ഇഗ്​നോ എം.ഫിൽ, പിഎച്ച്.​ഡി കോഴ്​സുകളിൽ​ അപേക്ഷ ക്ഷണിച്ചു

22:14 PM
21/01/2018
IGNOU

ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഒാ​പ​ൺ യൂ​നി​വേ​ഴ്​​സി​റ്റി (ഇ​ഗ്​​നോ) എം.​ഫി​ൽ, പി​എ​ച്ച്.​​ഡി കോ​ഴ്​​സു​ക​ളി​ൽ​ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​നു​വ​രി 23 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ൽ  (www.ignou.ac.in) ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ രാ​ജ്യ​ത്തെ തി​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ർ​ച്ച്​ നാ​ലി​ന്​ ന​ട​ക്കും. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 16. 

എം.​ഫി​ൽ
സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക​സ്, ജ്യോ​ഗ്ര​ഫി, വി​വ​ർ​ത്ത​ന പ​ഠ​നം, സോ​ഷ്യ​ൽ വ​ർ​ക്ക്, കോ​മേ​ഴ്​​സ്, കെ​മി​സ്​​ട്രി, വി​ദൂ​ര പ​ഠ​നം. ഇ​ക്ക​ണോ​മി​ക്​​സി​ൽ എം.​ഫി​ലി​ന്​  അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ കൂ​ടാ​തെ  സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്​​സൈ​റ്റി​ൽ പ​റ​യു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം യോ​ഗ്യ​രാ​യി​രി​ക്കു​ക​യും വേ​ണം.

പി​എ​ച്ച്.​ഡി  
സൈ​ക്കോ​ള​ജി, ആ​ന്ത്ര​പ്പോ​ള​ജി, സോ​ഷ്യോ​ള​ജി, ലൈ​ബ്ര​റി സ​യ​ൻ​സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, ഹി​സ്​​റ്റ​റി, ജെ​ൻ​ഡ​ർ ആ​ൻ​ഡ്​​ ഡെ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, വി​മ​ൻ​സ്​ സ്​​റ്റ​ഡീ​സ്, ജ്യോ​ഗ്ര​ഫി, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ഫു​ഡ്​ ആ​ൻ​ഡ്​ ന്യൂ​ട്രി​ഷ​ൻ സ​യ​ൻ​സ്, എ​ൻ​വ​യ​ൺ​മ​െൻറ​ൽ സ്​​റ്റ​ഡീ​സ്, വി​വ​ർ​ത്ത​ന പ​ഠ​നം, കോ​മേ​ഴ്​​സ്, സോ​ഷ്യ​ൽ വ​ർ​ക്ക്, കെ​മി​സ്​​ട്രി, ജി​യോ​ള​ജി, മാ​നേ​ജ്​​മ​െൻറ്, ​ൈല​ഫ്​ സ​യ​ൻ​സ്​, ഹി​ന്ദി, വി​ദൂ​ര പ​ഠ​നം, ന​ഴ്​​സി​ങ്.
ഫി​സി​ക്​​സ്, ബ​യോ​കെ​മി​സ്​​ട്രി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ഉ​ണ്ടാ​വി​ല്ല. പ​ക​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ​റ​യു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം യോ​ഗ്യ​രാ​യ​വ​രി​ൽ നി​ന്നാ​യി​രി​ക്കും ​​പ്ര​വേ​ശ​നം. 
​​​പ്ര​വേ​ശ​ന യോ​ഗ്യ​ത​ക​ളെ​ക്കു​റി​ച്ചും ഒാ​ൺ​ലൈ​ൻ  ഫോ​റ​ത്തി​നും സ​ന്ദ​ർ​ശി​ക്കു​ക  http://onlineadmission.ignou.ac.in/entrancers unit/ 

COMMENTS