Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightകാറ്റായി തഴുകുന്ന...

കാറ്റായി തഴുകുന്ന സ്‌നേഹം

text_fields
bookmark_border
കാറ്റായി തഴുകുന്ന സ്‌നേഹം
cancel

ഒരു വർഷമായിരിക്കുന്നു. വർഷങ്ങൾ എത്രപെ​െട്ടന്നാണ്​ കടന്നുപോകുന്നതെന്ന്​ പലരും പറയാറുണ്ട്​. പക്ഷേ, ഞങ്ങൾക്ക്​ ഇക്കഴിഞ്ഞ വർഷം കണ്ണീരി​​െൻറ പുളിപ്പറിഞ്ഞതായിരുന്നു. ഒാർമകൾ കനംതൂങ്ങിയ ദിവസങ്ങളാണ്​ കഴിഞ്ഞുപോയതൊക്കെയും. ഉപ്പയങ്ങ്​ പോയിരിക്കുന്നുവെന്ന്​ ചില നേരങ്ങളിൽ മനസ്സങ്ങ്​ മറക്കും. എം.എസ്​.പിയിൽ ഏതോ ജോലിത്തിരക്കിലാവും അല്ലെങ്കിൽ മറ്റാര​ുടെയോ കാര്യങ്ങൾക്കുവേണ്ടി എവിടെയോ പോയതാവും എന്നു വെറുതെ തോന്നും. കൂടെയിരുന്നപ്പോൾ, തിരക്കുകളിൽപെട്ട്​ ഉപ്പക്ക്​ മാറിനിൽക്കേണ്ടിവരു​േമ്പാൾ, ഉമ്മ അ​ങ്ങനെയായിരുന്നല്ലോ ആശ്വസിപ്പിക്കാറ്​.

ഒാർമവെച്ച കാലംമുതൽ ‘ഇതൊരു ഉപ്പക്കുട്ടി’ എന്ന്​ കുടുംബങ്ങളിൽ എല്ലാം എന്നെ കളിയാക്കിയിരുന്നു. ആ വിളി പക്ഷേ, എന്നെ അഭിമാനം കൊള്ളിച്ചി​േട്ടയുള്ളൂ. ചെറുപ്പംതൊ​േട്ട ഉപ്പയുടെ കൈയിൽ തൂങ്ങി നടക്കുന്നതായിരുന്നു ഏറ്റവും വലിയ ആനന്ദം. ഉപ്പയെ പിരിയാൻ മടിച്ച്​ അക്കാലത്ത്​ ഉമ്മയുടെ വീട്ടിൽ വിരുന്നിന്​ പോവാൻപോലും മടിയായിരുന്നു. എ​​െൻറ കൊച്ചുകിനാക്കണ്ണുകളിൽ ഉപ്പക്ക്​ ഒരു സൂപ്പർ ഹീറോയുടേതായിരുന്നു വേഷം. ഉപ്പ​യേ പോയിട്ടുള്ളൂ. അനുഭവിച്ചുതീർത്ത സ്​നേഹത്തി​​െൻറ ചൂടും ചൂരും ഒാർമകളിലിപ്പോഴും ജീവനോടെ തുടിച്ചുനിൽക്കുന്നു.

സി. ജാബിർ ​െഎ.എം വിജയനോടൊപ്പം
 

ഒടുങ്ങാത്ത നെടുവീർ​പ്പുകളുടെ ലോകത്തിലേക്ക്​ ഞങ്ങളെ തള്ളിവിട്ട ഡിസംബർ നാലിലെ ആ ഭയംപുരണ്ട രാവ്​, ഒരു​ വാൾത്തലപ്പുപോലെ ഇടക്ക്​ മനസ്സിൽ മിന്നിത്തെളിയും. കോളജ്​ ഹോസ്​റ്റലിലെ മുറിയിൽ പിറ്റേന്നത്തെ ഇംപ്രൂവ്​മ​െൻറ്​ പരീക്ഷക്കുവേണ്ടി പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വൈകി എപ്പോഴോ ഉറങ്ങി​പ്പോയതായിരുന്നു ഞാൻ. തട്ടിയുണർത്തിവിളിച്ച ഹോസ്​റ്റൽ വാർഡ​​െൻറ മുഖത്തെ പരിഭ്രമം, സത്യമായും ഒരു മഹാസങ്കടത്തി​​െൻറ വിളിപോലെയാണ്​ എനിക്ക്​ തോന്നിയത്​. കുറെ ദിവസമായി ഒരാശങ്ക മനസ്സിലുണ്ടായിരുന്നതാവും അതിനു കാരണം.

