You are here

അറബ് നാട്ടിലെ ഫാല്‍ക്കണ്‍ വിശേഷങ്ങള്‍

ധീ​ര​ത​യു​ടെ​യും ശ​ക്തി​യു​ടെ​യും പ്ര​തീ​ക​മാ​യ ഫാ​ൽ​ക്ക​ൺ പ​ക്ഷി​യെയാ​ണ് സൗ​ദി അ​റേ​ബ്യ അ​ട​ക്ക​മു​ള്ള പ​ല രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ ദേ​ശീ​യ പ​ക്ഷി​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. യു. എ.ഇയു​ടെ ദേ​ശീ​യ ചി​ഹ്നം കൂ​ടി​യാ​ണ് ഫാ​ൽ​ക്ക​ൺ. ഈ ​പ​ക്ഷി​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ എ​ന്താ​ണെ​ന്നും അ​റ​ബി​ക​ൾ വി​ശേ​ഷ പ​രി​ഗ​ണ​ന ഈ ​പ​ക്ഷി​ക്ക് ന​ൽകാ​ൻ ത​ക്ക കാ​ര​ണം എ​ന്താ​ണെ​ന്നും പ​ല​പ്പോ​ഴും ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്. സൗ​ദി​യി​ലെ വ്യ​വ​സാ​യ​ന​ഗ​രി​യാ​യ യാ​മ്പു​വി​ൽ പ്ര​വാ​സജീ​വി​തം ന​യി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രി​ക്ക​ൽ ഇ​വി​ടെ ന​ട​ന്ന ഒ​രു ച​രി​ത്രപ്ര​ദ​ർശ​ന​ത്തി​ൽ ‘ഫാ​ൽ​ക്ക​ൺ വി​ശേ​ഷ​ങ്ങ​ൾ’ എ​ന്ന അ​ർ​ഥം വ​രു​ന്ന അ​റ​ബി​യിലെ​ഴു​തി​യ ഒ​രു വ​ലി​യ ബോ​ർ​ഡ് ശ്ര​ദ്ധ​യി​ൽപെ​ട്ട​ത്. വി​വി​ധ​യി​നം ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ളെ കു​റി​ച്ച് പു​തു​ത​ല​മു​റ​ക്ക് അ​വ​ബോ​ധം ന​ല്‍കുന്ന​തി​നാ​ണ് സൗ​ദി വി​നോ​ദസ​ഞ്ചാ​ര വി​ക​സ​ന ദേ​ശീ​യ പൈ​തൃ​ക സം​രക്ഷ​ണ ക​മീ​ഷ​ൻ ഈ ​സ്​റ്റാ​ൾ ഒ​രു​ക്കി​യ​തെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ഏ​റെ സ​ന്തോഷ​മാ​യി. സ്വ​ദേ​ശി പൗ​ര​നാ​യ മു​ഹ​മ്മ​ദ് ഉ​ത്ത​യ​ത്തു​ല്ലാ​ഹ് അ​ല്‍ ജു​ഹ്നി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഫാ​ല്‍ക്ക​ണ്‍ പ​ഠ​ന​ത്തി​ല്‍ അ​വ​ഗാ​ഹ​മു​ള്ളവ​രും പ​ക്ഷിവ​ള​ര്‍ത്തു​കാ​രു​മാ​യ പ​ത്തോ​ളം പേ​രാ​ണ് സ​ന്ദ​ര്‍ശ​ക​ര്‍ക്ക് അ​പൂ​ര്‍വ പ​രി​ജ്ഞാ​നം പ​ക​ര്‍ന്നുന​ല്‍കി അ​ന്ന് സ്​റ്റാളൊ​രു​ക്കി​യി​രുന്ന​ത്. ഒ​രാ​ഴ്ച നീ​ണ്ടുനി​ന്ന പ്ര​ദ​ർ​ശ​നം ഈ​യു​ള്ള​വ​​​െൻറ താ​മ​സസ്ഥ​ലത്തി​​​െൻറ അ​ടു​ത്താ​യ​തി​നാ​ൽ ദി​വ​സ​വും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഫാ​ൽക്ക​ൺ വി​ശേ​ഷ​ങ്ങ​ൾ നേ​രി​ട്ട​റി​യാ​ൻ  അ​വി​ടെ പോ​കു​മാ​യി​രു​ന്നു. ഫാ​ൽ​ക്ക​ൺ സ്​റ്റാ​ളി​ൽ ഏ​റെനേ​രം കൗ​തു​ക​പൂ​ർ​വം എ​ല്ലാം വീ​ക്ഷി​ച്ച പ്പോ​ൾ ഏ​റെ ഹൃ​ദ്യ​മാ​യ ഒ​ര​നു​ഭൂ​തി​യാ​ണ്അ​ന്ന് ല​ഭി​ച്ച​ത്. ഫാ​ൽ​ക്കണു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും നേ​ർക്കാ​ഴ്ച​ക​ളാ​യി  പ​കു​ത്തുന​ൽ​കാ​ൻ ഈ ​സ്​റ്റാളി​ലെ ഫാ​ൽ​ക്ക​ൺ പ​ഠ​ന വി​ദ​ഗ്​ധ​രു​ടെ സ​ജീ​വസാ​ന്നി​ധ്യം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.        

