Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightമോളി ബ്രൗണിന്റെ

മോളി ബ്രൗണിന്റെ സന്തതി

text_fields
bookmark_border
മോളി ബ്രൗണിന്റെ സന്തതി
cancel
camera_alt???? ???

മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച നാസയുടെ അപ്പോളോ എന്ന പദ്ധതിയെക്കുറിച്ച്​ ഇൗ പംക്​തി പലതവണ ചർച്ചചെയ്​തതാണല്ലോ. അപ്പോളോക്ക്​ മുമ്പ്​ നാസ മറ്റു പല പരീക്ഷണ യാത്രകളും നടത്തിയിരുന്നു. ചാന്ദ്രയാത്രക്കുള്ള മു​​െന്നാരുക്കങ്ങളായിരുന്നു അവ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്​ ജെമിനി പദ്ധതി. മനുഷ്യനെ വഹിച്ചുള്ള അമേരിക്കയുടെ രണ്ടാമത്തെ ശൂന്യാകാശ യാത്ര പദ്ധതിയായിരുന്നു ജെമിനി. ജെമിനി 3 എന്ന പദ്ധതിയിലൂടെയാണ്​ ആദ്യ യാ​ത്ര സാധ്യമായത്​. ‘മോളി ബ്രൗൺ’ എന്ന്​ പേരിട്ട ആ ചരിത്ര യാത്രയിലെ രണ്ടു യാത്രികരിലൊരാളായിരുന്നു ജനുവരി അഞ്ചിന്​ അന്തരിച്ച ജോൺ യങ്. 1965 മാർച്ച്​ 23നായിരുന്നു ഏതാനും മണിക്കൂറുകൾ മാത്രം നീണ്ട ആ യാത്ര. ആ യാത്ര ഒരു പക്ഷേ, പരാജയപ്പെട്ടിരുന്നുവെങ്കിൽ, നമ്മുടെ ചാന്ദ്രയാത്രകളുടെ ചരിത്രം മറ്റൊന്നായേനെ. ബഹിരാകാശ യാത്രികരിൽ ഏറെ സവിശേഷതയുണ്ട്​ ജോൺ യങ്ങിന്. നാസ ആവിഷ്​കരിച്ച നാല്​ ബഹിരാകാശ യാത്ര പദ്ധതികളിൽ അദ്ദേഹം പ​െങ്കടുത്തിട്ടുണ്ട്​. ജെമിനിക്കുശേഷം അപ്പോളോയിൽ രണ്ടുതവണയും പിന്നീട്​ നാസയുടെ സ്​പേസ്​ ഷട്ടിൽ പ്രോഗ്രാമിലു​മായി ആറുതവണ അദ്ദേഹം ആകാശയാത്ര നടത്തി. ബഹിരാകാശ യാത്രികരിൽ അത്യപൂർവം പേർക്ക്​ മാത്രമാണ്​ ഇങ്ങനെ അവസരം ലഭിച്ചിട്ടുള്ളത്​. നാസയുടെ അസ്​ട്രേണറ്റ്​ ഒാഫിസ്​ മേധാവി അടക്കമുള്ള പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്​. 

1930 സെപ്​റ്റംബർ 24ന്​ അമേരിക്കയിലെ സാൻഫ്രാൻസിസ്​കോയിലെ ഒരു സാധാരണ കുടുംബത്തിലാണ്​ യങ്ങി​​െൻറ ജനനം. സ്​കൂൾ വിദ്യാർഥിയായിരിക്കെ സ്​കൗട്ട്​ വളൻറിയറായിരുന്നു യങ്. അന്ന്​ ലഭിച്ച പരിശീലനങ്ങൾ പിന്നീട്​ നാസ കരിയറിൽ ഉപകാരപ്പെട്ടിട്ടുണ്ടെന്ന്​ യങ്​ പറഞ്ഞിട്ടുണ്ട്. എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത അദ്ദേഹം ആദ്യം അമേരിക്കൻ നേവിയിൽ ഉദ്യോഗസ്​ഥനായിരുന്നു. 1962ലാണ്​ നാസയിലെത്തിയത്​. 

