You are here

പാടിപ്പാടിയൊരു കുഞ്ഞു വാനമ്പാടി

ആ​ര്യ​ന​ന്ദ​

കു​ഞ്ഞു ആ​ര്യ​ന​ന്ദ പി​റ​ന്നു​വീ​ണ​തു​ത​ന്നെ ഒ​രു മൂ​ളി​പ്പാ​ട്ടിെ​ൻ​റ മാ​യി​ക​ലോ​ക​ത്തേ​ക്കാ​ണ്. പാ​ട്ടു​കാ​രി​യാ​യ അ​മ്മ ഇ​ന്ദു​വും പാ​ട്ടു​കാ​ര​നാ​യ അ​ച്ഛ​ൻ രാ​ജേ​ഷ് ബാ​ബു​വും. വീ​ട്ടി​ലെ​പ്പോ​ഴും സം​ഗീ​തം മാ​ത്രം. അ​മ്മ പാ​ടി‍യ താ​രാ​ട്ടു​പാ​ട്ടിെ​ൻ​റ ശ്രു​തി​യും താ​ള​വും ആ ​കു​ഞ്ഞു കാ​തു​ക​ളി​ൽ സം​ഗീ​ത​മ​ഴ പൊ​ഴി​ച്ചു. കാ​തി​ൽനി​ന്ന്​ ഹൃ​ദ​യ​ത്തി​ലേ​ക്ക് ഒ​ഴു​കു​ക​യാ​യി​രു​ന്നു ആ ​പാ​ട്ടി​ൻ പ​ല്ല​വി​ക​ൾ. അ​ങ്ങ​നെ പി​ച്ച​വെ​ച്ചു തു​ട​ങ്ങും മു​മ്പേ, അ​മ്മേ​യെ​ന്നു വി​ളി​ച്ച​തി​നൊ​പ്പം ആ ​പെ​ൺ​കു​ട്ടി പാ​ട്ടിെ​ൻ​റ കു​ഞ്ഞു​വ​രി​ക​ൾ മൂ​ളി​ത്തു​ട​ങ്ങി. 

കൊ​യി​ലാ​ണ്ടി കീ​ഴ​രി​യൂ​ർ ബി.ആ​ർ നി​വാ​സി​ലെ സം​ഗീ​താധ്യാ​പ​ക​രാ​യ ബി​ന്ദു​വിെ​ൻ​റ​യും രാ​ജേ​ഷ്ബാ​ബു​വിെ​ൻ​റ​യും മ​ക​ൾ ആ​ര്യ​ന​ന്ദ​ക്ക് സം​ഗീ​ത​ലോ​ക​ത്ത് പ​റ​ന്നു​യ​രാ​ൻ വീ​ട്ടി​ലെ പാ​ട്ടു​വ​ർ​ത്ത​മാ​ന​ങ്ങ​ൾ മാ​ത്രം മ​തി​യാ​യി​രു​ന്നു. ര​ണ്ട​ര വ​യ​സ്സി​ൽ ഗു​രു​വാ​യൂ​ർ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലെ ചെ​മ്പൈ സം​ഗീ​തോ​ത്സ​വ വേ​ദി​യി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി സം​ഗീ​ത​പ്രേ​മി​ക​ളു​ടെ മ​ന​സ്സിൽ ഇടംപി​ടി​ച്ചു. അ​വി​ടെ​നി​ന്ന​ങ്ങോ​ട്ട് പാ​ട്ടിെ​ൻ​റ യാ​ത്ര​ക​ളാ​യി​രു​ന്നു ഈ ​മി​ടു​ക്കി​യു​ടെ ജീ​വി​ത​ത്തി​ലു​ട​നീ​ളം. പ​ത്തു വ​യസ്സു തി​ക​യാ​ത്ത ആ​ര്യ​ന​ന്ദ ഇ​തി​നകം കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 270ഓ​ളം വേ​ദി​ക​ളി​ൽ പാ​ട്ടു​പാ​ടി കൈ​യടി നേ​ടി. ഉ​ച്ചാ​ര​ണ​ശു​ദ്ധി​യും ശ്രു​തി​മ​ധു​രി​തവു​മാ​യ ശ​ബ്​ദ​വുംകൊ​ണ്ട് ഈ ​മി​ടു​ക്കി അ​ച്ഛ​ന​മ്മ​മാ​രു​ടെ ശി​ക്ഷ​ണ​ത്തി​ൽ പാ​ട്ടിെ​ൻ​റ ലോ​ക​ത്ത് ചി​റ​ക​ടി​ച്ചു പ​റ​ക്കു​ക​യാ​ണ്. രാ​ജേ​ഷ്ബാ​ബു സം​ഗീ​താ​ധ്യാ​പ​ക​നാ​യ ക​ട​ലു​ണ്ടി​ന​ഗ​രം ഐ​ഡി​യ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ര്യ​ന​ന്ദ​യി​പ്പോ​ൾ.

