊന്നുമംഗലം, നെട്ടയം തുടങ്ങിയ ജനറൽ വാർഡുകളിൽ വനിത സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.

മുൻ എം.പി ഡോ. ടി.എൻ.സീമയെ മേയർ സ്ഥാനാർഥിയാക്കാനുള്ള നീക്കം സി.പി.എം സംസ്ഥാന നേതൃത്വം അനുവദിച്ചില്ല. ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.ജി.ഒലീന മത്സര രംഗത്തുണ്ട്​. മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒലീനയോ പുഷ്പലതയോ പരിഗണിക്കപ്പെടാനാണ്​ സാധ്യത.

സി.പി.എം പ്രഖ്യാപിച്ച 70 വാർഡുകളിലെ സ്ഥാനാർഥികൾ:

മുടവൻമുകൾ: ആര്യാ രാജേ​​ന്ദ്രൻ, കരമന: ഗീത, ആറന്നൂർ: ബിന്ദുമേനോൻ, ചാല: ഇ.കെ. രാജലക്ഷ്​മി, വലിയശാല: സുനിൽ (കൃഷ്​ണകുമാർ), നെടുങ്കാട്​: എസ്​. പുഷ്​പലത, കമലേശ്വരം: വിജയകുമാരി വി, കളിപ്പാൻകുളം: സജുലാൽ, കാലടി: ശ്യാംകുമാർ, ആറ്റുകാൽ: ഉണ്ണിക്കൃഷ്​ണൻ നായർ, മുട്ടത്തറ: രാജു ബി, പെരുന്താന്നി: പെരുന്താന്നി രാജു, പുത്തൻപള്ളി: എസ്​. സലീം, വള്ളകടവ്​: ഷാജിത നാസർ, പുന്നയ്​ക്കാമുഗൾ (വനിത): രേണുകകുമാരി എസ്​., തൃക്കണ്ണാപുരം (വനിത): പ്രിയമോൾ വി.വി, തിരുമല (ജനറൽ): ആർ.പി. ശിവജി, എസ്​റ്റേറ്റ്​ (എസ്​.സി വനിത): ആർ. പത്​മകുമാരി, പാപ്പനംകോട്​ (വനിത): മായ എൻ.എസ്​., പൊന്നുമംഗലം (ജനറൽ): സഫീറാബീഗം എസ്​, മേലാംകോട്​: അക്ഷയ വി.എസ്​, കുന്നുകുഴി: എ.ജി. ഒലീന, കണ്ണമ്മൂല: ശരണ്യ എസ്​.എസ്​, വഞ്ചിയൂർ: ഗായത്രി ബാബു, തൈക്കാട്​: ജി. മാധവദാസ്​, പാങ്ങോട്​: ശരണ്യ എസ്​. നായർ, വലിയവിള: എസ്​. മഞ്​ജു, വട്ടിയൂർക്കാവ്​: പാർവതി ​െഎ.എം,

കാഞ്ഞിരംപാറ: എസ്​. വസന്തകുമാരി, ശാസ്​തമംഗലം: ബിന്ദു ശ്രീകുമാർ, കവടിയാർ: ശ്രീലേഖ ഒ, നന്ദൻകോട്​: ഡോ. റീന കെ.എസ്​, ജഗതി: വിദ്യാമോഹൻ എം.എ, മണ്ണന്തല: എസ്​. അശ്വതി, ഇടവക്കോട്​: എൽ.എസ്​. സാജു, ചെറുവയ്​ക്കൽ: സൂര്യ ഹേമൻ, ആക്കുളം: വി.എം. ജയകുമാർ, ഉള്ളൂർ: ആതിര എൽ.എസ്​, മെഡിക്കൽ കോളജ്​: ഡി.ആർ. അനിൽ, കടകംപള്ളി: ഗോപകുമാർ പി.കെ, കരിക്കകം: കെ. ശ്രീകുമാർ, ​െവട്ടുകാട്​: സാബു ജോസ്​, പാൽക്കുളങ്ങര: വിജയകുമാരി എസ്​., ശ്രീകണ്​ഠേശ്വരം: എസ്​. ശിവകുമാർ, പേട്ട: സുജദേവി സി.എസ്​, ചാക്ക: അഡ്വ. എം. ശാന്ത, പാതിരപ്പള്ളി: എം.എസ്​. കസ്​തൂരി: കുടപ്പനക്കുന്ന്​: ജയചന്ദ്രൻ നായർ, പേരൂർക്കട: ജമീല,

മുട്ടട: റിനോയി ടി.പി, കേശവദാസപുരം: അഡ്വ. അംശു വി.എസ്​, നെട്ടയം: രാജി മോൾ, കാച്ചാണി: പി. രമ, വാ​േഴാട്ടുകോണം: ഹെലൻ എ (റാണി വിക്രമൻ), കഴക്കൂട്ടം: കവിത എൽ.എസ്​, കാട്ടായിക്കോണം: ഡി. രമേശൻ, പൗഡിക്കോണം: രാജി എസ്​, ചെല്ലമംഗലം: കെ.എസ്​. ഷീല, ചെമ്പഴന്തി: പി. മ​ഹാദേവൻ, ശ്രീകാര്യം: സ്​റ്റാൻലി ഡിക്രൂസ്​, ആറ്റിപ്ര: എ. ശ്രീദേവി, കുളത്തൂർ: ബി. നാജ, പൗണ്ട്​കടവ്​: ജിഷ ജോൺ, പള്ളിത്തറ: മേടയിൽ വിക്രമൻ, വിഴിഞ്ഞം: സമീറ എസ്​. മിൽഹാദ്​, മുല്ലൂർ: അഞ്​ജു കെ. നിനു, ഹാർബർ: എം.എം. യൂസഫ്​ഖാൻ, തിരുവല്ലം: മീനു എം. നായർ, പുഞ്ചക്കരി: ഡി. ശിവൻകുട്ടി, പൂങ്കുളം: വി. പ്രമീള എന്നിവരാണ് നഗരസഭയിലെ സ്ഥാനാർഥികൾ.

മാണിക്യ വിളാകം വാർഡിൽ ഐ.എൻ.എൽ സ്ഥാനാർഥിയായി കാസിം എ.എൽ.എം മത്സരിക്കുമെന്ന്​ പാർട്ടി നേതൃത്വം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiCPMlocal body election 2020thiruvananthapuram corporation
News Summary - Thiruvananthapuram Corporation: CPM in 70 seats, 17 seats for CPI
Next Story