Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകർശന ദേഹപരിശോധനയിൽ...

കർശന ദേഹപരിശോധനയിൽ വലഞ്ഞ്​ വിദ്യാർഥികൾ; ‘നീറ്റ്’​ പൂർത്തിയായി

text_fields
bookmark_border
കർശന ദേഹപരിശോധനയിൽ വലഞ്ഞ്​ വിദ്യാർഥികൾ; ‘നീറ്റ്’​ പൂർത്തിയായി
cancel
camera_alt?????? ?????? ????? ????????? ??????? ????? ??????? ??????????????? ??????????????? ?????????????

തിരുവനന്തപുരം: വിദ്യാർഥികളെ കർശന ദേഹപരിശോധനക്ക്​ വിധേയമാക്കി നാഷനൽ എലിജിബിലിറ്റി കം എൻ​ട്രൻസ്​ ടെസ്​റ്റ്​ (നീറ്റ്​) രാജ്യത്തെ 150 കേന്ദ്രങ്ങളിൽ പൂർത്തിയായി. സംസ്ഥാനത്ത് പത്ത്​ നഗരങ്ങളിലായി ഒരു ലക്ഷത്തിൽപരം പേരാണ്​ മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള പരീക്ഷയെഴുതിയത്​. 

 കര്‍ശനമായ ഡ്രസ് കോഡ് പരീക്ഷാനടത്തിപ്പ്​ ചുമതലയുള്ള സി.ബി.എസ്​.ഇ നിര്‍ദേശിച്ചിരുന്നു. പരീക്ഷക്ക്​ മുഴുകൈ വസ്​ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞു. കോഴിക്കോട് ജില്ലയില്‍ ഇത്തരത്തില്‍ ഫുള്‍ സ്ലീവ്​ ധരിച്ചെത്തിയ ചില പരീക്ഷാര്‍ഥികളുടെ ഫുള്‍ സ്ലീവ് അധികൃതര്‍ മുറിച്ചശേഷമാണ് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചത്. അരക്കൈക്ക്​ മുകളിൽ വസ്​ത്രം മുറിക്കാൻ നിർദേശിച്ചതും വിവാദമായി. അരക്കൈ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്ന്​ സി.ബി.എസ്​.ഇ  മാര്‍ഗനിര്‍ദേശം നൽകിയിരുന്നു.  രാവിലെ 10ന്​ ആരംഭിച്ച പരീക്ഷ ഉച്ചക്ക്​ ഒന്നിന്​ പൂര്‍ത്തിയായി. 

മലപ്പുറത്ത് അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാകേന്ദ്രത്തി​​​െൻറ വിലാസത്തില്‍ വന്ന പിശക് പരീക്ഷാർഥികളെ വലച്ചതായി പരാതി ഉയർന്നു. മഞ്ചേരിയിലെ മുബാറക്​ സ്‌കൂളില്‍ പരീക്ഷയെഴുതേണ്ടവരാണ് പരീക്ഷ തുടങ്ങുന്നതിന് മുമ്പ്​ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള യഥാർഥകേന്ദ്രം അന്വേഷിച്ച് അലയേണ്ടിവന്നത്. അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാകേന്ദ്രമായി ‘മുബാറക് സ്‌കൂള്‍, കൊരമ്പയില്‍ ആശുപത്രിക്ക് സമീപം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, മൂന്നു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്‌കൂളി​​​െൻറ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്ന മറ്റൊരു കെട്ടിടമായിരുന്നു പരീക്ഷാകേന്ദ്രമായി നിശ്ചയിച്ചിരുന്നത്. രാവിലെ 7.30 മുതല്‍ വിദ്യാർഥികള്‍ക്ക്​ പരീക്ഷാ ഹാളിലേക്ക്​ പ്രവേശനം അനുവദിച്ചു. ലോഹ വസ്തുക്കള്‍ ധരിക്കാന്‍ അനുവദിച്ചില്ല. സുരക്ഷക്കായി പൊലീസിനെ വിന്യസിച്ചിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലേക്കും മറ്റും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും അധികൃതര്‍ ശ്രദ്ധിച്ചു. 

പരീക്ഷാകേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസുകള്‍ നടത്തിയത് വിദ്യാർഥികള്‍ക്ക് ആശ്വാസമായി. ജില്ലകളില്‍ പ്രത്യേക സഹായകകേന്ദ്രങ്ങളും തുറന്നിരുന്നു. പരീക്ഷയിൽ ഫിസിക്​സ്​ ചോദ്യങ്ങൾ കടുപ്പമേറിയതായിരുന്നെന്നാണ്​​ വിദ്യാർഥികൾ പറയുന്നത്​. ഫലം ജൂൺ അഞ്ചിനകം പ്രസിദ്ധീകരിക്കും.  

മെഡിക്കൽ പി.ജി പ്രവേശനം: പുതുക്കിയ റാങ്ക്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു 
തിരുവനന്തപുരം: മെഡിക്കൽ പി.ജി പ്രവേശനത്തി​​​െൻറ പുതുക്കിയ റാങ്ക്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു. ഏപ്രിൽ നാല്​ വരെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​​​െൻറ കത്ത്​ പ്രകാരം നീറ്റ്​ പി.ജി 2018​​െൻറ യോഗ്യത മാനദണ്ഡത്തി​ൽ ഇളവ്​ വരുത്തിയിരുന്നു​. തുടർന്ന്​ 28 മുതൽ മേയ്​ 30 വരെ പുതുതായി യോഗ്യതനേടിയ വിദ്യാർഥികളിൽനിന്ന്​ പ്രവേശന പരീക്ഷ കമീഷണർ അപേക്ഷകൾ ക്ഷണിച്ചിരുന്നു. ഇൗ അപേക്ഷകരെയും കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള പരിഷ്​കരിച്ച റാങ്ക്​ ലിസ്​റ്റ്​ www.cee.kerala.gov.in, www.cee^kerala.org വെബ്​സൈറ്റുകളിൽ ലഭിക്കും. ഹെൽപ്​ നമ്പറുകൾ: 0471^2339101, 2339102, 2339103, 2339104. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsneet exammalayalam news
News Summary - neet exam- kerala news
Next Story