ജനകീയം ഈ ആതുരസേവനം
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചത്തെുന്നവര്‍ പലവിധ രോഗങ്ങളും കൊണ്ടാണ് നാട്ടിലത്തെുന്നത് എന്നത് ആദ്യം നാട്ടില്‍ തിരിച്ചത്തെിയ പ്രവാസിയുടെ കാലം തൊട്ടേ പ്രചാരം നേടിയ വസ്തുതയാണ്. ഒരു പരിധിയോളം ഇത് ശരിയുമാണ്. കുടുംബത്തിന്‍െറ അഭാവവും അവരെ പിരിഞ്ഞിരിക്കുന്നതിലുള്ള മാനസിക പിരിമുറുക്കവുമൊക്കെയാണ് ഇത്തരം രോഗങ്ങള്‍ക്ക് പ്രവാസികള്‍ വളരെ പെട്ടെന്ന് അടിപ്പെടുന്നത്. മാനസിക പിരിമുറുക്കം പോലുള്ള ജീവിതശൈലീരോഗങ്ങള്‍ക്ക് അടിപ്പെട്ടുപോയാല്‍ വ്യവസ്ഥാപിതവും നിരന്തരവുമായ ചികിത്സ അത്യന്താപേക്ഷിതമാണ്. ഗള്‍ഫിലാകട്ടെ, സാധാരണ പ്രവാസികളുടെ വരുമാനവും ചികിത്സച്ചെലവും ഒരു കാരണവശാലും താരതമ്യപ്പെട്ടു പോവുകയുമില്ല. ഇതൊക്കെയാണ് പ്രവാസിയെ സ്വന്തം ആരോഗ്യാവസ്ഥയുടെ കാര്യത്തില്‍ അലക്ഷ്യരാക്കുന്നത്. ഈ പ്രതികൂലാവസ്ഥയെ തരണംചെയ്യാനുള്ള ആത്മവിശ്വാസമാണ് ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബും ഫ്രന്‍ഡ്സ് കള്‍ചറല്‍ സെന്‍ററും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിലൂടെ പ്രവാസികള്‍ക്ക് ലഭിക്കുന്നത്.
പുലര്‍ച്ചെ ജോലിക്ക് പോകുന്നവര്‍ ഓവര്‍ടൈമും മറ്റും കഴിഞ്ഞ് വളരെ വൈകി താമസസ്ഥലത്തത്തെുന്നതിനാല്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ സമയം ലഭിക്കാറില്ല. കഴിയുന്നത് അപൂര്‍വം ചിലര്‍ക്ക് മാത്രമാണ്്. സ്വന്തം വീട്ടില്‍ ജീവിക്കുമ്പോള്‍ മാതാപിതാക്കളോ ഭാര്യയോ ഒക്കെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ഉണ്ടാകും. പ്രവാസലോകത്താകട്ടെ, എല്ലാം സ്വയം നിയന്ത്രിക്കണം. ചികിത്സക്കായി പണം ചെലവാകുമ്പോള്‍ തൊട്ടടുത്ത മാസം നാട്ടിലേക്കയക്കുന്ന തുകയില്‍ വരുന്ന കുറവിനെ കുറിച്ചോര്‍ക്കുമ്പോള്‍ പലപ്പോഴും ചികിത്സയില്‍ നിന്നും പിന്തിരിയാറാണ് പതിവ്. ഖത്തര്‍ പോലുള്ള രാജ്യങ്ങളില്‍ ഗവണ്‍മെന്‍റ് നല്‍കുന്ന ആരോഗ്യ പരിരക്ഷയിലൂടെ പ്രതിവര്‍ഷം നിശ്ചിതസംഖ്യ അടച്ച് ഹെല്‍ത്ത് കാര്‍ഡെടുത്താല്‍ വളരെ കുറഞ്ഞ നിരക്കില്‍ ചികിത്സയും മരുന്നും ലഭിക്കും. പക്ഷേ, ഇതും എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്താറില്ല. ഇത്തരം പശ്ചാത്തലത്തിലാണ് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ 15 വര്‍ഷമായി സംഘടിതവും വ്യവസ്ഥാപിതവുമായി നടന്നുവരുന്ന മെഡിക്കല്‍ ക്യാമ്പ് ഒൗദ്യോഗിക തലത്തില്‍ തന്നെ ഇതിനകം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
ഖത്തറില്‍ തന്നെ അദ്ഭുതപ്പെടുത്തിയ കാര്യങ്ങളില്‍ ഒന്ന് ഈ മെഡിക്കല്‍ ക്യാമ്പാണെന്ന് മുന്‍ ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ അഭിപ്രായപ്പെടണമെങ്കില്‍ ഇതിന്‍െറ വിപുലത നേരില്‍ കണ്ടാല്‍ മാത്രമേ ബോധ്യപ്പെടുകയുള്ളൂ.
പുലര്‍ച്ചെ തന്നെ ക്യാമ്പിലേക്കൊഴുകിയത്തെുന്ന തൊഴിലാളികളുടെ നീണ്ട നിര ഇത്തവണ ക്യാമ്പ് നടന്ന തുമാമ ഹെല്‍ത്ത് സെന്‍ററിന്‍െറ കോമ്പൗണ്ടില്‍ ദൃശ്യമായിരുന്നു. എത്ര പ്രതീക്ഷയോടെയാണ് പാവപ്പെട്ട തൊഴിലാളികള്‍ ഈ ക്യാമ്പിനെ സമീപിക്കുന്നത് എന്ന് ഈ നീണ്ടനിര തന്നെ പറഞ്ഞുതരും. ഏഴു മുതല്‍ ഒമ്പത് വരെയുള്ള സെഷനില്‍ എത്തുന്നവര്‍ക്ക് പ്രാതലും 10 മണി മുതലുള്ള സെഷനില്‍ എത്തുന്നവര്‍ക്ക് ഉച്ചഭക്ഷണവും നല്‍കുന്നുണ്ട്. ഇന്ത്യ, ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പാവപ്പെട്ട തൊഴിലാളികളെയാണ് ക്യാമ്പിലേക്ക് പരിഗണിക്കുന്നത്്.
2000ത്തോളം തൊഴിലാളികളെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യാന്‍ സുശിക്ഷിതമായ ഒരു വളന്‍റിയര്‍ നിരയെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഖത്തറിലെ ഹമദ് ഹോസ്പിറ്റലിലെ സമര്‍പ്പിതരായ ഒരുപറ്റം ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ സ്റ്റാഫിന്‍െറയും സേവനം ഈ വിജയഗാഥയുടെ പിന്നിലെ ചാലകശക്തിയാണ്. ഈയിടെ നടന്ന ക്യാമ്പിന്‍െറ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത് ഇന്ത്യന്‍ അംബാസഡര്‍ പി. കുമരനായിരുന്നു. ഖത്തറിന്‍െറ ദേശീയ പരിപാടികളുടെ കലണ്ടറില്‍ പ്രധാനപ്പെട്ട ഒന്നായി ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് മാറിയതായി ക്യാമ്പിന്‍െറ പ്രായോജകരായ ഉരീദു ബ്രാന്‍ഡിങ് ആന്‍ഡ് കോര്‍പറേറ്റിങ് റെസ്പോണ്‍സിബിലിറ്റി സീനിയര്‍ ഡയറക്ടര്‍ ഫാത്വിമ സുല്‍ത്താന്‍ അല്‍ കുവാരി പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ വി.ടി. ഫൈസല്‍ അധ്യക്ഷത വഹിച്ചു.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
