കാലിക്കറ്റ് ബിരുദ പ്രവേശന രജിസ്ട്രേഷന്​ തുടക്കം

  • ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക്  20 ഓ​പ്ഷ​ന്‍ ന​ല്‍കാം 

11:20 AM
14/05/2019

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി​രു​ദ​പ്ര​വേ​ശ​ന ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്​ തു​ട​ക്കം. ആ​ദ്യ​ദി​നം വൈ​കീ​ട്ടു​വ​രെ 4000ത്തി​ലേ​റെ പേ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. 5800 അ​േ​പ​ക്ഷ​ക​ൾ വി​വി​ധ ഘ​ട്ട​ത്തി​ലാ​ണ്. ഉ​ച്ച​ക്ക്​ ര​ണ്ടി​നു​ശേ​ഷ​മാ​ണ്​ അ​േ​പ​ക്ഷ​യു​ടെ ലി​ങ്ക്​ തു​റ​ന്ന​ത്. തു​ട​ക്ക​ത്തി​ൽ വെ​ബ​്​​സൈ​റ്റ്​ ​മെ​ല്ലെ​പ്പോ​ക്കി​ലാ​യി​രു​ന്നു. മേ​യ് 25 വ​രെ ഫീ​സ് അ​ട​ച്ച് 27 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.  ഫീ​സ്: ജ​ന​റ​ൽ-280 രൂ​പ, എ​സ്.​സി/​എ​സ്.​ടി-115 രൂ​പ. വെ​ബ്സൈ​റ്റ്: www.cuonline.ac.in. ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ന​ല്‍കു​ന്ന മാ​ര്‍ക്ക്, എ​ൻ.​എ​സ്.​എ​സ്, എ​ൻ.​സി.​സി തു​ട​ങ്ങി​യ വെ​യ്​​റ്റേ​ജ്, നോ​ണ്‍ ക്രീ​മി​ലെ​യ​ർ, സം​വ​ര​ണ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഗ​വ. കോ​ള​ജു​ക​ളി​ല്‍ ല​ഭ്യ​മാ​യ ബി.​പി.​എ​ല്‍ സം​വ​ര​ണ​ത്തി​ന് മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന​വ​ര്‍ക്കു മാ​ത്ര​മാ​ണ് അ​ര്‍ഹ​ത.

അ​പേ​ക്ഷ അ​ന്തി​മ സ​മ​ര്‍പ്പ​ണം ന​ട​ത്തി​യ​ശേ​ഷം, ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​​െൻറ അ​വ​സാ​ന തീ​യ​തി വ​രെ​യു​ള്ള എ​ല്ലാ തി​രു​ത്ത​ലു​ക​ള്‍ക്കും സ​ര്‍വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലെ വി​വി​ധ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന നോ​ഡ​ല്‍ സ​െൻറ​റു​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്കാം. ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി​ക്കു​ശേ​ഷം മൂ​ന്ന് അ​ലോ​ട്ട്മ​െൻറി​നു​മു​മ്പ്​ തി​രു​ത്ത​ലു​ക​ൾ അ​നു​വ​ദി​ക്കി​ല്ല.വി​ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ അ​ലോ​ട്ട്മ​െൻറി​ല്ല. ഈ ​വി​ഭാ​ഗ​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​രു​ടെ റാ​ങ്ക്​​ലി​സ്​​റ്റ്​ അ​ത​ത് കോ​ള​ജി​ലേ​ക്കു ന​ല്‍കും. ഈ ​ലി​സ്​​റ്റി​ൽ​നി​ന്ന്​ കോ​ള​ജു​ക​ൾ പ്ര​വേ​ശ​നം ന​ട​ത്തും.

ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട് സ​ര്‍വ​ക​ലാ​ശാ​ല​യി​ലേ​ക്കോ കോ​ള​ജു​ക​ളി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍, പ്ര​വേ​ശ​ന​സ​മ​യ​ത്ത്​ പ്രി​ൻ​റൗ​ട്ട് മ​റ്റു അ​നു​ബ​ന്ധ രേ​ഖ​ക​ൾ​ക്കൊ​പ്പം അ​ത​ത് കോ​ള​ജു​ക​ളി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (ജ​ന​റ​ൽ, മാ​നേ​ജ്മ​െൻറ്, ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട, സ്പോ​ര്‍ട്സ്, വി​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ, വി​വി​ധ സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ര്‍ ഉ​ള്‍പ്പെ​ടെ) ഓ​ണ്‍ലൈ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. മാ​നേ​ജ്മ​െൻറ്, സ്പോ​ര്‍ട്സ് ​േക്വാ​ട്ട​ക​ളി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നു പു​റ​മെ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം.

ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് 20 ഓ​പ്ഷ​ന്‍ ന​ല്‍കാം.  പു​റ​മെ, വി​വി​ധ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന അ​ത​ത് സ​മു​ദാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​ഞ്ച് ഓ​പ്ഷ​നു​ക​ള്‍ വ​രെ അ​ധി​ക​മാ​യി ന​ല്‍കാം. ഓ​ണ്‍ലൈ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​യു​ടെ​യോ ര​ക്ഷി​താ​വി​​െൻറ​യോ ഫോ​ണ്‍ ന​മ്പ​ര്‍ മാ​ത്ര​മേ ന​ല്‍കാ​വൂ. അ​ലോ​ട്ട്മ​െൻറ്​ ല​ഭി​ക്കു​ന്ന ഓ​പ്ഷ​നു​ക​ളു​ടെ താ​ഴെ​യു​ള്ള ഓ​പ്ഷ​നു​ക​ള്‍ സ്ഥി​ര​മാ​യി ന​ഷ്​​ട​മാ​വും. ഇ​ത്​ ഒ​രു ഘ​ട്ട​ത്തി​ലും പു​നഃ​സ്ഥാ​പി​ക്കി​ല്ല.

Loading...
COMMENTS