‘സ്റ്റഡി ഇൻ മലേഷ്യ’ വിദ്യാഭ്യാസ എക്സ്പോ നാളെ
text_fieldsതിരുവനന്തപുരം: മലേഷ്യൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് സംഘടിപ്പിക്കുന്ന ‘സ്റ്റഡി ഇൻ മലേഷ്യ’ വിദ്യാഭ്യാസ എക്സ്പോ ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. ഹോട്ടൽ വിവാന്തയിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ നടക്കുന്ന പരിപാടിയിൽ വിദേശ പഠന സാധ്യതകളെകുറിച്ച് നേരിട്ട് അറിയാം. പ്ലസ് ടു, ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എക്സ്പോയിൽ സൗജന്യമായി പങ്കെടുക്കാം. മലേഷ്യയിലെ വിവിധ യൂനിവേഴ്സിറ്റി പ്രതിനിധികളുമായി അഡ്മിഷൻ പ്രക്രിയ നേരിട്ട് മനസിലാക്കാൻ അവസരമുണ്ട്.
ഇൻഫർമേഷൻ ടെക്നോളജി (റോബോട്ടിക്സ് ആൻഡ് എ.ഐ), എക്കണോമിക്സ് ആൻഡ് മാനേജ്മെന്റ്, എൻജിനീയറിങ്, അലൈഡ് ഹെൽത്ത് സയൻസ്, മെഡിസിൻ, ബിസിനസ് ആൻഡ് മാനേജ്മെന്റ്, അക്കൗണ്ട്സ് ആൻഡ് ഫിനാൻസ്, ആർട്സ് ആൻഡ് സോഷ്യൽ സയൻസ് തുടങ്ങി നിരവധി കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ എക്സ്പോയിൽ ലഭ്യമാകും. tvm.mefriend.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തോ ഇതോടൊപ്പമുള്ള ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്‌തോ സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 89433 55553 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