കുറച്ച്​ ദിവസങ്ങൾക്കു മുമ്പാണ്​ ഉപ്പയുടെ അനുജൻ ഒരു ആക്​സിഡൻറിൽപെട്ട്​ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിലായത്​. പലതവണയായി നടന്ന സർജറികളെല്ലാം വിജയിച്ച ശുഭവാർത്തകളാണ്​ ആശുപത്രിയിൽനിന്ന്​ ഉപ്പയടക്കം വിളിച്ചുപറഞ്ഞിരുന്നത്​. ഉപ്പ തന്നെയായിരുന്നു ആശുപത്രിയിൽ ഒാടിനടന്നത്​. ഉപ്പ ഞങ്ങൾക്ക്​ വാക്ക്​ തന്നിരുന്നു ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചുകൊണ്ടുവരും എന്ന്​. പിന്നെ എന്താണാവോ സംഭവിച്ചത്​ എന്ന ആശങ്കയോടെയും സങ്കടത്തോടെയുമാണ്​ വീട്ടിലേക്കുള്ള കാറിൽ കയറിയിരുന്നത്​. 

യാത്രയിലുടനീളം കരഞ്ഞു പ്രാർഥിക്കുകയായിരുന്നു ഞാൻ. വീട്ടിലെത്തി ആരൊക്കെയോ ചേർന്ന്​​ കാറിൽനിന്നിറക്കു​േമ്പാഴും സംഭവത്തെക്കുറിച്ച്​ ഒരു സൂചനയും എനിക്ക്​ കിട്ടിയിരുന്നില്ല. ഒന്നു​ം ചോദിക്കാനുള്ള ധൈര്യം അപ്പോഴുണ്ടായിരുന്നില്ല. അവിടെ നിറഞ്ഞ ആൾക്കൂട്ടം ഉപ്പയുടെ മരണവാർത്ത അറിഞ്ഞുവന്നതാണെന്ന സത്യം ഞാൻ മനസ്സിലാക്കിയപ്പോൾ മനസ്സിനുതീർത്തും ഒരു മരവിപ്പായിരുന്നു. പടച്ചവൻ ഒരിക്കലും എന്നോടിങ്ങനെ ചെയ്യുമെന്ന്​ ഞാൻ വിശ്വസിച്ചില്ല. പിന്നെയേപ്പോഴോ അനിയൻ എ​​െൻറയടുത്ത്​ വന്നിരുന്ന്​ ​ഉപ്പക്ക്​ ഒന്നും സംഭവിച്ചില്ലല്ലോ എന്ന്​ ചോദിച്ച ആ നിമിഷത്തെ ഞാൻ എങ്ങനെയാവും നേരിട്ടിരിക്കുക എന്നത്​ എനിക്കിപ്പോഴും ഉത്തരംകിട്ടാത്ത ചോദ്യമാണ്. പുലരുംവരെ ആത്​മാവു ചേർത്തുപിടിച്ച്​ പ്രാർഥനകളുരുവിടുകയായിരുന്നു. ‘പടച്ചവനേ, ഉപ്പക്കൊന്നും സംഭവിച്ചിട്ടുണ്ടാവല്ലേ, ഇനി അഥവാ എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ തന്നെ ജീവനോടെ എനിക്ക്​ തിരിച്ചുതരണേ’ എന്ന്​ അപേക്ഷിച്ച്​ പടച്ചവ​​െൻറ മുന്നിൽ കുമ്പിട്ടു കിടന്നു. 

