Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമൊബൈൽ കട...

മൊബൈൽ കട കുത്തിത്തുറന്ന് പണവും ഫോണുകളും കവർന്നു

text_fields
bookmark_border
മൊബൈൽ കട കുത്തിത്തുറന്ന് പണവും ഫോണുകളും കവർന്നു
cancel

തി​രു​വ​ന​ന്ത​പു​രം: മൊ​ബൈ​ൽ ഫോ​ൺ ക​ട കു​ത്തി​ത്തു​റ​ന്ന് 50,000 രൂ​പ​യും ര​ണ്ട് ഫോ​ണു​ക​ളും മോ​ഷ്​​ടി​ച്ചു. കി​ഴ​ക്കേ​കോ​ട്ട പ​ഴ​വ​ങ്ങാ​ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള മൊ​ബൈ​ൽ​സ് ആ​ൻ​ഡ് വാ​ച്ച​സ് എ​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

ക​ട​യി​ൽ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ന്നി​ട്ടു​ള്ള​ത്. ക​ട​യി​ൽ വി​ല​കൂ​ടി​യ നി​ര​വ​ധി ഫോ​ണു​ക​ളും വാ​ച്ചു​ക​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 9,000 രൂ​പ വി​ല​യു​ള്ള ര​ണ്ട് ഫോ​ണു​ക​ൾ മാ​ത്ര​മാ​ണ് മോ​ഷ്​​ടി​ച്ച​ത്. ഇ​വ​യു​ടെ പാ​ക്ക​റ്റു​ക​ൾ ക​ട​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​മീ​പ​ത്തെ ബാ​ർ​ബ​ർ ഷോ​പ്പി​ലും വാ​ച്ച് ക​ട​യി​ലും ക​ള്ള​ൻ ക​യ​റി​യെ​ങ്കി​ലും ഇ​വി​ടെ​നി​ന്ന് യാ​തൊ​ന്നും അ​പ​ഹ​രി​ച്ചി​ട്ടി​ല്ല. പ​ണം ല​ക്ഷ്യ​മാ​ക്കി​യാ​ണ് മോ​ഷ്​​ടാ​വ് എ​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സിെൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneytheftmobile shopphone
Next Story