ഐ.ഐ.ടി, ഐ.ഐ.എസ് വിദ്യാർഥികൾക്ക് തൊഴിലന്വേഷണ വിസ
text_fieldsദുബൈ: തൊഴിൽ അന്വേഷകർക്കായി യു.എ.ഇ ഏർപ്പെടുത്തിയ 60, 90, 120 ദിവസ വിസ ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്കും ലഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്) എന്നിവയിൽനിന്ന് പഠിച്ചിറങ്ങിയവർക്കായിരിക്കും ജോബ് എക്സ്േപ്ലാറേഷൻ വിസ ലഭിക്കുക. ഇതിനു പുറമെ 500 മികച്ച യൂനിവേഴ്സിറ്റികളിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾക്കും ഈ വിസ ലഭിക്കും. 90 ദിവസത്തെ സന്ദർശക വിസ യു.എ.ഇ നിർത്തലാക്കിയതോടെ ജോലി അന്വേഷകർക്ക് 90 ദിവസം ഒരേ വിസയിൽ യു.എ.ഇയിൽ നിൽക്കണമെങ്കിൽ ജോബ് എക്സ്േപ്ലാറേഷൻ വിസ എടുക്കേണ്ടിവരും. അതേസമയം, 30, 60 ദിവസത്തെ സന്ദർശക വിസ യു.എ.ഇ അനുവദിക്കുന്നുണ്ട്. ഈ വിസയിൽ എത്തുന്നവർക്ക്
വിസ കാലാവധി കഴിയുന്നതോടെ വിസ നീട്ടാൻ കഴിയും. എന്നാൽ, യു.എ.ഇയിൽ നിന്നുകൊണ്ടുതന്നെ വിസ നീട്ടുന്നതിന് അധിക തുക നൽകേണ്ടിവരും. ഐ.സി.പിയുടെ വെബ്സൈറ്റിലെ വിവരം അനുസരിച്ച് 60 ദിവസത്തെ ജോബ് സീക്കേഴ്സ് വിസക്ക് 1495 ദിർഹമാണ് ഫീസ്. 90 ദിവസം 1655, 120 ദിവസം 1815 എന്നിങ്ങനെയാണ് നിരക്കുകൾ. ഈ നിരക്കുകൾ വ്യത്യാസപ്പെട്ടേക്കാം. രാജ്യത്തിനുള്ളിൽ നിന്നാണ് പുതിയ വിസയിലേക്ക് മാറുന്നതെങ്കിൽ നിരക്ക് വീണ്ടും കൂടും.
തൊഴിലന്വേഷകർക്ക് നിയമപരമായ സംരക്ഷണം ലഭിക്കുന്ന വിസയാണ് ജോബ് സീക്കേഴ്സ് വിസ. നിലവിൽ, സന്ദർശക വിസയിലെത്തിയാണ് പലരും ജോലി അന്വേഷിക്കുന്നതും ജോലി ചെയ്യുന്നതും. ഇത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ വൻ തുക പിഴ അടക്കേണ്ടിവരും. ജോലി തട്ടിപ്പുകാർ മുതലെടുക്കുന്നതും ഈ വിസ ഉപയോഗിച്ചാണ്. അതേസമയം, ജോബ് സീക്കേഴ്സ് വിസ എടുത്തയാൾക്ക് യു.എ.ഇയിൽ ധൈര്യമായി ജോലി തേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