‘മോളി ബ്രൗൺ’ വഴിയാണ്​ അദ്ദേഹം ആദ്യമായി ആകാശയാത്ര നടത്തിയതെന്ന്​ പറഞ്ഞ​ല്ലോ. അതിനുശേഷം, ജെമിനിയുടെ മറ്റൊരു പദ്ധതിയിലും അദ്ദേഹം ഭാഗമായി. പക്ഷേ, അത്തവണ അദ്ദേഹം ആകാശയാത്ര നടത്തിയില്ല. മറിച്ച്​, ഭൂമിയിൽനിന്ന്​ പേടകത്തെ നിയന്ത്രിക്കുന്ന ജോലിയായിരുന്നു. അതിനുശേഷമാണ്​ യഥാർഥത്തിൽ അദ്ദേഹത്തി​​െൻറ ഏറ്റവും ശ്രദ്ധേയമായ യാത്രകൾ ആരംഭിക്കുന്നതെന്ന്​ പറയാം. അപ്പോളോ 10 ആയിരുന്നു അതിലൊന്ന്​. 

അപ്പോളോ 11ലാണ്​ ആംസ്​ട്രോങ്​ ആദ്യമായി ചന്ദ്രനിലെത്തിയതെന്ന്​ അറിയാമ​ല്ലോ. അതിനു തൊട്ടമുമ്പുള്ള യാ​​ത്രയായിരുന്നു ഇത്​. 1969 മേയ്​ 18ന്​ തുടങ്ങിയ ആ യാത്രയെ ‘ചാന്ദ്രയാ​ത്രയുടെ ഡ്രസ്​ റിഹേഴ്​സൽ’ എന്നാണ്​ പലരും വിശേഷിപ്പിച്ചിട്ടുള്ളത്​. മനുഷ്യന്​ ചന്ദ്രനിൽ ഇറങ്ങാനുള്ള ലൂണാർ മൊഡ്യൂൾ അടക്കം ആദ്യമായി കൃത്യമായി പരീക്ഷിച്ച്​ ഉറപ്പുവരുത്തിയത്​ ഇൗ യാ​ത്രയിലൂടെയായിരുന്നു. മേയ്​ 26ന്​ യങ്ങും മറ്റു രണ്ടുപേരും ഭൂമിയിൽ സുരക്ഷിതരായി തിരിച്ചിറങ്ങി. യഥാർഥത്തിൽ മനുഷ്യനെ ചന്ദ്രനിലേക്ക്​ വഴികാട്ടിയത്​ ഇൗ സംഘമാണെന്ന്​ പറയാം. പിന്നീട്​ അപ്പോ​േളാ 16ൽ അദ്ദേഹം ചന്ദ്രനിലിറങ്ങി അവിടെ ചാന്ദ്രവാഹനം ഒാടിച്ചത്​ മറ്റൊരു ചരിത്രം. അതിനുശേഷം, അമേരിക്ക ആവിഷ്​കരിച്ച സ്​പേസ്​ ഷട്ടിൽ പ്രോഗ്രാമി​​െൻറ ഭാഗമായും അദ്ദേഹം ആകാശയാത്ര നടത്തി. 42 വർഷം നീണ്ട നാസയിലെ ജീവിതകാലത്തിനിടക്ക്​  ഏതാണ്ട്​ 34 ദിവസവും 19 മണിക്കൂറും അദ്ദേഹം ബഹിരാകാശത്ത്​ ചെലവഴിച്ചിട്ടുണ്ടെന്നാണ്​ കണക്കാ​ക്കപ്പെടുന്നത്​. 2004ലാണ്​ നാസയിൽനിന്ന്​ വിരമിക്കുന്നത്​. ഗോൾഡൻ ​പ്ലേറ്റ്​ അവാർഡ്​ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്​. അമേരിക്കയെ മുന്നോട്ടുനയിച്ച പ്രതിഭകളിലൊരാൾ എന്നാണ്​ യങ്ങി​​െൻറ അനുശോചനക്കുറിപ്പിൽ മുൻ പ്രസിഡൻറ്​ ജോർജ്​ ബുഷ്​ രേഖപ്പെടുത്തിയത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleastronut john w yong
News Summary - astronut john w yong-article
Next Story