വാഴ്സിറ്റി വാർത്തകൾ
text_fieldsആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മേയ് ഒമ്പതിന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.യു.എം.എസ് റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷക്ക് ഏപ്രിൽ 29 വരെയും ഫൈനോടെ 30 വരെയും സൂപ്പർഫൈനോടെ മേയ് രണ്ട് വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മേയ് 10ന് തുടങ്ങുന്ന തേർഡ് പ്രഫഷനൽ ബി.യു.എം.എസ് റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷക്ക് ഏപ്രിൽ 30 വരെയും ഫൈനോടെ മേയ് രണ്ട് വരെയും സൂപ്പർഫൈനോടെ മൂന്ന് വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മേയ് 15ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി ഒപ്റ്റോമെട്രി സപ്ലിമെന്ററി, മേയ് 16ന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ് സി ഒപ്റ്റോമെട്രി സപ്ലിമെന്ററി പരീക്ഷകൾക്ക് മേയ് രണ്ട് വരെയും ഫൈനോടെ മൂന്ന് വരെയും സൂപ്പർഫൈനോടെ നാല് വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ജൂൺ അഞ്ചിന് തുടങ്ങുന്ന തേർഡ് പ്രഫഷനൽ ബി.എ.എം.എസ് സപ്ലിമെന്ററി (2010 പാർട്ട് II സ്കീം), ഫൈനൽ പ്രഫഷനൽ ബി.എ.എം.എസ് റെഗുലർ/സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷകൾക്ക് ഏപ്രിൽ 22 മുതൽ മേയ് 15 വരെയും ഫൈനോടെ 20 വരെയും സൂപ്പർ ഫൈനോടെ 23 വരെയും രജിസ്ട്രേഷൻ നടത്താം.
കണ്ണൂർ
ഓൺലൈൻ രജിസ്ട്രേഷൻ: തീയതി നീട്ടി
കണ്ണൂർ: കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ വിവിധ യു.ജി/ പി.ജി പ്രോഗ്രാമുകൾ, എം.ജി സർവകലാശാലയുമായി ചേർന്ന് നടത്തുന്ന എം.എസ് സി കെമിസ്ട്രി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, എം.എസ് സി ഫിസിക്സ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമുകൾ എന്നിവയുടെ അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 30 വരെ നീട്ടി. വിവരങ്ങൾ വെബ്സൈറ്റിൽ. എൻട്രൻസ് പരീക്ഷ തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

