Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 12:00 AM GMT Updated On
date_range 1 Aug 2021 5:23 AM GMT50 രൂപ 'അടക്കാനില്ല': ചെമ്പല്ലിക്കുണ്ട് റോഡ് ഇരുട്ടിൽ തന്നെ
text_fieldsപയ്യന്നൂർ: ചെമ്പല്ലി റോഡിൽ തെരുവ് വിളക്കുകൾ തെളിയാൻ ഇനിയെത്ര നാൾ കാക്കണമെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് നാട്ടുകാർ. ആളൊഴിഞ്ഞ ഈ റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ദീർഘകാല ആവശ്യം നടപ്പായെങ്കിലും കേവലം 50 രൂപ സർവിസ് കണക്ഷൻ ചാർജും അപേക്ഷയും നൽകാത്തതുമൂലം ബൾബുകൾ തെളിയാതെ നോക്കു കുത്തിയായി. ചെറുതാഴം പഞ്ചായത്ത് പരിധിയിലുള്ള കൊവ്വപ്പുറം -ചെമ്പല്ലിക്കുണ്ട് പാലം റോഡിലാണ് വെറുമൊരു സാങ്കേതിക നടപടിയുടെ പേരിൽ ജനങ്ങൾ ഇരുട്ടിൽ തപ്പുന്നത്.
ഈ രണ്ടു കിലോമീറ്റർ റോഡ് ഒഴിഞ്ഞ പ്രദേശമായതിനാൽ ഇരുളിൻെറ മറവിൽ സാമൂഹികവിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള താവളമാകുന്നു. വാഹനത്തിൽ വന്ന് മാലിന്യം വയലിലേക്ക് വലിച്ചെറിയുന്നതും ഒഴിഞ്ഞ സ്ഥലങ്ങളിൽ വണ്ടി നിർത്തി മദ്യപാനവും ഒഴിഞ്ഞ കുപ്പികൾ ഇവിടെ ഇടുന്നതും പതിവാണ്. വയലിലേക്ക് ഇത്തരത്തിൽ ടൗണുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യമടക്കം കൊണ്ടിടുന്നു.
നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് തെരുവ് വിളക്കിന് ലൈൻ വലിക്കുകയും ബൾബ് ഇടുകയും ചെയ്തെങ്കിലും മാസങ്ങളായിട്ടും പ്രവർത്തനക്ഷമമാക്കാനുള്ള നടപടി നീളുകയാണ്. കുഞ്ഞിമംഗലം സെക്ഷൻ പരിധിയിലെ ഈ ലൈനിൽ എല്ലാ പ്രവൃത്തിയും കഴിഞ്ഞ് മീറ്റർ ചാർജ് ചെയ്യേണ്ടുന്ന നിലയിലാണ്.
Next Story