വെൻഡിങ് മെഷീൻ വഴി മാസ്ക്കും ഗ്ലൗസും സാനിറ്റൈസറും
text_fieldsതിരുവനന്തപുരം നഗരസഭ മെയിൻ ഓഫിസിൽ സ്ഥാപിച്ച മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ ലഭ്യമാവുന്ന വെൻറിങ് മെഷീൻ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി നഗരസഭയുടെയും സ്മാർട്ട് സിറ്റിയുടെയും നേതൃത്വത്തിൽ നഗരസഭ മെയിൻ ഓഫിസിൽ സ്ഥാപിച്ച മാസ്ക്, ഗ്ലൗസ്, സാനിെറ്റെസർ എന്നിവ ലഭ്യമാവുന്ന വെൻഡിങ് മെഷീൻ മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
10 രൂപക്ക് മാസ്ക്,15 രൂപക്ക് ഗ്ലൗസ്, 50 രൂപക്ക് സാനിെറ്റെസർ എന്നിവ വെൻഡിങ് മെഷീൻ വഴി ലഭ്യമാകും.
മെഷീനിൽ നേരിട്ട് പണം നിക്ഷേപിക്കാവുന്ന സൗകര്യത്തിനു പുറമെ ഗൂഗിൾ പേ വഴിയോ, ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പണം അടയ്ക്കാവുന്നതാണ്.
വെൻഡിങ് മെഷീൻ മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ മെയിൻ ഓഫിസിനു പുറമെ നഗരത്തിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ കൂടി കോവിഡ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉൽപന്നങ്ങൾ ലഭ്യമാകുന്ന വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുമെന്ന് മേയർ പറഞ്ഞു.
പാളയം രാജൻ, എസ്. പുഷ്പലത, പി. ബാലകിരൺ, സനൂപ് ഗോപീകൃഷ്ണ, ഉണ്ണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

