Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
students
cancel

കാലിക്കറ്റ്

കോ​ണ്ടാ​ക്ട് ക്ലാ​സ്

തേ​ഞ്ഞി​പ്പ​ലം: വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​എ അ​ഫ്ദ​ലു​ല്‍ ഉ​ല​മ, ഹി​ന്ദി, ഫി​ലോ​സ​ഫി (സി.​ബി.​സി.​എ​സ്.​എ​സ് 2021 പ്ര​വേ​ശ​നം) വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള കോ​ണ്ടാ​ക്ട് ക്ലാ​സു​ക​ള്‍ ജ​നു​വ​രി 15ന് ​സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ഭാ​ഗ​ത്തി​ല്‍ തു​ട​ങ്ങും. വി​ദ്യാ​ര്‍ഥി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം. ബി.​എ സം​സ്കൃ​തം ക്ലാ​സു​ക​ള്‍ ഓ​ണ്‍ലൈ​നി​ലാ​യി​രി​ക്കും. സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2400 288, 2407 356.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​എം ടീ​ച്ചി​ങ് പ്രാ​ക്ടി​ക്ക​ല്‍ ഡി​സം​ബ​ര്‍ 2023 പ​രീ​ക്ഷ ജ​നു​വ​രി 16ന് ​കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ള​ജി​ലും 17ന് ​കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ള​ജ്, മ​ര്‍ക​സ് ലോ ​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും 19ന് ​തൃ​ശൂ​ര്‍ ഗ​വ. ലോ ​കോ​ള​ജി​ലും ന​ട​ക്കും.

സാ​മൂ​ഹി​ക സേ​വ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍ക​ണം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ 2021ല്‍ ​ബി​രു​ദ പ്ര​വേ​ശ​നം (സി.​ബി.​സി.​എ​സ്.​എ​സ്) നേ​ടി​യി​ട്ടു​ള്ള​വ​രും റീ ​അ​ഡ്മി​ഷ​ന്‍, സ്ട്രീം ​ചേ​ഞ്ച് എ​ന്നി​വ വ​ഴി സി.​ബി.​സി.​എ​സ്.​എ​സ്.​എ​സ് 2021 ബാ​ച്ചി​ല്‍ പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ള്ള​വ​രും 2024 ഏ​പ്രി​ലി​ല്‍ ന​ട​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​മാ​യ ബി.​എ, ബി.​കോം, ബി.​ബി.​എ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് കോ​ഴ്സ് പൂ​ര്‍ത്തീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സോ​ഷ്യ​ല്‍ സ​ര്‍വി​സ് പ്രോ​ഗ്രാം സ​ര്‍ട്ടി​ഫി​ക്ക​റ്റ് (സി.​യു.​എ​സ്.​എ​സ്.​പി) ജ​നു​വ​രി 15 വ​രെ സ​മ​ര്‍പ്പി​ക്കാം.

പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​ശു​പ​ത്രി, ഓ​ള്‍ഡ് ഏ​ജ് ഹോം, ​പെ​യി​ന്‍ ആ​ന്‍ഡ് പാ​ലി​യേ​റ്റി​വ് സെ​ന്റ​ര്‍ (ഗ​വ. അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ള്‍) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു ദി​വ​സ​ത്തെ സാ​മൂ​ഹി​ക സേ​വ​നം ന​ട​ത്തി​യ​തി​ന്റെ സ​ര്‍ട്ടി​ഫി​ക്ക​റ്റാ​ണ് സ്റ്റു​ഡ​ന്റ് പോ​ര്‍ട്ട​ലി​ല്‍ അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട​ത്.

നേ​ര​ത്തേ സ​മ​ര്‍പ്പി​ച്ച​വ​രു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​നു ശേ​ഷം നി​ര​സി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ കാ​ര​ണ​സ​ഹി​തം പോ​ര്‍ട്ട​ലി​ല്‍ കാ​ണാ​നാ​കും. ഈ ​സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ മാ​റ്റി അ​പ് ലോ​ഡ് ചെ​യ്യാ​നു​മാ​കും. ഫോ​ണ്‍: 0494 2400288, 2407356.

ആരോഗ്യം

പി​എ​ച്ച്.​ഡി പ്രൊ​വി​ഷ​ന​ൽ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2021, 22, 23 വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തി​യ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രി​ൽ​നി​ന്ന് പി​എ​ച്ച്.​ഡി ഫു​ൾ ടൈം/ ​പാ​ർ​ട്ട് ടൈം ​പ്രോ​ഗ്രാ​മി​നു​ള്ള പ്രൊ​വി​ഷ​ന​ൽ ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2018ലെ ​പി​എ​ച്ച്.​ഡി റെ​ഗു​ലേ​ഷ​ൻ പ്ര​കാ​രം പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ​നി​ന്ന് ഇ​ള​വ​നു​വ​ദി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എ​ന്നാ​ൽ, 2019നോ ​അ​തി​നു മു​മ്പോ പ്ര​വേ​ശ​ന​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ പ്രൊ​വി​ഷ​ന​ൽ ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഫെ​ബ്രു​വ​രി 15 വ​രെ ഓ​ൺ​ലൈ​നാ​യാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. അ​പേ​ക്ഷ​ഫീ​സ് 1050 രൂ​പ. വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് ‘www.kuhs.ac.in’ സ​ന്ദ​ർ​ശി​ക്കു​ക.

എം.ജി

പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

കോട്ടയം: എം.ജി സർവകലാശാല ജ​നു​വ​രി 18ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി.​പി.​ഇ.​എ​സ് (പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം - 2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 മു​ത​ൽ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ജ​നു​വ​രി എ​ട്ടു​വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷ ന​ൽ​കാം. പി​ഴ​യോ​ടെ ജ​നു​വ​രി ഒ​മ്പ​തി​നും സൂ​പ്പ​ർ​ഫൈ​നോ​ടെ ജ​നു​വ​രി പ​ത്തി​നും വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

ജ​നു​വ​രി 17ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ബി.​എ (2023 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019, 2020, 2021, 2022 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് ജ​നു​വ​രി ആ​റു​വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷ ന​ൽ​കാം.

പ​രീ​ക്ഷ തീ​യ​തി

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​റു​ക​ൾ എം.​ബി.​എ (2 011-’14 അ​ഡ്മി​ഷ​നു​ക​ൾ സ്‌​പെ​ഷ​ൽ മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി ര​ണ്ടി​ന് ആ​രം​ഭി​ക്കും. വി​ശ​ദ ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University NewsHealth University Newsmg university news
News Summary - university news
Next Story