തമിഴ്​നാട്ടിലെ ആയുഷ്​ കോളജുകളിലെ പ്രവേശനവും നീറ്റ്​ അടിസ്​ഥാനത്തിൽ

  • സംസ്​ഥാനത്ത്​ 1,740 സീറ്റുകൾ ജി​ല്ല​കേ​ന്ദ്ര​ങ്ങ​ളി​ൽ  സൗ​ജ​ന്യ പ​രി​ശീ​ല​നം

10:59 AM
16/02/2018
NEET

കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്​​നാ​ട്ടി​ലെ ആ​യു​ഷ്​ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നീ​റ്റ്​ അ​ടി​സ്​​ഥാ​ന​ത്തി​ലാ​വു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 
സ​ർ​ക്കാ​റി​​െൻറ ആ​റെ​ണ്ണ​മു​ൾ​പ്പെ​ടെ സം​സ്​​ഥാ​ന​ത്ത്​ 29 ആ​യു​ഷ്​ കോ​ള​ജു​ക​ളാ​ണു​ള്ള​ത്. ആ​കെ​യു​ള്ള 1,740 സീ​റ്റി​ൽ 390 സീ​റ്റ്​ സ​ർ​ക്കാ​ർ കോ​ള​ജി​ലും 1,350 എ​ണ്ണം സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​മാ​ണ്. ആ​യു​ർ​വേ​ദ, യോ​ഗ, നാ​ച്വ​റ​ൽ സ​യ​ൻ​സ്, യു​നാ​നി, സി​ദ്ധ, ഹോ​മി​യോ​പ​തി എ​ന്നീ യു.​ജി കോ​ഴ്​​സു​ക​ളി​ലേ​ക്കാ​ണ്​ നീ​റ്റ്​ പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. സി.​ബി.​എ​സ്.​ഇ ന​ട​ത്തു​ന്ന നീ​റ്റ്​ പ​രീ​ക്ഷ ​േമ​യ്​ ആ​റി​നാ​ണ്. 

ക​ഴി​ഞ്ഞ​വ​ർ​ഷം ത​മി​ഴ്​​നാ​ടി​നെ ഇ​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​രു​ന്നു. സി​ദ്ധ കോ​ഴ്​​സു​ക​ൾ​ക്ക്​ ത​മി​ഴ്​ ഭാ​ഷ പ​രി​ജ്ഞാ​നം നി​ർ​ബ​ന്ധ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചെ​ന്നൈ​യി​ൽ യോ​ഗ ആ​ൻ​ഡ്​ നാ​ച്വ​റോ​പ​തി, യു​നാ​നി, സി​ദ്ധ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളും മ​ധു​ര തി​രു​മം​ഗ​ല​ത്ത്​ ഹോ​മി​യോ​പ​തി സ​ർ​ക്കാ​ർ കോ​ള​ജും നാ​ഗ​ർ​കോ​വി​ൽ കോ​ട്ടാ​റി​ൽ ആ​യു​ർ​വേ​ദ സ​ർ​ക്കാ​ർ കോ​ള​ജും പാ​ള​യം​കോ​ട്ട​യി​ൽ സി​ദ്ധ സ​ർ​ക്കാ​ർ കോ​ള​ജും പ്ര​വ​ർ​ത്തി​ക്കു​ന്നു. ത​മി​ഴ്​​നാ​ട്ടി​ൽ നീ​റ്റ്​ പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

Loading...
COMMENTS