Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightകാലിക്കറ്റിൽ പി.ജി...

കാലിക്കറ്റിൽ പി.ജി ഏകജാലക രജിസ്​ട്രേഷൻ 30 മുതൽ

text_fields
bookmark_border
കാലിക്കറ്റിൽ പി.ജി ഏകജാലക രജിസ്​ട്രേഷൻ 30 മുതൽ
cancel
കോ​ഴ​ി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല പി.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഏ​ക​ജാ​ല​ക ഒാ​ൺ​െ​ലെ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ഇൗ ​മാ​സം 30ന്​ ​തു​ട​ങ്ങാ​ൻ തീ​രു​മാ​നം. ആ​ഗ​സ്​​റ്റ്​ പ​ത്തോ​ടെ ക്ലാ​സു​ക​ൾ തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല പി​ന്നീ​ട്​ അ​റി​യി​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യു​െ​ട പ​ഠ​ന വ​കു​പ്പു​ക​ളി​ലും വി​വി​ധ കോ​ള​ജി​ലു​മു​ള്ള പി.​ജി കോ​ഴ്​​സു​ക​ളി​ലേ​ക്കാ​ണ്​ പ്ര​വേ​ശ​നം. ഇൗ ​മാ​സം 26ന്​ ​തു​ട​ങ്ങാ​നാ​യി​രു​ന്നു നേ​ര​ത്തേ ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ഫ​ലം ഇ​നി​യും പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നാ​ൽ ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങു​ന്ന​ത്​ നീ​ട്ടു​ക​യാ​യി​രു​ന്നു. ​െറ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഗ്രേ​ഡ്​ കാ​ർ​ഡ്​ വി​ത​ര​ണം ചെ​യ്​​തി​ട്ടി​ല്ല. ജൂ​ലൈ മൂ​ന്നു മു​ത​ൽ ഒ​റി​ജി​ന​ൽ ഗ്രേ​ഡ്​ കാ​ർ​ഡ്​ കൊ​ടു​ക്കും. ബു​ധ​നാ​ഴ്​​ച വ​രെ ഗ്രേ​ഡ്​ കാ​ർ​ഡി​​െൻറ പ​ക​ർ​പ്പ്​ ല​ഭി​ക്കും. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ ഫ​ലം ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ങ്കി​ലും ഗ്രേ​ഡ്​ കാ​ർ​ഡ്​ കി​ട്ടാ​ൻ വൈ​കി​യാ​ൽ പി.​ജി പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ നീ​ളാ​നി​ട​യു​ണ്ട്. അ​തി​നി​ടെ, സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി.​എ​ഡ്​ പ്ര​വേ​ശ​ന ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ന്​ ഒ​രാ​ഴ്​​ച​കൂ​ടി സ​മ​യം നീ​ട്ടി. ര​ണ്ടാം ത​വ​ണ​യാ​ണ്​ തീ​യ​തി നീ​ട്ടു​ന്ന​ത്. 
 
Show Full Article
TAGS:calicut university PG single window registration june 30 
Web Title - calicut pg single window registration from june 30
Next Story