ഡോ. എം. നാസർ കാലിക്കറ്റ് സർവ്വകലാശാല ​പ്രൊ വൈസ്​ ചാൻസിലർ

13:36 PM
27/07/2020
dr.M-nasar.jpg

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസിലറായി ഡോ. എം നാസർ നിയമിതനായി. 

നിലവിൽ സർവ്വകലാശാല സുവോളജി പഠന വിഭാഗം പ്രഫസറും റിസർച്ച് ഡയറക്‌ടറേറ്റ് ഡയറക്‌ടറുമായി സേവനമനുഷ്​ഠിച്ചു വരുകയായിരുന്നു. അസോസിയേഷൻ ഓഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് എക്‌സിക്യൂട്ടീവംഗമാണ്​.

1999ൽ സർവ്വകലാശാല പഠന വിഭാഗത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച​ എം.നാസർ സുവോളജി വിഭാഗം തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ നാസർ പരേതനായ കെ.വി കുഞ്ഞിമൂസയുടെയും സുഹറയുടെയും മകനാണ്.
 

Loading...
COMMENTS