ര​ണ്ടു​വ​ർ​ഷം മു​മ്പ് കോ​ഴി​ക്കോ​ട് ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന ‘സ്നേ​ഹ​പൂ​ർ​വം ആ​ര്യ​ന​ന്ദ’ എ​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ മൂ​ന്നു മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി പാ​ടി സം​ഗീ​താ​രാ​ധ​ക​രു​ടെ മ​നംക​വ​ർ​ന്നു. ഒ​പ്പം ലിം​ക ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​സിൽ നോ​മി​നേ​ഷ​നും ല​ഭി​ച്ചു. നാ​ലു ഭാ​ഷ​ക​ളി​ലാ​യി 25 സി​നി​മ ഗാ​ന​ങ്ങ​ളാ​ണ് അ​ന്ന് ആ​ര്യ​ന​ന്ദ പാ​ടി​യ​ത്. ഭ​ക്തി​ഗാ​ന​ങ്ങ​ൾ, ആ​ൽ​ബം, രാഷ്​ട്രീ​യ ഗാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​യി 28 എ​ണ്ണം പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ‘നാ​ൻ താ​ൻ രാ​ജ’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലും അ​തിെ​ൻ​റ തെ​ലു​ങ്ക് റീ​മേ​ക്കി​ലു​മാ​യി പാ​ട്ടു​ക​ൾ പാ​ടി പി​ന്ന​ണിഗാ​ന രം​ഗ​ത്തേ​ക്കും കാ​ലെ​ടു​ത്തു​വെ​ച്ചി​ട്ടു​ണ്ട്. ഡം​ഡം ഡി​ഗ ഡി​ഗ എ​ന്ന മ്യൂ​സി​ക് ബാ​ൻ​ഡി​ലൂ​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലും സ്ഥി​ര​മാ​യി പാ​ട്ടു​ക​ൾ പാ​ടാ​റു​ണ്ട്. 

അ​വ​ർ​ക്കു​ പി​റ​കെ ആ​ര്യ​ന​ന്ദ​യും 
പ്ര​ശ​സ്ത ഗാ​യ​ക​രാ​യ സോ​നു നി​ഗം, ശ്രേ​യ ഘോ​ഷാ​ൽ, സു​നീ​തി ചൗ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ പാ​ടി​ത്തെളി​ഞ്ഞ വേ​ദി​ക​ളി​ലൊ​ന്നാ​ണ് സം​ഗം ക​ലാ​ഗ്രൂ​പ്പിെ​ൻ​റ ദേ​ശീ​യ സം​ഗീ​ത മ​ത്സ​രം. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ഇ​വ​ർ വി​ജ​യി​ക​ളാ​യ ഈ ​വേ​ദി​യി​ൽ ഇ​ത്ത​വ​ണ ഒ​ന്നാ​മ​തെ​ത്തി​യ​ത് ആ​ര്യ​ന​ന്ദ​യാ​ണ്. താ​ൻ ഏ​റെ ഇ​ഷ്​ട​പ്പെ​ടു​ന്ന സോ​നു നി​ഗ​ത്തി​ൽനി​ന്ന് സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി​യ​ത് ഈ ​മി​ടു​ക്കി​ക്ക് അ​ഭി​മാ​ന​ത്തിെ​ൻ​റ നി​മി​ഷ​മാ​യി​രു​ന്നു. 5^12 വ​യ​സ്സുള്ള​വ​രു​ടെ കൂ​ട്ട​ത്തി​ലാ​ണ് ആ​ര്യ​ന​ന്ദ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

