തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2017-18 അധ്യയനവർഷത്തെ ഡിഗ്രി/പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിരുദ േപ്രാഗ്രാമുകൾ: ബി.എ അഫ്സലുൽ -ഉലമ/ബി.എ അറബിക്/ബി.എ ഇക്കണോമിക്സ്/ബി.എ ഇംഗ്ലീഷ്/ബി.എ ഹിന്ദി/ബി.എ മലയാളം/ബി.എ ഹിസ്റ്ററി/ബി.എ പൊളിറ്റിക്കൽ സയൻസ്/ബി.എ ഫിലോസഫി/ബി.എ സംസ്കൃതം/ബി.എ സോഷ്യോളജി/ബി.കോം/ബി.എസ്.സി മാത്തമാറ്റിക്സ്/ബി.ബി.എ.
ബിരുദാനന്തര േപ്രാഗ്രാമുകൾ: എം.എ അറബിക്/എം.എ ഇക്കണോമിക്സ്/എം.എ ഇംഗ്ലീഷ്/എം.എ ഹിന്ദി/എം.എ മലയാളം/എം.എ ഹിസ്റ്ററി/എം.എ പൊളിറ്റിക്കൽ സയൻസ്/എം.എ ഫിലോസഫി/എം.എ സംസ്കൃതം/എം.എ സോഷ്യോളജി/എം.കോം/എം.എസ്.സി മാത്തമാറ്റിക്സ്.
അപേക്ഷ ഫീസിനോടൊപ്പം ഒന്നാം വർഷ ട്യൂഷൻ ഫീസും നിർബന്ധമായി അടച്ചിരിക്കണം. ഫീസാനുകൂല്യത്തിന് അർഹതയുള്ള എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗം വിദ്യാർഥികൾ ട്യൂഷൻ ഫീസ് അടക്കേണ്ടതില്ല. അവർ ഫീസാനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ പൂരിപ്പിച്ച് മതിയായ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. മെട്രിക്കുലേഷൻ ഫീസ്, റെക്കഗ്നിഷൻ ഫീസ്, തപാൽ ചാർജ് മുതലായവയിൽ ബാധകമായ ഫീസുകളും അപേക്ഷാസമയത്ത് അടക്കേണ്ടതാണ്. ഓൺലൈനായോ അക്ഷയ, ഫ്രണ്ട്സ്, എസ്.ബി.ഐ ഇ-ചലാൻ, പോസ്റ്റ് ഒാഫിസ് മുഖേനയോ ഫീസ് അടക്കാം. ഫീസ് അടച്ചതിനുശേഷം www.sdeuoc.ac.in എന്ന വെബ്സൈറ്റിലെ ഓൺലൈൻ രജിസ്േട്രഷൻ ലിങ്കിൽകൂടി വേണം അപേക്ഷിക്കാൻ. എല്ലാ വിദ്യാർഥികൾക്കും കോൺടാക്ട് ക്ലാസ് നിർബന്ധമാണ്.
ഒരു കോൺടാക്ട് ക്ലാസ് സെൻററിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ അപേക്ഷകൾ ഉണ്ടായാൽ അടുത്തുള്ള മറ്റു സെൻററുകൾ അനുവദിക്കുന്നതാണ്. ഇപ്രകാരം സെൻററുകൾ മാറ്റുന്നതിനുള്ള അവസരം പിഴകൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതിയായ നവംബർ 10നു ശേഷം നൽകും. ഇപ്രകാരം മാറ്റംവരുത്തിയ അപേക്ഷ വിദൂരവിദ്യാഭ്യാസത്തിൽ നവംബർ 20 മുതൽ സ്വീകരിക്കും. പിഴകൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 10. 100 രൂപ പിഴയോടെ നവംബർ 20വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിൻറൗട്ട് സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25. വിവരങ്ങൾക്ക് www.sdeuoc.ac.in സന്ദർശിക്കുക. ളായും നിശ്ചയിച്ചിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:06 PM GMT Updated On
date_range 2017-10-27T03:36:23+05:30കാലിക്കറ്റിൽ വിദൂരവിദ്യാഭ്യാസ വിഭാഗം ഡിഗ്രി/പി.ജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
text_fieldsNext Story