വി​വി​ധ​യി​ന​ങ്ങ​ളി​ൽപെ​ട്ട ഫാ​ൽ​ക്ക​ണു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചും സ​ന്ദർ​ശ​ക​ർ​ക്ക് അ​വ​യെ ആ​വോ​ളം ആ​സ്വദി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യുമു​ള്ള ഫാ​ൽ​ക്ക​ൺ പ​രി​ജ്ഞാ​നം സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ത​ന്നെ ന​ട​ക്കാ​റു​ണ്ട്. വി​ദേ​ശി​ക​ളാ​യ സ​ന്ദ​ർ​ശ​ക​ർ​ക്ക്‌ ഇം​ഗ്ലീഷി​ലും ഫാ​ൽ​ക്കണുകളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ഇ​ത്തരം ​സ്​റ്റാളു​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തും സാ​ധാ​ര​ണ കാ​ണാ​റു​ണ്ട്.  ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ ദേ​ശീ​യ പ​ക്ഷി​യാ​യ ഫാ​ൽ​ക്ക​ൺ അ​റ​ബി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ ഉ​യ​ർ​ന്ന സ്ഥാ​ന​മു​ള്ള​തും പ​ക്ഷി​ക​ളി​ലെ രാ​ജാ​വാ​യി അ​റിയ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. പൗ​രാ​ണി​ക കാ​ലം മു​ത​​ലേ അ​റ​ബി​ക​ൾ ഇ​വയെ ​ഇ​ണ​ക്കി വ​ള​ർ​ത്താ​നും സം​ര​ക്ഷി​ക്കാ​നും ശ്ര​ദ്ധാ​ലു​ക്ക​ളാ​യി​രു​ന്നു വെ​ന്ന്  ച​രി​ത്രരേ​ഖ​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ​വ​യെ ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടാ​നും അ​റ​ബി​ക​ളി​ൽ ചി​ല​ർ ഇ​ന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് റി​യാ​ൽ ചെ​ല​വി​ടു​ന്നു. അ​റ​ബ് നാ​ട്ടി​ലെ വ​ലി​യൊ​രു വി​ഭാ​ഗം വ​ലി​യ വി​ല​യും അം​ഗീ​കാ​ര​വും ക​ൽ​പി​ക്കു​ന്ന ഈ ​വേ​ട്ടപ്പ​ക്ഷി​ക്ക് വേ​ണ്ടി എ​ന്ത് സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തുകൊ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നു. പ​ഴ​യകാ​ല​ത്ത് ത​ന്നെ അ​റ​ബി​ക​ൾ മ​രു​ഭൂ​മി​യി​ൽ ഒ​ട്ട​ക​ത്തോ​ടൊ​പ്പം സ​ഞ്ചാ​രം ന​ട​ത്തു​മ്പോ​ൾ സ​ഹ​ജീ​വി​യാ​യി വ​ള​ർ​ത്തി​യി​രു​ന്ന പ​ക്ഷി​യാ​യി​രു​ന്നു ഫാ​ൽ​ക്ക​ണു​ക​ൾ. ഇ​വ​യെ ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടി കി​ട്ടി​യി​രു​ന്ന പ​ക്ഷിക​ളെ പ​ഴ​യകാ​ല​ത്ത് ആ​ഹാ​ര​ത്തി​നാ​യി മ​രു​ഭൂ​വാ​സി​ക​ളാ​യ അ​ന്നത്തെ ​അ​റ​ബി​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പ​ണ്ട് മു​ത​ലേ ഇ​ര​പി​ടി​ക്കാ​ൻ ഫാ​ൽ​ക്ക​ണു​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും അ​റ​ബി​കൾ ​ന​ൽ​കി​യി​രു​ന്നു. ഈ ​സം​സ്കാ​ര​ത്തി​​​െൻറ​യും പൈ​തൃ​ക​ത്തി​​​െൻറ​യും ഭാ​ഗ​മാ​യാ​ണ് ഇ​ന്നും ഫാ​ൽ​ക്ക​ണു​ക​ൾ​ക്ക് ഏ​റെ സ്ഥാ​നം അ​റ​ബിസ​മൂഹം ​ന​ൽ​കിവ​രു​ന്ന​ത്. ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ൾ​ക്കാ​യി അ​റ​ബ് രാ​ജ കു​ടും​ബാം​ഗ​ങ്ങ​ളും ഭ​ര​ണകൂ​ട​വും ന​ട​പ്പാ​ക്കു​ന്നു​ണ്ട്. സൗ​ദി, യു.​എ.​ഇ, ഖ​ത്ത​ർ, കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം സ​ജീ​വ​മാ​യ ഫാ​ൽ​ക്ക​ൺ സൊ​സൈ​റ്റി​ക​ൾ  ത​ന്നെ ഇ​ന്ന് പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു​ണ്ട്.

