Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാ​ലി​ക്ക​റ്റ്...

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എം.​ബി.​എ പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി

text_fields
bookmark_border
cltu-1.jpg
cancel

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ  കോ​മേ​ഴ്‌​സ് ആ​ൻ​ഡ്​ മാ​നേ​ജ്‌​മ​െൻറ്​ സ്​​റ്റ​ഡീ​സി​ലും സ​ര്‍വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം,  തി​രൂ​ര്‍-​ത്യ​ശൂ​ര്‍, ജോ​ണ്‍ മ​ത്താ​യി സ​െൻറ​ര്‍-​ത്യ​ശൂ​ര്‍, പാ​ല​ക്കാ​ട് എ​ന്നീ സ​െൻറ​റു​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് മാ​നേ​ജ്‌​മ​െൻറ്​ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ടു​ക​ളി​ലും എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​ന് കാ​റ്റ്/​സി​മാ​റ്റ്/​കെ.​മാ​റ്റ് പ​രീ​ക്ഷ​ക​ള്‍ പാ​സാ​യ​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി ഏ​പ്രി​ല്‍ പ​ത്ത് വ​രെ നീ​ട്ടി. 

സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. കാ​റ്റ്/​സി​മാ​റ്റ്/​കെ.​മാ​റ്റ് സ്‌​കോ​റും, ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 500 രൂ​പ,  പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ങ്ങ​ള്‍ക്ക്് 167 രൂ​പ ച​ലാ​നും സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. 

കാ​റ്റ്/​സി​മാ​റ്റ്/​കെ.​മാ​റ്റ് പ​രീ​ക്ഷ​ക്ക്​ 15ശ​ത​മാ​നം, 10ശ​ത​മാ​നം, 7.5ശ​ത​മാ​നം സ്‌​കോ​ര്‍ (യ​ഥാ​ക്ര​മം ജ​ന​റ​ല്‍ വി​ഭാ​ഗം, മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗം, പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍ഗം) നേ​ടി​യി​രി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റ്​ ഒൗ​ട്ട്, ച​ലാ​ന്‍ (എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗം ക​മ്യൂ​ണി​റ്റി സ​ര്‍ട്ടി​ഫി​ക്ക​റ്റി​​െൻറ പ​ക​ര്‍പ്പ്) എ​ന്നി​വ സ​ഹി​തം ഏ​പ്രി​ല്‍ പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്ക​കം ഹെ​ഡ് ഓ​ഫ് ദ ​ഡി​പ്പാ​ര്‍ട്ടു​മ​െൻറ്, കോ​മേ​ഴ്‌​സ് ആ​ൻ​ഡ്​ മാ​നേ​ജ്‌​മ​െൻറ്​ സ്​​റ്റ​ഡീ​സ്, യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി പി.​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. 

എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​നാ​യി ഈ ​സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ അ​പേ​ക്ഷി​ച്ച​വ​രു​ടെ പേ​ഴ്‌​സ​ന​ല്‍ ഇ​ൻ​റ​ര്‍വ്യൂ, ഗ്രൂ​പ്​ ഡി​സ്‌​ക​ഷ​ന്‍ എ​ന്നി​വ ഏ​പ്രി​ല്‍ 23 മു​ത​ല്‍ 26 വ​രെ ന​ട​ക്കും. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഏ​പ്രി​ല്‍ 20നു​ശേ​ഷം സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും.  ഫോ​ണ്‍: 0494 2407363. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitymbaCareer and Education News
News Summary - calicut university mba admission last date extended career and education news
Next Story