Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാ​ലി​ക്ക​റ്റ് ഓ​പ​ൺ...

കാ​ലി​ക്ക​റ്റ് ഓ​പ​ൺ ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
കാ​ലി​ക്ക​റ്റ് ഓ​പ​ൺ ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
cancel
തേ​ഞ്ഞി​പ്പ​ലം: സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന 2017ലെ ​ബി.​എ, ബി.​കോം (ഓ​പ​ൺ സ്​​ട്രീം) ഡി​ഗ്രി േപ്രാ​ഗ്രാം പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.  (പ്ല​സ്​ ടു/​പ്രീ​ഡി​ഗ്രി പാ​സാ​യ​വ​ർ/​ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ ഈ ​പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല).

യോ​ഗ്യ​ത: 2017 ജൂ​ലൈ ഒ​ന്നി​ന്​ 18 വ​യ​സ്സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം.  (ജ​ന​ന തീ​യ​തി തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള ഏ​തെ​ങ്കി​ലും ആ​ധി​കാ​രി​ക രേ​ഖ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കോ​പ്പി ഹാ​ജ​രാ​ക്ക​ണം. എ​സ്.​എ​സ്.​എ​ൽ.​സി ഉ​ള്ള​വ​ർ അ​തി​െൻറ കോ​പ്പി​ ഹാ​ജ​രാ​ക്ക​ണം. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​താ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ വെ​ള്ള​ക്ക​ട​ലാ​സി​ൽ സ​ത്യ​പ്ര​സ്​​താ​വ​ന ന​ൽ​ക​ണം). അ​ടി​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ൾ നി​ഷ്ക​ർ​ഷി​ക്കു​ന്നി​ല്ല. യു.​ജി.​സി നി​യ​മ​പ്ര​കാ​രം ഡി​സ്​​റ്റ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ വ​ഴി​യു​ള്ള ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​നു​വേ​ണ്ട അ​ടി​സ്​​ഥാ​ന യോ​ഗ്യ​ത നി​ർ​ണ​യി​ക്കാ​നു​ള്ള പ​ദ്ധ​തി അ​നു​സ​രി​ച്ചാ​ണ് ഈ ​പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ഇത്​ പ്ല​സ്​ ടു ​പ​രീ​ക്ഷ​ക്ക്​  തു​ല്യ​മ​ല്ല. 2017 ഒ​ക്ടോ​ബ​ർ 15 ഞാ​യ​റാ​ഴ്​​ച​യാ​ണ്​ പ​രീ​ക്ഷ. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ  തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ ന​ട​ക്കു​ക. 

ഫീ​സ്​ വി​വ​ര​ങ്ങ​ൾ: ജ​ന​റ​ൽ: 1000 രൂ​പ, എ​സ്.​സി, എ​സ്.​ടി: 500 രൂ​പ.
പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പാ​ഠാ​വ​ലി​യും മാ​തൃ​കാ ചോ​ദ്യ​ങ്ങ​ളും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ (www.sdeuoc.ac.in>StudyMaterials) സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. ഇ​തി​െൻറ പു​സ്​​ത​കം  ആ​വ​ശ്യ​മു​ള​ള​വ​ർ  200 രൂ​പ അ​ധി​ക​മാ​യി അ​ട​യ്ക്കേ​ണ്ട​താ​ണ്.  വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ്സൈ​റ്റി​ലെ (www.sdeuoc.ac.in) ഹോം ​പേ​ജി​ലു​ള്ള Instant web payment system എ​ന്ന ലി​ങ്ക് മു​ഖേ​ന  ഓ​ൺ​ലൈ​നാ​യി മാ​ത്രം ഫീ​സ്​ അ​ട​ക്കേ​ണ്ട​താ​ണ്.  

അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.  ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു മു​മ്പാ​യി അ​പേ​ക്ഷാ​ഫീ​സ്​ Instant web payment system ഉ​പ​യോ​ഗി​ച്ച് അ​ട​ക്കേ​ണ്ട​തും സ്വ​ന്തം ഫോ​േ​ട്ടാ​ഗ്രാ​ഫ്​ സ്​​കാ​ൻ ചെ​യ്ത് ജെ.​പി.​ഇ.​ജി ഫോ​ർ​മാ​റ്റി​ൽ അ​പ്​​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​യി ക​രു​തേ​ണ്ട​തു​മാ​ണ്.  www.sdeuoc.ac.in ​െൻ​റ ഹോം ​പേ​ജി​ലു​ള്ള  Online Registration  Open stream EE2017 എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ്​ കോ​പ്പി (പ്രി​ൻ​റ്​​ഒൗ​ട്ട്), വ​യ​സ്സ് തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​ടെ​യും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​രാ​ണെ​ങ്കി​ൽ ജാ​തി തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​യു​ടെ​യും ​െഗ​സ​റ്റ​ഡ്​ ഒാ​ഫി​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, ഫീ​സ്​ അ​ട​ച്ച ഇ-​ച​ലാ​ൻ ര​ശീ​തി  എ​ന്നി​വ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ടോ ത​പാ​ൽ മാ​ർ​ഗ​മോ സ​മ​ർ​പ്പി​ക്ക​ണം.  ഓ​ൺ​ലൈ​ൻ ര​ജി​സ്​േ​ട്ര​ഷ​ൻ ന​മ്പ​റും പ്രി​ൻ​റൗ​ട്ടി​െൻറ കോ​പ്പി​യും പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​ണ്. ഓ​ൺ​ലൈ​ൻ ര​ജി​സ്​േ​ട്ര​ഷ​ൻ സെ​പ്റ്റം​ബ​ർ 11ന്​ ​ആ​രം​ഭി​ക്കും. പി​ഴ​കൂ​ടാ​തെ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 20.  100 രൂ​പ പി​ഴ​യോ​െ​ട സെ​പ്​​റ്റം​ബ​ർ 25 വ​രെ.  അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്, ഇ-​ച​ലാ​ൻ, ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ എ​ന്നി​വ സ​ഹി​തം ഡ​യ​റ​ക്ട​ർ, സ്​​കൂ​ൾ ഓ​ഫ് ഡി​സ്​​റ്റ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ഓ​ഫി​സി​ൽ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 28.