എന്നും എ​​െൻറ കൂടെനിന്ന പടച്ചവൻ എന്തേ ഇത്തവണ മാത്രം എന്നെ കൈവിട്ടത്​? പ്രാർഥനകളെല്ലാം വിഫലമായി. ഉപ്പ മു​േമ്പ പോയിക്കഴിഞ്ഞിരുന്നു. രാവിലെ ഉപ്പയുടെ ചേതനയറ്റ ശരീരം വീട്ടുമുറ്റത്തെത്തു​േമ്പാൾ മനസ്സും ശരീരവും തളർന്ന്​ ഉറഞ്ഞുപോയ ആ നിമിഷം ഇപ്പോഴും നൂറുനൂറ്​ സൂചികളായി കുത്തിക്കയറുന്നുണ്ട്​ മനസ്സിൽ. ചുറ്റിലും കൂടിനിന്ന്​ ആരൊക്കെയോ ‘ഫിദ മോളേ കരയരു​ത്​. നീയാണ്​ മൂത്തവൾ. നീ വേണം ബാക്കിയുള്ളവരെ സമാധാനിപ്പിക്കാൻ’ എന്നൊക്കെ പറയുന്നത്​ കേൾക്കാമായിരുന്നു. സങ്കടങ്ങൾ എത്രനേരം അമർത്തിവെക്കാനാവും?

ഇൻറർനാഷനൽ ഫുട്​ബാളർ, എം.എസ്​.പി അസി. കമാൻഡൻറ്​ തുടങ്ങി ഉപ്പയെ സംബന്ധിച്ചുള്ളതെല്ലാം എ​​െൻറ സ്വകാര്യ അഹങ്കാരങ്ങളായിരുന്നു. കുട്ടിക്കാലത്ത്​ ഉപ്പ പൊലീസാണെന്നും കൈയിൽ തോ​ക്കൊക്കെയുണ്ടെന്നും വീമ്പിളക്കി കൂട്ടുകാരെ പേടിപ്പിക്കുന്നത്​ വലിയ ​ഇഷ്​ടമായിരുന്നു എനിക്ക്​. പക്ഷേ, വീട്ടിലോ നാട്ടിലോ ത​​െൻറ പേരി​​െൻറയും പദവിയുടെയും ഒരു നിലവാര പ്രദർശനവും കാണിച്ചിരുന്നില്ല അദ്ദേഹം. നാട്ടിലെ കല്യാണവീടുകളിൽ ഭക്ഷണം വിളമ്പി നടക്കു​േമ്പാഴും വിയർത്തുകുളിച്ച്​ ഒാടിനടക്കു​േമ്പാഴും ഒരു പൊലീസ്​ ഒാഫിസറാണെന്ന്​ ആർക്കും ആ ഭാവം കണ്ടാൽ തോന്നുമായിരുന്നില്ല. ഉപ്പ അതിലൊക്കെയാണ്​ വലിയ സന്തോഷം കണ്ടെത്തിയിരുന്നത്​. 

അരീക്കോട്​ സുല്ലമുസ്സലാം സ്​പോർട്​സ്​ മീറ്റിൽ സംസാരിക്കുന്ന സി. ജാബിർ ​
 

പല ദിവസങ്ങളിലും രാവിലെ ഭക്ഷണം കഴിക്കാൻ സമയമില്ലാതെ ഒാടുന്ന വഴി എന്നെ പിടിച്ചുനിർത്തി ഭക്ഷണം വാരിത്തരുമായിരുന്നു ഉപ്പ. സാധാരണ ഉമ്മമാർ ചെയ്യുന്ന പല കാര്യങ്ങളും ഞങ്ങളുടെ കാര്യത്തിൽ ഉപ്പ സ്വയം ഏറ്റെടുത്തു. പരീക്ഷകളുള്ള ദിവസം ^അതെത്ര ചെറിയ പരീക്ഷയാണെങ്കിലും തറവാട്ടിൽ കയറി വല്യുപ്പയെയും വല്യുമ്മയെയും പോയി കണ്ട്​ സലാം പറഞ്ഞതിനുശേഷമേ ഞങ്ങളെ പറഞ്ഞയക്കുമായിരുന്നുള്ളൂ. ഉപ്പയാണ്​ ഞങ്ങളെ പറഞ്ഞയച്ചിരുന്നത്​ എന്നത്​ അവരൊരിക്കലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അവരുടെ അനുഗ്രഹങ്ങളും​ പ്രാർഥനകളും ഞങ്ങളുടെ കൂടെയുണ്ടാകണം എന്ന്​ ഉപ്പക്ക്​ നിർബന്ധമായിരുന്നു. ഉപ്പ ബാക്കിവെച്ചതെന്തൊക്കെയാണെന്ന്​ ഇപ്പോഴറിയുന്നുണ്ട്​. നി​​െൻറയുപ്പയെപോലെ ഒരുപ്പയെ കിട്ടിയിരുന്നെങ്കിൽ എന്ന്​ കൂട്ടുകാരിൽ പലരും അസൂയകലർന്ന സ്വരത്തിൽ പറയാറുണ്ട്​. ദീർഘകാലം അനുഭവിക്കാൻ യോഗമുണ്ടായില്ല. ഒരായുസ്സി​​െൻറ സ്​നേഹവും കരുതലും കുറഞ്ഞകാലംകൊണ്ട്​ തന്ന്​ ഉപ്പയങ്ങുപോയി.
പരീക്ഷക്കാലങ്ങളിൽ ഉറക്കമൊഴിച്ച്​ പഠിക്കുന്നതായിരുന്നു എ​​െൻറ ശീലം. ആ പാതിരാക്കാലങ്ങളിലെല്ലാം ഉറക്കമൊഴിഞ്ഞ് കട്ടൻചായ ഇടക്കിടെ പകർന്നുതന്ന്​ കൂട്ടിരുന്ന ഉപ്പയുടെ സാമീപ്യം ഇൗ നിമിഷവും ഞാൻ അനുഭവിക്കുന്നുണ്ട്​. ഇന്നും പരീക്ഷാരാവുകളിൽ, നെറ്റിയിൽ ഉപ്പയുടെ കൈത്തണുപ്പ്​ വല്ലാതെ നഷ്​ടമാവുന്നു. ദൈവമേ, സന്തോഷത്തി​​െൻറ ദിനങ്ങൾ എത്രപെ​െട്ടന്നാണ്​ കൊഴിഞ്ഞുപോവുന്നത്​?

