സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം : ഗതാഗത ക്രമീകരണം
text_fieldsകൊച്ചി: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ മത്സരത്തിനെത്തുന്ന വിദ്യാർഥികളുടെ വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണങ്ങൾ തയാറായി. ജി.സി.ഡി.എയുടെയും കൊച്ചി കോർപ്പറേഷന്റെയും ഉടമസ്ഥതയിലുള്ള പാർക്കിങ് സൗകര്യമാണ് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.
പ്രവൃത്തി പരിചയ മേളയുടെ വേദിയായ തേവര എസ്.എച്ച് സ്കൂളിൽ പങ്കെടുക്കുവാൻ വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ -ബി.ഒ.ടി. പാലം റോഡിന് ഇരുവശത്തും പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തേവര എസ്.എച്ച് സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളെയും ഉപകരണങ്ങളും ഇറക്കിയതിനു ശേഷമായിരിക്കും വാഹനങ്ങൾ പോകേണ്ടത്. തേവരയിൽ നിന്നും കുണ്ടന്നൂർ - ബി.ഒ.ടി പാലം റോഡിൽ പ്രവേശിക്കുന്നതിന് തൊട്ടു മുൻപുള്ള ഒരു ഗ്രൗണ്ടും പാർക്കിങ്ങിനായി പ്രയോജനപ്പെടുത്തും.
മറ്റു വേദികളിൽ വിദ്യാർഥികളുമായിയെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ എറണാകുളം മറൈൻ ഡ്രൈവ്, എറണാകുളത്തപ്പൻ ഗ്രൗണ്ട്, കലൂർ മണപ്പാട്ടി ഗ്രൗണ്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. ലോ ആൻഡ് ഓർഡർ കമ്മിറ്റിക്കാണ് വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണ ചുമതല.
പെരുമാനൂര്‍ സെന്റ് തോമസ് സ്‌കൂള്‍, എറണാകുളം സെന്റ് തെരേസാസ് സ്‌കൂള്‍, എറണാകുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് മേരീസ് സ്‌കൂള്‍, ഇടപ്പള്ളി പയസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണു പെണ്‍കുട്ടികള്‍ക്കു താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്.
പെരുമാനൂര്‍ സി.സി.പി.എല്‍.എം, തൃക്കണാര്‍വട്ടം എസ്.എന്‍ സ്‌കൂള്‍, ചാത്യാത്ത് സെന്റ് ജോസഫ് ഹൈസ്‌കൂള്‍,ചാത്യാത്ത് എല്‍.എം.സി.സി സ്‌കൂള്‍, എളമക്കര ഗവ.സ്‌കൂള്‍, ഇടപ്പള്ളി ഗവ.സ്‌കൂള്‍, കലൂര്‍ സെന്റ്.അഗസ്റ്റിന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ആൺകുട്ടികൾക്കു താമസ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. താമസ സ്ഥലത്തു നിന്നും മത്സരവേദികളിലേക്കെത്തുവാൻ സ്കൂൾ വാഹനങ്ങളും സംഘാടക സമിതി ഒരുക്കി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

