Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightആൽഫ ജനറേഷൻ വെർച്വൽ...

ആൽഫ ജനറേഷൻ വെർച്വൽ ലോകത്ത് സ്നേഹവും സൗഹൃദവും കണ്ടെത്തുന്നത് എന്തുകൊണ്ടാണ്?

text_fields
bookmark_border
ആൽഫ ജനറേഷൻ വെർച്വൽ ലോകത്ത് സ്നേഹവും സൗഹൃദവും കണ്ടെത്തുന്നത് എന്തുകൊണ്ടാണ്?
cancel

എന്തുകൊണ്ടായിരിക്കും ജെൻ ആൽഫ വെർച്വൽ ലോകത്ത് സ്നേഹ, സൗഹൃദ ബന്ധങ്ങൾ കണ്ടെത്തുന്നത്. ഗെയിമിങ്ങാണ് തങ്ങളുടെ വ്യക്തിത്വം തീരുമാനിച്ചതെന്ന് എന്നാണ് ഈ തലമുറ പറയുന്നത്. 2010 നും 2024 നും ഇടയിൽ ജനിച്ച തലമുറയെ ആണ് ജെൻ ആൽഫ എന്നു പറയുന്നത്.

ഈ തലമുറയിലെ ഏറ്റവും പ്രായം കൂടിയയാൾക്ക് ഇപ്പോൾ 15 വയസായി. പ്രണയങ്ങളുടെയും സൗഹൃദങ്ങളുടെയും ലോകത്തേക്ക് അവർ കാലെടുത്തു വെക്കുകയാണ്. ബന്ധങ്ങളെ സുഗമമാക്കാനും ഇടപെടാനും സാങ്കേതികവിദ്യയെ അനുവദിക്കുന്ന ഒരു തലമുറയാണിത്. ഈ തലമുറ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കാൻ ആ​ഗ്രഹിക്കുന്നതും വെർച്വൽ ലോകത്ത് തന്നെയായിരിക്കും. ഇപ്പോൾ കുട്ടികൾക്ക് സ്വന്തമായി ടാബ്ലെറ്റുകളും ഫോണുകളും ഉണ്ട്. ജെൻ സിയുടെ കാലത്ത് മാതാപിതാക്കളുടെ മേൽനോട്ടത്തിലായിരുന്നു കുട്ടികൾ ഇതെല്ലാം ഉപയോഗിച്ചിരുന്നത്. ആൽഫയുടെ കാലത്ത്

ഒരു ദിവസം ഒന്നിലധികം തവണ കണ്ടുമുട്ടാൻ ഒരു വെർച്വൽ ഇടമായി അവ മാറിക്കഴിഞ്ഞു. ക്രഷുകളും സുഹൃത്തുക്കളുമൊത്തുള്ള പ്ലേഡേറ്റുകളും അവയിൽ നടക്കുന്നു. ചിലപ്പോൾ അവർ ഓഫ്‌ലൈനിൽ കണ്ടുമുട്ടുകയും ഒരുമിച്ച് ഒരേ ഗെയിം കളിക്കുകയും അല്ലെങ്കിൽ ഒരേ മുറിയിൽ ഇരുന്ന് അവരവരുടെ ഉപകരണങ്ങളിൽ മത്സരിക്കുകയും ചെയ്യുന്നതായി മുംബൈ ആസ്ഥാനമായുള്ള കൺസൾട്ടിങ് സൈക്കോളജിസ്റ്റും ആൽഫ തലമുറയിലെ കുട്ടിയുടെ രക്ഷിതാവുമായ ഖുഷ്‌നാസ് നോറാസ് പറയുന്നു.

അവർ ജനനം മുതൽ സാങ്കേതികവിദ്യയിൽ മുഴുകി വളർന്നവരാണ്. ടെക്നോളജി ഇവർക്ക് ഒരു ഉപകരണം എന്നതിലുപരി ജീവിതത്തിന്റെ ഭാഗമാണ്. മില്ലേനിയൽ മാതാപിതാക്കളും സാങ്കേതികവിദ്യയും ഇവരുടെ വളർച്ചയെ സ്വാധീനിക്കുന്നു. ഈ തലമുറയുടെ വളർച്ച പുരോഗമിക്കുന്നതനുസരിച്ച്, ഇവരുടെ അതുല്യമായ അനുഭവങ്ങളും കാഴ്ചപ്പാടുകളും സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്തും.

സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, സോഷ്യൽ മീഡിയ എന്നിവ സാധാരണമായ ഒരു ഡിജിറ്റൽ ലോകത്തിലാണ് ഇവർ വളർന്നത്. സാങ്കേതികവിദ്യ അവരുടെ പഠനത്തിന്റെയും വിനോദത്തിന്റെയും പ്രധാന ഭാഗമാണ്. ജനറേഷൻ ആൽഫക്ക് ശേഷം 2025 ജനുവരി ഒന്നു മുതൽ ജനറേഷൻ ബീറ്റ (ജെൻ ബീറ്റ) ആരംഭിക്കുന്നു. 2025 നും 2039 നും ഇടയിൽ ജനിക്കുന്ന കുട്ടികളാണ് ഇതിൽ ഉൾപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:digital spaceLatest NewsGen Alpha
News Summary - Why Gen Alpha is looking for love and friendship in the world of gaming
Next Story