ഞങ്ങളുടെ ഇഷ്​ടത്തിനൊപ്പമാണ്​ഉപ്പ എപ്പോഴും കൂട്ടുവന്നത്​. സന്തോഷങ്ങളിൽ പങ്കുചേർന്നു. തളർച്ചകളിൽ താങ്ങായി നിന്നു. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും റിസൽട്ട്​ വന്ന ദിവസം ഞാൻ ഇപ്പോഴും ഒാർക്കുന്നു.  ഫുൾ എ പ്ലസ്​ ഉണ്ടെന്നറിഞ്ഞപ്പോൾ ആ കണ്ണുകളിൽ നിറഞ്ഞ ആഹ്ലാദം, അഭിമാനത്തോടെ ചേർത്തുപിടിച്ച ആ നെഞ്ചിലെ തുടിപ്പ്​, ഒന്നും ഒാർമയിൽനിന്ന്​ അകലുന്നില്ല.

ഞങ്ങളുടെ താൽപര്യങ്ങൾക്കപ്പുറം ഒന്നിനും നിർബന്ധിച്ചിരുന്നില്ലല്ലോ എന്ന്​ ഇന്നും അത്ഭുതത്തോടെ ഒാർക്കുന്നു. ഫഹദി​​െൻറ ഏറ്റവും വലിയ സ്വപ്​നമായിരുന്നു ഉപ്പയെപ്പോലെ ഒരു ഫുട്​ബാളർ ആവണമെന്നത്​. അവ​​െൻറ സ്വപ്​നങ്ങൾക്കൊപ്പം മുഴുവൻ പിന്തുണയുമായി ഉപ്പ കൂട്ടുചെന്നു. എം.എസ്​.പിയുടെ മലപ്പുറത്തെ സ്​പോർട്​സ്​ സ്​കൂളിൽ ചേർത്ത്​ ഉപ്പയുടെ കൂടെത്തന്നെ താമസിപ്പിച്ചു. ഞങ്ങളുടെയൊക്കെ സ്വപ്​നങ്ങൾക്കുമേൽ എത്രവലിയ തണലായിരുന്നു ആ സാന്നിധ്യം. പെൺകുട്ടികൾ എന്നപേരിൽ അടിച്ചമർത്തുന്ന രീതി ഉപ്പക്കുണ്ടായിരുന്നില്ല. എവിടെയും ഒറ്റക്ക്​ ​പോകാനുള്ള ധൈര്യം ഉപ്പ പകർന്നുതന്നിട്ടുണ്ട്​. ഏതു പ്രതിസന്ധികളും ഒറ്റക്കുതന്നെ തരണംചെയ്യാൻ പരിശീലിപ്പിച്ചു. ഒരായുസ്സിലേക്കു വേണ്ട കരുതലായിരുന്നോ അതൊക്കെയും? 