പ്രാ​പ്പിടി​യ​ൻ, വ്യോ​മ ച​ക്ര​വ​ർ​ത്തി, രാ​ജാ​ളി പ​ക്ഷി, ആ​കാ​ശ ത്തി​ലെ വേ​ട്ട​നാ​യ എ​ന്നീ പേ​രു​ക​ളി​ലും ഫാ​ൽ​ക്ക​ൺ പ​ക്ഷി അ​റി​യ​പ്പെടു​ന്നു. ചീ​റ്റപ്പുലി​യേ​ക്കാ​ൾ വേ​ഗ​ത്തി​ൽ സ​ഞ്ചാ​രം ന​ട​ത്താ​ൻ ഫാ​ൽ​ക്ക ണു​ക​ൾ​ക്ക് ക​ഴി​യു​മെ​ന്നും കാ​ഴ്ചശ​ക്തി​യു​ടെ കാ​ര്യ​ത്തി​ൽ മ​റ്റു പ​റ​വക​ളി​ൽനി​ന്നും വ​ള​രെ മു​ന്നി​ലാ​ണെ​ന്നും ഇ​വ​യെ ക്കുറി​ച്ച് പ​ഠ​നം ന​ട​ത്തിയാ​ൽ വ​ള​രെ കൗ​തു​കം തോ​ന്നു​മെ​ന്നും  സ​ന്ന​ദ്ധസേ​വ​ക​നും ഫാ​ൽ​ക്ക​ൺ പ​ഠ​ന​ത്തി​ൽ ത​ൽപ​ര​നു​മാ​യ സൗ​ദി സ്‌​കൂ​ൾ അ​ധ്യാ​പ​ക​ൻ ത​മീ​ർ സ​ഈ​ദ് അ​ൽ ജ​റാ​സി പ​റ​ഞ്ഞു. മ​ണി​ക്കൂ​റി​ൽ 350 കി​ലോ​മീ​റ്റ​ർ വ​രെ കു​ത്ത​നെ പ​റ​ക്കാ​ൻ ക​ഴി​യു​ന്ന വേ​ഗ​ത്തി​​​െൻറ രാ​ജാ​വാ​യ ഫാ​ൽ​ക്ക​ൺ ഇ​ര​ക​ളെ അ​തി​വേ​ഗം കൈ​പ്പി​ടി​യി​ലൊ​തു​ക്കും. ഇ​ര പി​ടി​ക്കാ​ൻ വേ​ണ്ടി ച​രിഞ്ഞുപ​റ​ക്കു​മ്പോ​ൾ ഏ​റ്റ​വും വേ​ഗ​മാ​ർ​ജി​ക്കാ​ൻ ക​ഴി​വു​ള്ള ഏ​ക പ​ക്ഷിയും ​ഫാ​ൽ​ക്ക​ണാണ്. മാം​സ​ഭു​ക്കാ​യ ഇ​വ​യു​ടെ ഇ​ര​ക​ൾ പ​ക്ഷി​ക​ളും ഉ​ര​ഗ​ങ്ങ​ളും മ​റ്റു സ​സ്ത​നി​ക​ളു​മാ​ണ്. ത​ന്നേ​ക്കാ​ൾ പ​ത്തി​ര​ട്ടി ഭാ​ര​മു​ള്ള ഇ​ര​ക​ളെ വ​രെ തൂ​ക്കി​യെ​ടു​ത്ത് പ​റ​ക്കാ​ൻ ഇ​വ​ക്ക് ക​ഴി​വു​ണ്ട്. ഫാ​ൽക്ക​ൺ പ​ക്ഷി​ക​ളു​ടെ ആ​വാ​സവ്യ​വ​സ്ഥ​യും അ​വ​യെ സം​ര​ക്ഷി​ക്കേ​ണ്ട വി​ധ​വും മ​റ്റും സൗ​ദി പൗ​ര​ൻ വി​ശ​ദീ​ക​രി​ച്ചു. പ​ക്ഷി സം​ര​ക്ഷ​ണ​ത്തി​നാവ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും വേ​ട്ട​യാ​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​ക​ളും സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യാ​ണ്​  കാ​ണി​ക​ൾ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽകി​യി​രു​ന്ന​ത്. ഫാ​ൽ​ക്ക​ണു​ക​ളെ ചി​കിത്സി​ക്കാ​ൻ സൗ​ദി​യി​ൽ പ്ര​ത്യേ​ക ആ​ശു​പ​ത്രി​ക​ൾ ത​ന്നെ ഉ​ണ്ട്. ഇ​തി​ൽ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ ഹോ​സ്പി​റ്റ​ലാ​ണ് റി​യാ​ദി​ലെ ഫ​ഹ​ദു​ബ്‌​നു സു​ല്‍ത്താ​ൻ ഫാ​ല്‍ക്ക​ണ്‍ സെ​ൻറ​ർ. സൗ​ദി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ  ഫാ​ൽ​ക്ക​ണു​ക​ളെ വ​ള​ർ​ത്താ​നും പ​രി​ശീ​ലി​പ്പി​ക്കാ​നും ചി​കി​ത്സി​ക്കാ​നും പ്ര​ത്യേ​കം കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.
ത​ല ക​ഴു​ത്തി​ന് ചു​റ്റും പൂ​ർ​ണ​മാ​യും തി​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന അ​പൂ​ർ​വ​ത​യും ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക്കു​ണ്ട്. ഇ​ര പി​ടി​ക്കാ​ൻ മു​ക​ളി​ൽനി​ന്നും താ​ഴോ​ട്ട് ‘റാ​ഞ്ച​ൽ’ ന​ട​ത്തു​മ്പോ​ൾ ഇ​വ മ​ണി​ക്കൂ​റി​ൽ 180 കി​.മീ​റ്റ​ർ മു​ത​ൽ 250 കി​.മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​റു​ണ്ടെ​ന്ന്  പ​ക്ഷി നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു. ഭൂ​മി​യി​ലു​ണ്ടാ​വു​ന്ന ചെ​റു ച​ല​ന​ങ്ങ​ൾ വ​രെ സൂ​ക്ഷ്മ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ഇ​വ​ക്ക് ക​ഴിയും. ​ ക​ണ്ണു​ക​ൾ മു​ന്നോ​ട്ട് ത​ള്ളിനി​ൽ​ക്കു​ന്ന​തി​നാ​ൽ വി​ദൂ​രത്തു​ള്ള ഇ​ര​ക​ളെ നി​ഷ്പ്ര​യാ​സം ക​ണ്ടെ​ത്താ​നും അ​വ​യെ കീ​ഴ്പ്പെ​ടുത്താ​നും ഇ​വ​ക്കാ​വു​ന്നു. ഒ​രു സീ​സ​ണി​ൽ ഒ​രു ഇ​ണ​യോ​ട് മാ​ത്രം കൂ​ട്ടുകൂ​ടു​ന്ന ഇ​വ​ക്ക് അ​റ​ബിനാ​ട്ടി​ൽ പ​ക്ഷി​ലോ​ക​ത്തെ ‘ജെ​ൻറി​ൽ​മാ​ൻ’ എ​ന്ന വി​ളിപ്പേ​ര് കൂ​ടി​യു​ണ്ട്. ബു​ദ്ധി സാ​മ​ർ​ഥ്യ​വും പെ​ട്ടെ​ന്ന് ഇ​ണ​ങ്ങു​ക​യും ചെ​യ്യു​ന്ന ഇ​വ​ക്ക് പ​ക്ഷേ, അ​പ​രി​ചി​ത​രോ​ടു​ള്ള പെ​രു​മാ​റ്റം വ​ന്യ​മാ​ണ്‌.

