സി.എ.എക്കെതിരെ പ്രമേയവുമായി കാലിക്കറ്റ്‌ സർവകലാശാല യൂനിയൻ

13:17 PM
30/01/2020

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല ക്യാമ്പസിലെ വിദ്യാർത്ഥി യൂണിയൻ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ചു.ഡിപ്പാർട്മ​െൻറ്​ സ്റ്റുഡൻറസ് യൂണിയ​​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫൈൻ ആർട്സ് ഫെസ്റ്റിവലായ 'ആർട്ടിക്കിൾ 14'​​െൻറ ഉദ്ഘാടനവേദിയിലാണ് പ്രമേയം വായിച്ചത്.

മതത്തിന്റെയോ ജാതിയുടെയോ പേരിൽ ജനങ്ങളെ വേർതിരിക്കാനും പൗരത്വം നിർണയിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തുതോല്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യൂണിയൻ വൈസ് ചെയർപേഴ്സൺ അഞ്ജു ടി.ജിയാണ് അവതരിപ്പിച്ചത്.

പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതുമുതൽ നിരന്തരം പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്ന ക്യാമ്പസാണ് കാലിക്കറ്റ്‌ സർവകലാശാല ക്യാമ്പസ്‌. ഡിപ്പാർട്മ​െൻറ്​ സ്റ്റുഡന്റൻറസ് യൂണിയ​​െൻറ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം ഒഴിവാക്കി വിദ്യാർത്ഥികളെയും അധ്യാപകരെയും അണിനിരത്തി സംഘടിപ്പിച്ച  മനുഷ്യചങ്ങല മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പൗരത്വനിയമത്തിനെതിരായ പ്രതിഷേധസമരങ്ങൾ നടക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട പത്തു ക്യാമ്പസുകളിലൊന്നായി ഇന്ത്യ ടുഡേ കാലിക്കറ്റ്‌ സർവകലാശാല ക്യാമ്പസിനെ തെരഞ്ഞെടുത്തിരുന്നു.

ആർട്ടിക്കിൾ 14 എന്ന് പേരിട്ടിരിക്കുന്ന ഫൈൻ ആർട്സ് ഫെസ്റ്റിവലും പേരിലെന്ന പോലെ ഉള്ളടക്കത്തിലും  ഭരണഘടനാസംരക്ഷണവും പൗരത്വവിഷയവും ഗൗരവമായി ചർച്ചചെയ്യുന്ന ആശയാവതരണങ്ങൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്.

Loading...
COMMENTS