ഫുട്​ബാളിൽ പ്രതിരോധനിരയിലായിരുന്നു ഉപ്പ കളിച്ചിരുന്നത്​. എതിർമു​േന്നറ്റ നിരയുടെ നീക്കങ്ങൾക്കൊക്കെയും മുന്നിൽ മലപോലെനിന്ന ആ പ്രതിരോധവീര്യത്തെ കുറിച്ച്​ പലരും എഴുതിയും വായിച്ചും കേട്ടിട്ടുണ്ട്.മെലിഞ്ഞുനീണ്ട ശരീരമായിരുന്നെങ്കിലും ദൃഢമായ ആ കാലുകളിൽനിന്ന്​ വെടിയുണ്ടകണക്കെ പറക്കുന്ന പന്തിനെക്കുറിച്ച്​ കൂടെ കളിച്ചിരുന്നവർ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ആരുടെ ഏതു പ്രശ്​നത്തെയും സ്വന്തം ​നെഞ്ചിലേക്ക്​ വാങ്ങി തടുക്കുന്ന ആ പ്രതിരോധശേഷി, ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്. കുടുംബങ്ങളിലെ ഏതു കാര്യത്തിനും മുന്നിൽനിൽക്കാനും പ്രശ്​നത്തെ പരിഹരിക്കാനും ഉപ്പ തന്നെയായിരുന്നു മുന്നിൽ. ‘ജാബ്യാക്ക’ ഏറ്റെടുക്കുന്ന ഒരു കാര്യത്തിൽ കുടുംബക്കാർക്കും അത്രക്കായിരുന്നു വിശ്വാസം. കുടുംബങ്ങളിലെല്ലാം കല്യാണാലോചന മുതൽ കല്യാണത്തി​​െൻറ ശേഷമുള്ള സൽക്കാരങ്ങൾ വരെ സ്വന്തം ചുമലിലേറ്റി നടന്നിരുന്ന ഒരാളായിരുന്നു ഉപ്പ. പക്ഷേ, നായകനായി നിന്ന്​ കൈപിടിക്കേണ്ട സ്വന്തം മകളുടെ കല്യാണത്തിന്​ ഉപ്പയുണ്ടാവില്ലല്ലോ എന്ന ചിന്ത, നമസ്​കാരപ്പായയിലെ കരൾ നോവിക്കുന്ന സങ്കടമാണ്​. എ​​െൻറ കല്യാണത്തെക്കുറിച്ച്​ ബന്ധുക്കളാരെങ്കിലും ഒാർമിപ്പിക്കുന്ന ഒാ​രോ നിമിഷവും മനസ്സിലനുഭവിക്കുന്ന നീറ്റൽ മറ്റാരെയും അറിയിക്കാനാവില്ലല്ലോ. ഞാൻ പഠിച്ച്​ ജോലി നേടണമെന്ന ആഗ്രഹം​ എ​ന്നെക്കാൾ കൂടുതൽ ഉപ്പക്കായിരുന്നു. മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസവും ഉപ്പ അതേക്കുറിച്ച്​ എന്നോടു സംസാരിച്ചിരുന്നു. പി.ജിയും കഴിഞ്ഞ്​ എനിക്ക്​ സമ്മതമാണെങ്കിൽ മാത്രമേ കല്യാണം കഴിപ്പിക്കൂ എന്നതായിരുന്നു അന്നുതന്ന വാഗ്​ദാനം.

