Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_right'നാർകോട്ടിക്​സ്​ ഇൗസ്​...

'നാർകോട്ടിക്​സ്​ ഇൗസ്​ എ ഡേർട്ടി ബിസിനസ്​'; പക്ഷേ, അത് പിടിക്കാൻ പഠിക്കുന്നത് നല്ലതാ

text_fields
bookmark_border
NCB
cancel
camera_alt

Representative Image

യക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഉയർന്നുവരുന്ന പേരാണ്​ നാർ​േകാട്ടിക്​സ്​ കൺട്രോൾ ബ്യൂറോ (എൻ.സി.ബി). ആരാണ്​ ഒരു എൻ.സി.ബി ഉദ്യോഗസ്​ഥൻ? എന്താണ്​അദ്ദേഹത്തിന്‍റെ ജോലി?​ ഉന്നത സ്​ഥാനവും ശമ്പളവും ലഭിക്കുന്ന 'നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ' എന്ന അന്വേഷണ സംഘത്തിന്‍റെ ഭാഗമാകുന്നതെങ്ങനെ? അറിയാം.

നാർകോട്ടിക്​സ്​ കൺ​േ​ട്രാൾ ബ്യൂറോ

രാജ്യത്ത്​ മയക്കുമരുന്നുകളുടെയും ലഹരി വസ്​തുക്കളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിന്​ രൂപീകരിച്ച സംഘടനയാണ്​ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലാണ്​ ഇവയുടെ പ്രവർത്തനം. ഇന്ത്യയിൽ മയക്കുമരുന്നിന്‍റെയും ലഹരി വസ്​തുക്കള​ുടെയും ഉപയോഗം തടയുന്നയെന്നതാണ്​ എൻ.സി.ബിയുടെ സ്​ഥാപക ലക്ഷ്യം. 1985ലെയും 1988ലെയും ​നിയമങ്ങളുടെ അടിസ്​ഥാനത്തിലാണ്​ എൻ.സി.ബി അറസ്റ്റും നിയമ നടപടി ക്രമങ്ങളും.

നാർ​േകാട്ടിക്​സ്​ ഓഫിസർ

ഒരു പ്രദേശത്തോ രാജ്യത്തോ മയക്കുമരുന്ന്​ ഉപയോഗമോ വിൽപ്പനയോ സംബന്ധിച്ച അന്വേഷണം നടത്തുന്ന ഉദ്യോഗസ്​ഥനാണ്​ നാർകോട്ടിക്​സ്​ ഓഫിസർ. നാർകോട്ടിക്​സ്​ ഓഫിസറായി നിയമിക്കപ്പെടുന്ന ഓഫിസർക്ക്​ പ്രത്യേക പരിശീലനം ലഭിക്കും. മയക്കുമരുന്ന്​ ഉ​പയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട നിയമ നടപടി ക്രമങ്ങൾ നാർകോട്ടിക്​സ്​ ഓഫിസർ അറിഞ്ഞിരിക്കണം.

ഗുരുതരമായ കുറ്റകൃത്യങ്ങൾ തടയുന്നതും മയക്കുമരുന്ന്​ ഉറവിടം കണ്ടെത്തുന്നതും നാർകോട്ടിക്​സ്​ ഓഫിസർമാരുടെ ചുമതലയാണ്​. രാജ്യത്തെ മയക്കുമരുന്നുമായി ബന്ധപ്പെട്ട ഗുരുതര കുറ്റകൃത്യങ്ങൾ തടയാനും ഉറവിടം കണ്ടെത്താനും എൻ.സി.ബി ഉദ്യോഗസ്​ഥനാണെന്ന്​ വെളിപ്പെടുത്താതെ രഹസ്യമായും ഇവർ പ്രവർത്തിച്ചുവരുന്നു.

