തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയില്‍ തിരുവോണ ദിനത്തില്‍ അർബുദരോഗ ബാധിതര്‍ക്കായി ഓണസദ്യയൊരുക്കി.
ഉമ്മന്‍ ചാണ്ടി സദ്യ വിളമ്പി നല്കി. ഓണപ്പുടവയും തെരഞ്ഞെടുത്ത 26 പേര്‍ക്ക് ചികിത്സ ധനസഹായ വിതരണവും നടത്തി.
അബൂദബി ഇന്ദിര ഗാന്ധി വീക്ഷണം കള്‍ചറല്‍ ഫോറത്തിെൻറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കെ.പി.സി.സി അംഗം എം.എ. ലത്തീഫ് നേതൃത്വം നല്കി.