കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കോമേഴ്സ് പഠനവകുപ്പിൽ െഗസ്റ്റ് െലക്ചറർമാരുടെ ഇൻറർവ്യൂ കഴിഞ്ഞ് റാങ്ക്പട്ടിക നിലവിലുണ്ടായിട്ടും നിയമനം നടക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ. മറ്റു പഠനവകുപ്പുകളിൽ നിയമനം നടത്തിയിട്ടും കോമേഴ്സ് പഠനവകുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കരാർ അധ്യാപകരെ നിയമിച്ചെന്നും ആക്ഷേപമുണ്ട്.
മേയ് മാസത്തിൽ അപേക്ഷ ക്ഷണിച്ച്, ജൂണിൽ ഇൻറർവ്യൂ നടത്തി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. അഞ്ച് ഒഴിവുകളാണുള്ളതെന്ന് ഉേദ്യാഗാർഥികൾ പറയുന്നു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് െഗസ്റ്റ് അധ്യാപകരുെട ഒഴിവ് നികത്താൻ വിജ്ഞാപനം പുറപ്പെടുവിച്ചതും അഭിമുഖം നടത്തിയതും. പ്രോ-വൈസ് ചാൻസലർ ഡോ. പി. മോഹെൻറ നേതൃത്വത്തിലായിരുന്നു അഭിമുഖം. വകുപ്പ് മേധാവിക്കു മുന്നിൽ ഹാജരാകാൻ ഉദ്യോഗാർഥികൾക്ക് കത്തയക്കുകയും െചയ്തു.
പിന്നീട് നിയമനം നടത്തുെമന്നറിയിച്ചെങ്കിലും ഒന്നും നടന്നില്ലെന്നാണ് പരാതി. ഇതിനിടെയാണ് കരാർ നിയമനം നടത്തിയത്. റാങ്ക്പട്ടിക നിലവിലിരിക്കെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് യു.ജി.സി മാനദണ്ഡങ്ങൾക്കെതിരാണ്. ഉദ്യോഗാർഥികളെ പരിഹാസ്യരാക്കുന്നതുമാണ് ഇൗ നടപടി. മറ്റു വകുപ്പുകളിൽ റാങ്ക്പട്ടികയിൽനിന്ന് െഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടുണ്ട്. കാലിക്കറ്റിൽ പഠനവകുപ്പുകളിൽ ആവശ്യമുള്ളതിെൻറ 40 ശതമാനത്തിലേറെ അധ്യാപകരുടെ ഒഴിവാണ് നിലവിലുള്ളത്. സ്ഥിരംനിയമനത്തിനുള്ള നടപടി ആരംഭിച്ചിട്ടുമില്ല. അതേസമയം, ഒാരോ കോഴ്സിനും വിഷയത്തിനുമനുസരിച്ച് െഗസ്റ്റ് അധ്യാപകരെ നിയമിക്കുെമന്ന് പി.വി.സി ‘മാധ്യമ’ത്തോട് പറഞ്ഞു. ആവശ്യമനുസരിച്ചാണ് നിയമനെമന്നും അദ്ദേഹം പ്രതികരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 10:00 PM GMT Updated On
date_range 2017-10-12T03:30:06+05:30കാലിക്കറ്റ് കോമേഴ്സ് പഠനവകുപ്പ്: െഗസ്റ്റ് അധ്യാപക പട്ടികയുണ്ടായിട്ടും കരാർ നിയമനെമന്ന് ആക്ഷേപം
text_fieldsNext Story