Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമലയാള സർവകലാശാല...

മലയാള സർവകലാശാല എം.ഫിൽ, പി.എച്ച്​.ഡി അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മലയാള സർവകലാശാല എം.ഫിൽ, പി.എച്ച്​.ഡി അപേക്ഷ ക്ഷണിച്ചു
cancel
തി​രൂ​ർ: മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം.​ഫി​ൽ, പി.​എ​ച്ച്.​ഡി കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 10 വ​കു​പ്പു​ക​ളി​ലാ​യി 31 വീ​തം സീ​റ്റു​ക​ളാ​ണു​ള്ള​ത്. വി​ഷ​യ​ങ്ങ​ൾ: ഭാ​ഷാ​ശാ​സ്​​ത്രം, മ​ല​യാ​ളം സാ​ഹി​ത്യ​പ​ഠ​നം, മ​ല​യാ​ളം സാ​ഹി​ത്യ​ര​ച​ന, സം​സ്​​കാ​ര​പൈ​തൃ​ക പ​ഠ​നം, ജേ​ണ​ലി​സം മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, പ​രി​സ്​​ഥി​തി​പ​ഠ​നം, ത​ദ്ദേ​ശ​വി​ക​സ​ന​പ​ഠ​നം, ച​രി​ത്രം, സോ​ഷ്യോ​ള​ജി, ച​ല​ച്ചി​ത്ര​പ​ഠ​നം.  

മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​ർ​ക്ക്  സാ​ഹി​ത്യ​പ​ഠ​നം, സാ​ഹി​ത്യ​ര​ച​ന വി​ഭാ​ഗ​ങ്ങ​ളി​ലും സം​സ്​​കാ​ര​പൈ​തൃ​ക പ​ഠ​നം മ​ല​യാ​ളം, ആ​ർ​ക്കി​യോ​ള​ജി, ച​രി​ത്രം, ഫോ​ക്​​ലോ​ർ എം.​എ​ക്കാ​ർ​ക്ക് സം​സ്​​കാ​ര പൈ​തൃ​ക​പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ലും അ​പേ​ക്ഷ ന​ൽ​കാം. മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ത​ത് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ർ 12ന​കം ഓ​ൺ​ലൈ​നാ​യോ ത​പാ​ലി​ലോ നേ​രി​ട്ടോ അ​പേ​ക്ഷി​ക്കാം. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ 55 ശ​ത​മാ​നം (പ​ട്ടി​ക​ജാ​തി, വ​ർ​ഗ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം) മാ​ർ​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഡി​സം​ബ​ർ 16ന് ​രാ​വി​ലെ പ​ത്തി​ന്​ സ​ർ​വ​ക​ലാ​ശാ​ല ആ​സ്​​ഥാ​ന​ത്ത് പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ക്കും. കു​റ​ഞ്ഞ​ത് 50 ശ​ത​മാ​നം  മാ​ർ​ക്ക് നേ​ട​ണം. 

 അ​പേ​ക്ഷ​ഫോ​റ​ത്തി​നും വി​വ​ര​ങ്ങ​ൾ​ക്കും www.malayalamuniversity.edu.in. എം.​എ പ​രീ​ക്ഷ​യി​ലെ​യും പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലെ​യും സ്​​കോ​റു​ക​ൾ 50:50 അ​നു​പാ​ത​ത്തി​ൽ ക​ണ​ക്കാ​ക്കി​യാ​ണ്  റാ​ങ്ക്​​ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ക. അ​ഭി​മു​ഖ​വു​മു​ണ്ടാ​കും. ജെ.​ആ​ർ.​എ​ഫ്, എം.​ഫി​ൽ, നെ​റ്റ് ത​ത്തു​ല്യ യോ​ഗ്യ​ത നേ​ടി​യ​വ​ർ പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ എ​ഴു​തേ​ണ്ട. എ​ന്നാ​ൽ യ​ഥാ​സ​മ​യം അ​പേ​ക്ഷ ന​ൽ​ക​ണം. പി​എ​ച്ച്.​ഡി. സീ​റ്റു​ക​ളു​ടെ 50 ശ​ത​മാ​നം ജെ.​ആ​ർ.​എ​ഫ്, എം.​ഫി​ൽ, നെ​റ്റ് ക്ര​മ​ത്തി​ൽ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam universityPhdM.Phil
News Summary - M.Phil, PhD in malayalam university
Next Story