ഫാ​ല്‍ക്ക​ണു​ക​ള്‍ക്ക് അ​റ​ബ് സ​മൂ​ഹം മേ​ത്ത​രം പ​രി​ശീ​ല​ന​മാ​ണ് ന​ല്‍കു​ന്ന​ത്. ഇ​ങ്ങ​നെ മെ​ച്ച​പ്പെ​ട്ട പ​രി​ശീ​ല​നം സി​ദ്ധി​ച്ച ഫാ​ല്‍ക്ക​ണ്‍ പ​ക്ഷിക​ള്‍ക്ക് അ​ന്താ​രാ​ഷ്​ട്ര വി​പ​ണി​യി​ൽ ന​ല്ല ഡി​മാ​ൻഡാ​ണ്. ലോ​ക ക​മ്പോ​ളത്തി​ൽ ല​ക്ഷ​ങ്ങ​ൾ വ​രെ വി​ല​മ​തി​ക്കു​ന്ന ഫാ​ല്‍ക്ക​ണ്‍ പ​ക്ഷി​ക​ളു​ണ്ട്. ഷ​ഹീ​ന്‍, സെ​യ്ക്ക​ര്‍, ജി​ര്‍, ല​ഗ​ര്‍, ബാ​ര്‍ബ​റി എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ല്‍പ്പെ​ട്ട ഫാ​ല്‍ക്ക​ണു​ക​ളെ​യാ​ണ് അ​റ​ബ് സ​മൂ​ഹം സാ​ധാ​ര​ണ വേ​ട്ട​ക്കു​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽത​ന്നെ ഷ​ഹീ​ന്‍, സെ​യ്ക്ക​ർ വി​ഭാ​ഗത്തി​ല്‍പ്പെ​ട്ട ഫാ​ല്‍ക്ക​ണു​ക​ളെ​യാ​ണ് വേ​ട്ട​ക്കാ​യി കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചുവ​രു​ന്ന​ത്.

പു​തുത​ല​മു​റ​ക്ക് അ​ന്യം നി​ൽ​ക്കു​ന്ന പ​ക്ഷി​യ​റി​വു​ക​ൾ പ​ക​ർ​ന്നുന​ൽ​കാ​ൻ, പാ​ര​മ്പ​ര്യ​വും പൗ​രാ​ണി​ക​ത​യും  പൈ​തൃ​ക​വും വി​ളംബ​രം ചെ​യ്യു​ന്ന അ​റ​ബി​ക​ൾ പ്ര​ദ​ർ​ശ​ന ന​ഗ​രി​ക​ളി​ൽ ആ​വോ​ളം അ​വ​സരം ​ന​ൽ​കാ​റു​ണ്ട്. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഫാ​ൽ​ക്ക​ണോ​ടൊ​ത്തു ഒ​രു ‘സെ​ൽ​ഫി’ യെ​ടു​ക്കാ​ൻ ആ​വേ​ശംകൂ​ട്ടു​ന്ന കാ​ഴ്ച​യും ഫാ​ൽ​ക്ക​ൺ വി​ശേ​ഷ​ങ്ങ​ളു​ടെ പ​വ​ിലി​യ​നു​ക​ളി​ൽ ന​മു​ക്ക് കാ​ണാം. അ​റ​ബി​ക​ളു​ടെ പ്രൗ​ഢി വി​ളി​ച്ചോ​തു​ന്ന  ‘ഫാ​ൽ​ക്ക​ൺ വി​ശേ​ഷ​ങ്ങ’ളു​ടെ  പ്ര​ദ​ർ​ശ​നം വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഒ​രു​ക്കു​മ്പോ​ൾ  അ​ത് കാ​ണാ​ൻ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ സ​ന്ദ​ർ​ശ​ക​രു​ടെ വ​ർ​ധി​ച്ച സാ​ന്നി​ധ്യം ഉ​ണ്ടാ​കാ​റു​ണ്ട്. പു​തുത​ല​മു​റ​ക്ക് അ​ന്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പാ​ര​മ്പ​ര്യ​ത്തി​​​െൻറ നാ​ൾ​വ​ഴി​ക​ൾ പ​ക​ർ​ന്നുന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെയു​ള്ള പ​രി​പാ​ടി​ക​ൾ അ​റ​ബ് നാ​ട്ടി​ലെ​ങ്ങും ന​ട​ക്കു​ന്ന​തും വേ​റി​ട്ട കാ​ഴ്ച​ക​ളാ​ണ്.
 

COMMENTS