Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.ഐ.ടി എൻജിനീയറിങ് പ്രവേശനപരീക്ഷ ഏപ്രിലിൽ

text_fields
bookmark_border
exam
cancel

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനീയറിങ് ​പ്രവേശന പരീക്ഷ (വി.ഐ.ടി.ഇ.ഇ.ഇ 2025) ഏപ്രിൽ 21 മുതൽ 27 വരെ നടത്തും. മാർച്ച് 31 വരെ അപേക്ഷിക്കാം. https://viteee.vit.ac.inൽ ഇതിന് സൗകര്യം ലഭിക്കും. ​അപേക്ഷാ ഫീസ് 1350 രൂപ. വിശദ വിവരങ്ങളടങ്ങിയ പ്രോസ്​പെക്ടസ് സൈറ്റിലുണ്ട്.

കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ മാത്തമാറ്റിക്സ്/ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 125 ചോദ്യങ്ങളുണ്ടാവും. ശരിയുത്തരം തിരഞ്ഞെടുക്കാം. ഉത്തരം തെറ്റിയാൽ നെഗറ്റിവ് മാർക്കില്ല. സമയം രണ്ടര മണിക്കൂർ. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ പരീക്ഷാ കേന്ദ്രങ്ങളാണ്. ഏപ്രിൽ 21 മുതൽ 27 വരെ സൗകര്യപ്രദമായ പരീക്ഷാ തീയതിയും സെഷനും ​സെന്ററും അടങ്ങിയ സ്ലോട്ട് www.vit.ac.inൽ ബുക്ക് ചെയ്യാം.

യോഗ്യത: പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം (പട്ടികവിഭാഗത്തിന് 50 ശതമാനം മതി) മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. 2003 ജൂലൈ ഒന്നിനുശേഷം ജനിച്ചവരായിരിക്കണം.

കാമ്പസുകളും കോഴ്സുകളും: വി.ഐ.ടിക്ക് വെല്ലൂർ, ചെന്നൈ, ആന്ധ്രപ്രദേശ്, ഭോപാൽ, മൊറീഷ്യസ് എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്. നാലുവർഷം ഫുൾടൈം റസിഡൻഷ്യൽ ബി.ടെക് കോഴ്സിൽ ഇനി പറയുന്ന ശാഖകളിലാണ് പഠനാവസരം. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, എ.ഐ ആൻഡ് ഡേറ്റ എൻജിനീയറിങ്, സൈബർ സെക്യൂരിറ്റി, ഡേറ്റ സയൻസ്, ബയോ ഇൻഫർമാറ്റിക്സ്, ബിസിനസ് സിസ്റ്റംസ്), സിവിൽ, കെമിക്കൽ, ബയോ ടെക്നോളജി, ഇ.ഇ, ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ സയൻസ്, ഇ.സി, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇ.സി (ബയോ മെഡിക്കൽ എൻജിനീയറിങ്), വി.എൽ.എസ്.ഐ ഡിസൈൻ ആൻഡ് ടെക്നോളജി, ബിൽത്ത് സയൻസ് ആൻഡ് ടെക്നോളജി, ഐ.ടി, മെക്കാനിക്കൽ, മെക്കാനിക്കൽ (ഇലക്ട്രിക്കൽ വെഹിക്കിൾസ്), മെക്കാനിക്കൽ (സ്മാർട്ട് മാനുഫാക്ചറിങ്).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VIT Engineering Entrance Exam in April
Next Story