Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാഷിന്‍റെ ടോക്സിക്കിന് വെറും 0.5 റേറ്റിങ്; മഹേഷ് ബാബുവിന്റെ മകന്‍റെ സിനിമാ ചോയ്സുകൾ തരംഗമാകുന്നു

text_fields
bookmark_border
Gautam Ghattamaneni
cancel
camera_alt

മകനൊപ്പം മഹേഷ് ബാബു

മഹേഷ് ബാബുവിന്റെ മകൻ ഗൗതം ഘട്ടമനേനി സിനിമകൾക്ക് നൽകുന്ന റേറ്റിങ്ങുകളാണ് ഇപ്പോൾ സോഷ്യലിടത്തിൽ പ്രധാന ചർച്ച. യാഷ് നായകനായി എത്തിയ പുതിയ ചിത്രം 'ടോക്സികിന് ഗൗതം നൽകിയ 0.5 സ്റ്റാർ റേറ്റിങ്ങാണ് നിലവിൽ സിനിമാലോകത്തെ പ്രധാന സംസാരവിഷയം. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 26നാണ് തിയറ്ററുകളിലെത്തിയത്. വലിയ ഹൈപ്പിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഇരുപതുകാരനായ ഗൗതം ഘട്ടമനേനിയുടെ ലെറ്റർബോക്സ് പ്രൊഫൈലിലെ വിവരങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിവിധ ഭാഷകളിലായി നാനൂറിലധികം സിനിമകൾക്കാണ് ഗൗതം ലെറ്റർബോക്സിൽ റേറ്റിങ് നൽകിയിട്ടുള്ളത്. സിനിമയോടുള്ള അദ്ദേഹത്തിന്റെ താല്പര്യവും ചോയ്സുകളും വ്യക്തമാക്കുന്നതാണ് ഈ പ്രൊഫൈൽ. എന്നാൽ ഇതിൽ യാഷിന്റെ 'ടോക്സിക്' ചിത്രത്തിന് നൽകിയ വെറും അര സ്റ്റാർ റേറ്റിങ് ആരാധകർക്കിടയിൽ വലിയ കൗതുകമായി മാറിയിരിക്കുകയാണ്. ഇതിനുമുമ്പ് വിജയ് ദേവരകൊണ്ട നായകനായ 'ലൈഗർ'എന്ന ചിത്രത്തിനും ഗൗതം സമാനമായ രീതിയിൽ അര സ്റ്റാർ മാത്രമാണ് നൽകിയിരുന്നത്. ചിത്രത്തിന്റെ കഥയെയും മേക്കിങ്ങിനെയും ചൊല്ലി പ്രേക്ഷകർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് താരപുത്രന്റെ ഈ റേറ്റിങ് പുറത്തുവന്നിരിക്കുന്നത്.

സ്വന്തം പിതാവും തെലുങ്ക് സിനിമയിലെ സൂപ്പർതാരവുമായ മഹേഷ് ബാബുവിന്റെ ചിത്രങ്ങൾക്കും ഗൗതം വ്യത്യസ്ത റേറ്റിങ്ങുകളാണ് നൽകിയിരിക്കുന്നത്. മഹേഷ് ബാബുവിന്റെ കൾട്ട് ചിത്രങ്ങളായ 'പോക്കിരി', '1: നെനൊക്കടിനേ' എന്നിവക്ക് ഗൗതം അഞ്ച് സ്റ്റാർ നൽകിയിട്ടുണ്ട്. വിജയിപ്പിച്ചിട്ടുണ്ട്. എന്നാൽ മഹേഷ് ബാബുവിന്റെ തന്നെ 'നിജം', 'വംശി' എന്നീ ചിത്രങ്ങൾക്ക് രണ്ട് സ്റ്റാറും, 'ബ്രഹ്മോത്സവം' എന്ന സിനിമക്ക് ഒരു സ്റ്റാറുമാണ് താരപുത്രൻ നൽകിയിട്ടുള്ളത്.

തെലുങ്ക് സിനിമകൾക്ക് പുറമെ മറ്റ് ഭാഷകളിലെ പ്രമുഖ ചിത്രങ്ങൾക്കും ഗൗതം ഉയർന്ന റേറ്റിങ്ങുകൾ നൽകിയിട്ടുണ്ട്. 'ഷോലെ', 'ബാഹുബലി 2', 'നൈവ്സ് ഔട്ട്' തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം അഞ്ച് സ്റ്റാർ നൽകി.'സീതാ രാമത്തിന് 4.5 സ്റ്റാറുകളും കൊടുത്തിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ആദിത്യ ധറിന്റെ 'ധുരന്ധർ' എന്ന ചിത്രത്തിന് 4 സ്റ്റാറും അതിന്റെ രണ്ടാം ഭാഗത്തിന് 3 സ്റ്റാറുമാണ് ഗൗതം നൽകിയത്.

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനായെത്തിയ 'ടോക്സിക്' വലിയ പ്രതീക്ഷകളോടെയാണ് തിയറ്ററുകളിലെത്തിയത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാര്യ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആഗസ്റ്റ് 26ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ പ്രദർശനം തുടരുകയാണ്. ഇതിനിടയിലാണ് ഗൗതം ഘട്ടമനേനിയുടെ സിനിമാ വിലയിരുത്തലുകൾ ഓൺലൈനിൽ ചർച്ചയായി മാറുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahesh Babu’s Son Gautam’s Low Rating For Yash's Toxic
Next Story