കേ​ര​ള​ത്തി​ൽനി​ന്ന്​ ആ​ദ്യ​മാ​യാ​ണ് ഒ​രു കു​ട്ടി ഇൗ നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ സ​ന്തോ​ഷം ഇ​ര​ട്ടി​യാ​യി. എ​സ്.​ ജാ​ന​കി​യു​ടെ​യും ല​ത മ​ങ്കേ​ഷ്ക​റിെ​ൻ​റ​യും ക​ടു​ത്ത ആ​രാ​ധി​ക​യാ​യ ഈ െ​പ​ൺ​കു​ട്ടി​ക്ക് ല​ത മ​ങ്കേ​ഷ്ക​ർ പാ​ടി​യ റൈ​ന ബീ​ത്ത് ജാ​യേ എ​ന്ന പാ​ട്ടാ​ണ് ഏ​റ്റ​വു​മി​ഷ്​ടം. ജാ​ന​കി​യെ ക​ണ്ട​തും അ​വ​ർ​ക്കു​ മു​ന്നി​ൽ പാ​ട്ടു​പാ​ടി​യ​തും ത​നി​ക്ക് വ​ല്ലാ​ത്ത ഊ​ർ​ജ​മാ​ണ് പ​ക​ർ​ന്ന​തെ​ന്ന് ആ​ര്യ​ന​ന്ദ പ​റ​യു​ന്നു. അ​ർ​ജി​ത്ത് സി​ങ്, ശ്രേ​യ ഘോ​ഷ​ാൽ തു​ട​ങ്ങി പു​തുത​ല​മു​റ​യി​ലെ പാ​ട്ടു​കാ​രെ​യും ഇ​വ​ൾ​ക്കേ​റെ​യി​ഷ്​ട​മാ​ണ്.

ആ​ര്യ​ന​ന്ദ​ സോ​നു നി​ഗ​ത്തി​ൽനി​ന്ന് സ​മ്മാ​നം ഏ​റ്റു​വാ​ങ്ങുന്നു
 

നേ​ട്ട​ങ്ങ​ൾ ഒ​ട്ടേ​റെ...
സം​ഘം ക​ലാ​ഗ്രൂ​പ്പിെ​ൻ​റ സം​ഗീ​ത​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തി​നു​പു​റ​മെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അ​വാ​ർ​ഡു​ക​ളും ഈ ​ചെ​റി​യ പ്രാ​യ​ത്തി​നി​ടെ ആ​ര്യ​ന​ന്ദ​യെ തേ​ടി​യെ​ത്തി. ത​പ​സ്യ ക​ട​ലു​ണ്ടി സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന ല​ളി​ത​ഗാ​ന, ശാ​സ്ത്രീ​യ​സം​ഗീ​ത മ​ത്സ​ര​ങ്ങ​ൾ, മാ​ക്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്പിെ​ൻ​റ സം​ഗീ​ത മ​ത്സ​രം എ​ന്നി​വ​യി​ൽ ഒ​ന്നാം​ സ്ഥാ​നം, ഈ ​വ​ർ​ഷ​ത്തെ സി.​ബി.​എ​സ്.​ഇ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ല​ളി​ത​ഗാ​ന​ത്തി​ൽ ഒ​ന്നാം​ സ്ഥാ​നം, സം​സ്ഥാ​ന മ​ദ്യ​നി​രോ​ധ​ന സ​മി​തി​യു​ടെ സം​ഗീ​ത​രം​ഗ​ത്തെ മി​ക​വി​നു​ള്ള ബാ​ല​പ്ര​തി​ഭ പു​ര​സ്കാ​രം (2017), ഇ​ന്ത്യ​ൻ ആ​ർ​ട്ടി​സ്​റ്റ്​ യൂ​നിയ​ൻ കോ​ൺ​ഗ്ര​സിെ​ൻ​റ സം​ഗീ​ത​രം​ഗ​ത്തു​ള്ള ന​വ​പ്ര​തി​ഭ പു​ര​സ്കാ​രം (2017), മാ​ക്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്പിെ​ൻ​റ ലി​റ്റി​ൽ ഐ​ക​ൺ (2016) തു​ട​ങ്ങി​യ​വ ഇ​തി​ൽ ചി​ല​തു​മാ​ത്രം. സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലും ഒ​രു​പാ​ട് നേ​ട്ട​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യി​ട്ടു​ണ്ട്. പാ​ട്ട​ല്ലാ​തെ മ​റ്റൊ​രു സ്വ​പ്ന​വും ആ​ര്യ​ന​ന്ദ​ക്കി​ല്ല. ‘‘ശ്രേ​യ ഘോ​ഷ​ാലിെ​ന​പ്പോ​ലെ ലോ​ക​മ​റി​യ​പ്പെ​ടു​ന്ന ഒ​രു പാ​ട്ടു​കാ​രി​യാ​വ​ണം’’ ^ആ​ര്യ​ന​ന്ദ ത​​​െൻറ സ്വ​പ്ന​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​നി​ർ​ത്തി. 
 

Loading...
COMMENTS