ത​പാ​ലി​ൽ അ​യ​ക്കേ​ണ്ട വി​ലാ​സം: ഡ​യ​റ​ക്ട​ർ, സ്​​കൂ​ൾ ഓ​ഫ് ഡി​സ്​​റ്റ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ, യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി പി.​ഒ, മ​ല​പ്പു​റം - 673 635. ത​പാ​ൽ മു​ഖേ​ന പ്രി​ൻ​റൗ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ പാ​ഠാ​വ​ലി​യും ക്വ​സ്​​റ്റ്യ​ൻ ബാ​ങ്കും ല​ഭി​ക്കാ​ൻ  സ്വ​ന്തം മേ​ൽ​വി​ലാ​സ​മെ​ഴു​തി 100 രൂ​പ സ്​​റ്റാ​മ്പ് ഒ​ട്ടി​ച്ച  30 സെ.​മീ. -25 സെ.​മീ. വ​ലു​പ്പ​മു​ള്ള ക​വ​ർ​കൂ​ടി അ​യ​ക്കേ​ണ്ട​താ​ണ്. 

പ​രീ​ക്ഷാ രീ​തി: ഒ​ബ്ജ​ക്ടി​വ് ടൈ​പ്​ മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ്​ ചോ​ദ്യ​ങ്ങ​ൾ.  ഇം​ഗ്ലീ​ഷ്, സെ​ക്ക​ൻ​ഡ്​ ലാം​ഗ്വേ​ജ്, മെ​യി​ൻ വി​ഷ​യം എ​ന്നി​വ​യി​ലാ​യി മൂ​ന്ന് പ​രീ​ക്ഷ​ക​ളാ​ണ് ന​ട​ത്തു​ക.  ബി.​കോ​മി​ന് ചേ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ കോ​മേ​ഴ്സും ബി.​എ.​ക്ക് ചേ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ ഹി​സ്​​റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്​ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലേ​തെ​ങ്കി​ലും ഒ​ന്നും പാ​ർ​ട്ട് 2 ഉ​പ​ഭാ​ഷ​യാ​യി മ​ല​യാ​ളം, അ​റ​ബി​ക്, ഹി​ന്ദി ഇ​വ​യി​ലേ​തെ​ങ്കി​ലും ഒ​ന്നും എ​ഴു​തേ​ണ്ട​താ​ണ്.  ബി.​എ​ക്കും ബി.​കോ​മി​നും പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ പാ​ർ​ട്ട് 1 ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​യും എ​ഴു​തേ​ണ്ട​താ​ണ്.  ബി.​എ അ​റ​ബി​ക്, മ​ല​യാ​ളം, ഹി​ന്ദി എ​ന്നി​വ പ്ര​ധാ​ന വി​ഷ​യ​മാ​െ​യ​ടു​ത്ത് ഡി​ഗ്രി​ക്ക് പ​ഠി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും അ​ത​ത് വി​ഷ​യ​ങ്ങ​ളി​ലെ സെ​ക്ക​ൻ​ഡ്​ ലാം​ഗ്വേ​ജി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ പാ​സാ​വ​ണം 300 മാ​ർ​ക്കി​ലു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ 105 മാ​ർ​ക്ക് കി​ട്ടു​ന്ന​വ​ർ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് യോ​ഗ്യ​ത​യു​ണ്ടാ​വും. ബി.​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹി​സ്​​റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, ഹി​ന്ദി എ​ന്നി​വ​യി​ലേ​തെ​ങ്കി​ലു​മൊ​ന്ന് പ്ര​ധാ​ന​വി​ഷ​യ​മാ​യി എ​ടു​ക്കാ​വു​ന്ന​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം ഒ​ക്​​ടോ​ബ​ർ 25 മു​ത​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. വി​വ​ര​ങ്ങ​ൾ സ്​​കൂ​ൾ ഓ​ഫ് ഡി​സ്​​റ്റ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ഓ​ഫി​സി​ൽ​നി​ന്നും www.sdeuoc.ac.in ലും ല​ഭ്യ​മാ​ണ്.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:APPLY NOWcalicut university open degree entrance
News Summary - Apply now for calicut university open degree entrance
Next Story