ഉമ്മയെക്കുറ​ിച്ചോർക്കു​േമ്പാൾ ഇപ്പോഴും സങ്കടവും അത്ഭുതവും തോന്നും. ഉപ്പയുടെ തണലിലേ ഉമ്മ ജീവിച്ചിട്ടുള്ളൂ. ജാബിറി​​െൻറ ഭാര്യ എന്നതേ ഉണ്ടായിരുന്നുള്ളൂ വിലാസം. ഒരുനാൾ പെ​െട്ടന്ന്​ ആ തണൽ നഷ്​ടപ്പെടു​േമ്പാൾ ഉച്ചിയിൽ കത്തുന്ന വേനലി​​െൻറ വേദന, ഇനി ഇൗ ജീവിതം ​കൊണ്ടുതന്നെ തങ്ങളെ, കുടുംബത്തെ എന്നും തണലിലേക്കു ചേർത്തുപിടിച്ച ഒരാളുടെ അഭാവം ജീവിതത്തി​​െൻറ ഒാരോ തിരിവിലും നീറിപ്പിടിച്ച്​ തുടരും. 
തെരഞ്ഞെടുപ്പ്​, ശബരിമല ഡ്യൂട്ടി തുടങ്ങിയ ജോലികൾക്കായി പോയാൽ പിന്നീട്​ മാസമൊന്ന്​ കഴിഞ്ഞിട്ടാവും ഉപ്പ തിരിച്ചെത്തുക. പക്ഷേ, അസാന്നിധ്യങ്ങളെ അറിയിക്കാ​ത്ത വിധമായിരുന്നു ഉപ്പയുടെ തുടരെയുള്ള ഫോൺ കാളുകൾ. പോവുന്നതി​​െൻറ തലേദിവസം ഞങ്ങൾ അഞ്ചുപേരും ചേർന്ന്​ ​കെട്ടിപ്പിടിച്ചാണ്​ കിടക്കുക, ഉപ്പക്ക്​ നിർബന്ധമായിരുന്നു. ഒാരോരു​ത്തരെയും ചേർത്തുപിടിച്ച്​ തന്നിരുന്ന ഉമ്മകളുടെ ചൂട്​ ഇപ്പോഴും മുഖത്തുണ്ട്​.
നിറവാർന്ന സൗഹൃദങ്ങൾ ഉ​പ്പയുടെ ജീവിതത്തിനു ചുറ്റും എപ്പോഴുമുണ്ടായിരുന്നു. മലബാറിലെ ഏതു ഗ്രാമത്തിലും പേരെടുത്തു വിളിക്കാൻ കഴിയുന്ന സുഹൃത്തുക്കളുടെ നീണ്ടനിര. ആ സൗഹൃദങ്ങളു​ടെയൊക്കെ ഉൗഷ്​മളത ഉപ്പയോടൊപ്പം ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്​. എവിടെച്ചെന്നാലും ജാബിറി​​െൻറ മക്കൾ എന്നത്​ ഞങ്ങൾക്ക്​ ഒരു​ പ്രിവിലേജ്​ ആയിരുന്നു.

ഉപ്പയെ അവസാനമായി യാത്രയയക്കാൻ, അവസാനമായി ​ഉപ്പക്കുവേണ്ടി പ്രാർഥിക്കാൻ ഉപ്പ കളിച്ചുവളർന്ന ​െതരട്ടമ്മൽ മൈതാനത്തിൽ അവസാനിക്കാതെ ഒഴുകിവന്ന ജനപ്രവാഹം ആ സ്​നേഹത്തി​​െൻറ ഇഹലോക സാക്ഷ്യമായി ഞങ്ങളോടൊപ്പമുണ്ട്​. ജീവിതത്തിൽ താൻ അവശേഷിപ്പിച്ചുപോയ സ്​നേഹത്തി​​െൻറ നാമ്പുകൾ ഞങ്ങളെ തൊട്ടുനിൽക്കുന്നത്​ ഉപ്പ അവിടെനിന്ന്​ അറിയുന്നുണ്ടാവും.കഴിഞ്ഞ റിപ്പബ്ലിക്​ ദിനത്തിൽ സംസ്​ഥാന സർക്കാർ ഉപ്പക്കായി പ്രഖ്യാപിച്ച മരണാനന്തര ബഹുമതി ഉപ്പക്കുവേണ്ടി ഏറ്റുവാങ്ങു​േമ്പാൾ കാറ്റുപോലെ ഉപ്പ വന്ന്​ എന്നെ തൊടുന്നത്​, എ​​െൻറ മേ​ാേള എന്നുചേർത്തുപിടിക്കുന്നത്​ ഒക്കെ ഞാനറിയുന്നുണ്ടായിരുന്നു. ഉപ്പ എ​​െൻറ കൂടെ തന്നെയുണ്ടെന്ന വിശ്വാസത്തോടെ ഞാൻ ജീവിക്കുന്നു, ഇനിയുള്ള നാളുകൾ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlec jabircheppu
News Summary - c jabir-cheppu-article
Next Story