കാലിക്കറ്റ്​ ​ഏക​ജാ​ല​ക ബി​രു​ദം: നാ​ലാം​ഘ​ട്ട അ​ലോ​ട്ട്മെൻറ് ജൂലൈ നാലിന്​

21:52 PM
03/07/2017
തേ​ഞ്ഞി​പ്പ​ലം: സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ക​ജാ​ല​ക ബി​രു​ദ പ്ര​വേ​ശ​ന നാ​ലാം​ഘ​ട്ട അ​ലോ​ട്ട്മ​െൻറ് ജൂ​ലൈ നാ​ലി​ന് രാ​വി​ലെ പ​ത്തു മു​ത​ൽ ല​ഭി​ക്കും. അ​ലോ​ട്ട്മ​െൻറ് ല​ഭി​ച്ച​വ​ർ മാ​ൻ​ഡേ​റ്റ​റി ഫീ​സാ​യി ജ​ന​റ​ൽ വി​ഭാ​ഗം 425 രൂ​പ​യും എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗം 100 രൂ​പ​യും അ​ട​ച്ച് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണം. മു​മ്പ് അ​ലോ​ട്ട്മ​െൻറ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ്​ അ​ട​ച്ച​വ​ർ വീ​ണ്ടും അ​ട​ക്കേ​ണ്ട​തി​ല്ല. ഫീ​സ​ട​ക്കാ​നു​ള്ള ലി​ങ്ക് (https://www.uoc.ac.in/) ജൂ​ലൈ നാ​ലി​ന് രാ​വി​ലെ 11 മ​ണി മു​ത​ൽ 11ാം തീ​യ​തി വ​രെ ല​ഭ്യ​മാ​വും. നാ​ലാം അ​ലോ​ട്ട്മ​െൻറ് ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും നി​ർ​ബ​ന്ധ​മാ​യും അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ടു​ത്ത് എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം ജൂ​ലൈ 11ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന​കം അ​ത​ത് കോ​ള​ജി​ൽ പ്ര​വേ​ശ​ന​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. തു​ട​ർ​ന്ന് വ​രു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​വ​ർ ആ​വ​ശ്യ​മു​ള്ള ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ മാ​ത്രം നി​ല​നി​ർ​ത്ത​ണം. 

ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്യ​ണം. നി​ല​നി​ർ​ത്തു​ന്ന​പ​ക്ഷം പ്ര​സ്​​തു​ത ഹ​യ​ർ ഓ​പ്ഷ​നി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​ക്ക് തു​ട​ർ​ന്ന് അ​ലോ​ട്ട്മ​െൻറ് ല​ഭി​ച്ചാ​ൽ സ്വീ​ക​രി​ക്ക​ണം. ഇ​തോ​ടെ മു​മ്പ് ല​ഭി​ച്ച അ​ലോ​ട്ട്മ​െൻറ് ന​ഷ്​​ട​പ്പെ​ടും. എ​ല്ലാ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും റ​ദ്ദാ​ക്കാ​ൻ നോ​ഡ​ൽ സ​െൻറ​റു​ക​ൾ മു​ഖാ​ന്ത​രം മാ​ത്ര​മേ സാ​ധ്യ​മാ​വു​ക​യു​ള്ളൂ. 
ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലെ അ​ലോ​ട്ട്മ​െൻറ് ജൂ​ലൈ അ​ഞ്ചി​ന് ര​ണ്ടു മ​ണി​ക്ക് പ്ര​സി​ദ്ധീ​ക​രി​ക്കും.   
 
COMMENTS