Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightകാലിക്കറ്റ്​ ഡിഗ്രി...

കാലിക്കറ്റ്​ ഡിഗ്രി ഇംഗ്ലീഷ്​ പാഠപുസ്​തക അച്ചടി സ്വകാര്യപ്രസുകൾക്ക്​ നൽകാൻ നീക്കം

text_fields
bookmark_border
കാലിക്കറ്റ്​ ഡിഗ്രി ഇംഗ്ലീഷ്​ പാഠപുസ്​തക അച്ചടി സ്വകാര്യപ്രസുകൾക്ക്​ നൽകാൻ നീക്കം
cancel
കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി ഇം​ഗ്ലീ​ഷ്​ പാ​ഠ​പു​സ്​​ത​ക അ​ച്ച​ടി ക​രാ​ർ സ്വ​കാ​ര്യ പ്ര​സു​ക​ൾ​ക്ക്​ ന​ൽ​കാ​ൻ നീ​ക്കം. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്വ​ന്തം പ്ര​സി​ൽ അ​ച്ച​ടി​ക്കാ​ൻ അ​സൗ​ക​ര്യ​മു​ണ്ടെ​ന്ന്​ കാ​ണി​ച്ചാ​ണ്​ അ​ണി​യ​റ ശ്ര​മം. വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന ഇം​ഗ്ലീ​ഷ്​ യു.​ജി പ​ഠ​ന​ബോ​ർ​ഡ്​ യോ​ഗ​ത്തി​ലാ​ണ്​ വി​ഷ​യം ച​ർ​ച്ച​ക്കു​വ​ന്ന​ത്.  മു​ൻ​വ​ർ​ഷം സ്വ​കാ​ര്യ പ്ര​സി​ന്​ ക​രാ​ർ ന​ൽ​കി​യ​ത്​ വ​ൻ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന്​ മേ​ലി​ൽ ഇ​താ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും സ്വ​ന്തം പ്ര​സി​​ൽ മാ​ത്ര​മേ അ​ച്ച​ടി​ക്കു​ക​യു​ള്ളൂ​​വെ​ന്നും സി​ൻ​ഡി​ക്കേ​റ്റ്​ തീ​രു​മാ​നി​ച്ചി​രു​ന്നു. 

ന​വം​ബ​റി​ൽ ക്ലാ​സ്​ തു​ട​ങ്ങു​ന്ന ര​ണ്ടാം സെ​മ​സ്​​റ്റ​ർ പാ​ഠ​പു​സ്​​ത​ക​ങ്ങ​ളു​ടെ ക​രാ​റാ​ണ്​ പു​റ​ത്തേ​ക്ക്​ ന​ൽ​കു​ന്ന​ത്. സ്വ​ന്തം പ്ര​സി​ൽ അ​ച്ച​ടി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടെ​ന്ന്​ കാ​ണി​ച്ച്​ പ​ബ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗം നേ​ര​ത്തേ രം​ഗ​ത്തു​വ​ന്നി​രു​ന്നു. സ്വ​കാ​ര്യ പ്ര​സു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ്​ നീ​ക്ക​മെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്​​ട​മാ​ണ്​ ഇ​തു​വ​ഴി​യു​ണ്ടാ​കു​ക. യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ത​ന്നെ അ​ച്ച​ടി​ച്ചാ​ൽ 38 ല​ക്ഷം രൂ​പ​യോ​ളം വ​രു​മാ​ന​മു​ണ്ടാ​കും. മെ​ഷീ​ൻ കേ​ടാ​ണെ​ന്നും വ​യ​ർ മു​റി​ഞ്ഞു​പോ​യെ​ന്നു​മു​ള്ള തൊ​ടു​ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ്​ അ​ച്ച​ടി സ്വ​കാ​​ര്യ പ്ര​സാ​ധ​ക​ർ​ക്ക്​ കൈ​മാ​റാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ കൃ​ത്യ​സ​മ​യ​ത്ത്​ അ​ച്ച​ടി​ച്ച്​ ഇ​റ​ക്കാ​നാ​വി​​ല്ലെ​ന്നാ​ണ്​ പ​ബ്ലി​ക്കേ​ഷ​നി​ലെ ഉ​ന്ന​ത​​െൻറ നി​ല​പാ​​ട​​ത്രെ. സ്വ​കാ​ര്യ പ്ര​സി​ൽ അ​ച്ച​ടി​ക്കു​ന്ന പു​സ്​​ത​ക​ത്തി​ന്​ വി​ല​യും കൂ​ടും. 

ഒ​ന്നാം സെ​മ​സ്​​റ്റ​റി​​െൻറ ര​ണ്ടു പു​സ്​​ത​ക​ങ്ങ​ളാ​ണ്​ അ​ച്ച​ടി​ച്ച്​​ വി​ത​ര​ണം ചെ​യ്​​ത​ത്. ഒ​രു പു​സ്​​ത​ക​ത്തി​​െൻറ വ​ർ​ക്ക്​​ബു​ക്കും പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. ഇ​റ​ങ്ങി​യ​വ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കി​ട്ടി​യി​ട്ടു​മി​ല്ല. പ​ല കോ​ള​ജു​ക​ളി​ലും പ​ക​ർ​പ്പെ​ടു​ത്താ​ണ്​ പ​ഠ​നം. 85,000 പു​സ്​​ത​ക​ങ്ങ​ൾ വീ​ത​മാ​യി​രു​ന്നു വേ​ണ്ട​ത്. ഇ​ത്രയും പുസ്​തകങ്ങൾ അച്ചടിച്ചിട്ടില്ല. പ്രൈ​വ​റ്റ്​ വി​ദ്യാ​ർ​ഥി​ക​ളു​െ​ട എ​ണ്ണം കൂ​ടി ക​ണ​ക്കാ​ക്കു​േ​മ്പാ​ൾ നിലവിലേത്​ തീ​ർ​ത്തും അ​പ​ര്യാ​പ്​​ത​മാ​ണ്. ആ​വ​ശ്യ​മാ​യ പു​സ്​​ത​ക​ങ്ങ​ൾ സ​മ​യ​ത്തി​ന്​ ന​ൽ​കാ​മെ​ന്ന്​ പ​ബ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗം ഉ​റ​പ്പു​ന​ൽ​കി​യ​തു​മാ​ണ്. എ​ന്നാ​ൽ, വൈ​സ്​ ചാ​ൻ​സ​ല​ർ​പോ​ലും ഇ​ട​പെ​ട്ടി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്​. അ​ടു​ത്ത സെ​മ​സ്​​റ്റ​റി​േ​ല​ക്കു​ള്ള പു​സ്​​ത​ക​ങ്ങ​ൾ ഒ​രു​ക്കാ​നാ​യി പ​ക​ർ​പ്പ​വ​കാ​ശം​പോ​ലും ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. ഇൗ ​പു​സ്​​ത​ക​ങ്ങ​ളാ​ണ്​ സ്വ​കാ​ര്യ​പ്ര​സി​േ​ല​ക്ക്​ അ​ച്ച​ടി​ക്ക്​ ന​ൽ​കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്. ഇൗ ​മാ​സം 20ന്​ ​ന​ട​ക്കു​ന്ന ഇം​ഗ്ലീ​ഷ്​ യു.​ജി പ​ഠ​ന​ബോ​ർ​ഡ്​ യോ​ഗ​ത്തി​നു​ശേ​ഷം അ​ന്തി​മ​തീ​രു​മാ​ന​മു​ണ്ടാ​കും. 
 
Show Full Article
TAGS:degree english textbook printing calicut university private press 
Web Title - degree english textbook printing in calicut university to private press
Next Story