Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാ​ലി​ക്ക​റ്റിൽ...

കാ​ലി​ക്ക​റ്റിൽ ഡി​ഗ്രി, പി.​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
cltu.jpg
cancel

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ വ​ഴി അ​ഡ്മി​ഷ​ന്‍ ന​ട​ത്തു​ന്ന ഡി​ഗ്രി, പി.​ജി കോ​ഴ്‌​സു​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ (www.cuonline.ac.in) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം.

പ​ഠ​ന​വ​കു​പ്പു​ക​ള്‍ക്ക് പു​റ​മെ സ​ര്‍വ​ക​ലാ​ശാ​ല പ​രി​ധി​ക്ക് പു​റ​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തും. യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ക്കും പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കാം. എ​ന്നാ​ല്‍ യോ​ഗ്യ​ത പ​രീ​ക്ഷ​യി​ലെ മാ​ര്‍ക്ക്/​ഗ്രേ​ഡ് കൂ​ടി പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ റാ​ങ്ക് ലി​സ്​​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ലേ​ക്കാ​യി നി​ര്‍ദേ​ശി​ക്കു​ന്ന തീ​യ​തി​ക​ളി​ല്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന മാ​ര്‍ക്ക് ലി​സ്​​റ്റ്/​ഗ്രേ​ഡ് കാ​ര്‍ഡ് ഹാ​ജ​രാ​ക്ക​ണം. ഏ​പ്രി​ല്‍ 28വ​രെ ഫീ​സ് അ​ട​ച്ച്, ഏ​പ്രി​ല്‍ 30വ​രെ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം.

മേ​യ്​ ഏ​ഴ് മു​ത​ല്‍ 26 വ​രെ​യാ​ണ് പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ക. എം.​എ. ജേ​ണ​ലി​സം ആ​ൻ​ഡ്​ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ കോ​ഴ്‌​സി​ന് മൂ​ന്ന് മ​ണി​ക്കൂ​റും, മ​റ്റു കോ​ഴ്‌​സു​ക​ള്‍ക്ക് ര​ണ്ട് മ​ണി​ക്കൂ​റു​മാ​ണ് പ​രീ​ക്ഷ സ​മ​യം. ഒ​ബ്ജ​ക്ടി​വ്, ഡി​സ്‌​ക്രി​പ്റ്റി​വ് ടൈ​പ്പ് ചോ​ദ്യ​ങ്ങ​ള്‍ ഉ​ണ്ടാ​വും. മാ​ര്‍ക്ക് ലി​സ്​​റ്റ്/​റാ​ങ്ക് ലി​സ്​​റ്റ് എ​ന്നി​വ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ ജൂ​ണ്‍ 18ന് ​ക്ലാ​സ് ആ​രം​ഭി​ക്കും.

തു​ട​ര്‍ന്ന് 60 ദി​വ​സ​ത്തി​ന​കം പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കും. അ​പേ​ക്ഷ ഫീ​സ്​: ജ​ന​റ​ല്‍ 350, എ​സ്.​സി/​എ​സ്.​ടി 150. ഒ​റ്റ​ത്ത​വ​ണ അ​പേ​ക്ഷ​ഫീ​സ് അ​ട​ക്കു​ന്ന​വ​ര്‍ക്ക് യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 10 ഓ​പ്ഷ​നു​ക​ളി​ലാ​യി ആ​റ് കോ​ഴ്‌​സു​ക​ള്‍ വ​രെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. വി​വ​ര​ങ്ങ​ള്‍ക്ക്: 0494 2407016, 2407017. വെ​ബ്‌​സൈ​റ്റി​ലെ നി​ർ​ദേ​ശ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി വാ​യി​ച്ച്​ മ​ന​സ്സി​ലാ​ക്കി​യ​ശേ​ഷം മാ​ത്രം അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universityentrance examinationdegreePGCareer and Education News
News Summary - calicut university degree pg entrance examination career and education news
Next Story