Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightപഠനം, ജോലി, വീണ്ടും...

പഠനം, ജോലി, വീണ്ടും പഠനം... ലൂപ്പിൽ അകപ്പെട്ടതുപോലെ; കാനഡയിൽ പഠനത്തിനൊപ്പം ജോലിയും നോക്കുന്ന അനുഭവം പങ്കുവെച്ച് പെൺകുട്ടി

text_fields
bookmark_border
Indian student
cancel

ഒട്ടാവ: സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം വിദേശ പഠന സാധ്യതകൾ തേടുന്നവരാണ് മിക്ക വിദ്യാർഥികളും. പഠനത്തിനൊപ്പം ജോലി, ഉയർന്ന വരുമാനം തുടങ്ങിയവയാണ് വിദേശപഠനത്തിന്റെ പ്രധാന ആകർഷണവും. അത്തരത്തിൽ പഠനത്തിനായി കാനഡയിലെത്തി, അവിടത്തെ ചെലവുകൾ നേരിടുന്നതിനായി ജോലിയും പാർട്ട് ടൈം ജോലിയും മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പെൺകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ജ്യോതി ഖരായത് ആണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പഠനവും ജോലിയും ഒരുമിച്ച് എങ്ങനെ കൊണ്ടുപോകുന്നു എന്ന് കാണിച്ചു നൽകുന്നതാണ് വിഡിയോ. ക്ലാസ് കഴിഞ്ഞെത്തിയ ഉടൻ സ്റ്റാർബക്സിൽ ജോലിക്ക് പോകും. ഫീസ് അടക്കാൻ പണം ആവശ്യമായി വരുന്നതിനാൽ ജോലി ചെയ്യണം. ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ ജോലിക്ക് പോകും. പിന്നീട് മടങ്ങിയെത്തി വിശ്രമത്തിന് ശേഷം വീണ്ടും സ്കൂളിലേക്ക്. ഈ ദിനചര്യയെ ലൂപ്പ് എന്നാണ് പെൺകുട്ടി വിശേഷിപ്പിച്ചത്. വെല്ലുവിളികളുണ്ടെങ്കിലും താൻ സന്തോഷവതിയാണെന്നും യുവതി പറയുന്നു.

വിഡിയോ പുറത്തുവന്നതോടെ സമാനമായ അനുഭവത്തിലൂടെയാണ് തങ്ങളും കടന്നുപോകുന്നതെന്ന പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന പലര്‍ക്കും വിദ്യാഭ്യാസ ചെലവും ദൈനംദിന ചെലവും നേരിടാനായി പാർട്ട്ടൈം ജോലിക്ക് പോകേണ്ടിവരുന്നു. പലർക്കും ജോലിയും പഠനവും സന്തുലിതമായി കൊണ്ടുപോകാൻ ബുദ്ധിമുട്ടേണ്ടി വരാറുണ്ടെന്നും പറയുന്നു. ബുദ്ധിമുട്ടുകള്‍ക്കിടയിലും സന്തോഷം കണ്ടെത്താന്‍ കഴിയുന്നതാണ് വലിയ കാര്യമെന്നായിരുന്നു പെൺകുട്ടിയുടെ വിഡിയോക്ക് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanadaIndian Studentabroad Study
News Summary - Stuck In A Loop Indian Student In Canada Opens Up About Struggle Of Balancing Studies And Work
Next Story