ആശയ വിനിമയ വൈദഗ്​ധ്യം, ശാരീരിക ക്ഷമത, മനശാസ്​ത്രപരമായി വ്യക്തികളെ സമീപിക്കാനുള്ള കഴ​ിവ്​ തുടങ്ങിയവയാണ്​ എൻ.സി.ബി ഓഫിസർമാർക്ക്​ ആവശ്യം. സ്വയ രക്ഷക്കായി തോക്കുകൾ കൈകാര്യം ചെയ്യാൻ ഉൾപ്പെടെ അവരെ പരിശീലിപ്പിക്കും. മയക്കുമരുന്ന്​ ഉപയോഗം ഇല്ലാതാക്കാൻ സംസ്​ഥാനങ്ങളെ സഹായിക്കേണ്ട ചുമതലയും എൻ.സി.ബി ഓഫിസർമാർക്കാണ്​. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വിദഗ്​ധരായ ഉദ്യോഗസ്​ഥരെ ഉൾപ്പെടുത്തി സംഘമായി അന്വേഷിക്കും.

യോഗ്യത

  • ഇന്ത്യൻ പൗരനായിരിക്കണം
  • ഉദ്യോഗാർഥികൾ 20വയസിന്​ മുകളിലുള്ളവരായിരിക്കണം
  • ഏതെങ്കിലും വിഷയത്തിൽ ബിരുദ യോഗ്യത വേണം. ക്രിമിനൽ ജസ്​റ്റിസ്​, ക്രിമി​നോളജി എന്നീ വിഷയങ്ങൾ പഠിച്ചവർക്ക്​ മുൻഗണന ലഭിക്കും
  • ശാരീരികമായും മാനസികമായും ആരോഗ്യവാനായിരിക്കണം
  • ഉദ്യോഗാർഥികൾ ആവശ്യമായ യോഗ്യത നേടിയതിന്​ ശേഷം യു.പി.എസ്​.സി/ സംസ്​ഥാന സിവിൽ സർവിസ് പരീക്ഷകൾ എഴുതണം

​എങ്ങനെ, എപ്പോൾ ഒരു നാർ​േകാട്ടിക്​സ്​ ഓഫിസറാകാം

ബിരുദ, ബിരുദാനന്തര കോഴ്​സുകൾ പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർഥികൾക്ക്​ യു.പി.എസ്​.സി സിവിൽ സർവിസ്​ പരീക്ഷക്കോ അല്ലെങ്കിൽ നാർ​േകാട്ടിക്​സ്​ കൺട്രോൾ ബ്യൂറോയോ സംസ്​ഥാന പബ്ലിക്​ സർവിസ്​ കമീഷനുകളോ നടത്തുന്ന റിക്രൂട്ട്​മെന്‍റ്​ പരീക്ഷ​േ​ക്കാ പ​െങ്കടുക്കാം.

ഇന്ത്യയിൽ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയാണ്​ ഉദ്യോഗസ്​ഥൻമാരെ നാർകോട്ടിക്​സ്​ ഓഫിസർമാരായി നിയമിക്കുന്നത്​. ആദ്യ പരീക്ഷ കടമ്പകൾ പൂർത്തിയാക്കിയതിന്​ ശേഷം ഉദ്യോഗാർഥികൾ ഡ്രഗ്​ ടെസ്റ്റ്​, പോളിഗ്രാഫ്​ ടെസ്റ്റ്​, ഫിസിക്കൽ -സൈക്കോളജിക്കൾ ടെസ്റ്റ്​ തുടങ്ങിയവ ചെയ്യണം. വിവിധ ഘട്ടങ്ങളിലെ ഉദ്യേഗാർഥികള​ുടെ പ്രകടനത്തെ അടിസ്​ഥാനമാക്കിയാകും അവസാന തെരഞ്ഞെടുപ്പ്​.

എൻ.സി.ബിയും ജോലി സാധ്യതയും

നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയിൽ പ്രധാനമായും ജൂനിയർ ഇന്‍റലിജൻസ്​ ഓഫിസർ, നാർകോട്ടിക്​സ്​ ഇൻസ്​പെക്​ടർ എന്നീ തസ്​തികകളാണ്​ ഉണ്ടാകുക. തദ്ദേശ സ്​ഥാപനങ്ങൾ, സംസ്​ഥാന സ്​ഥാപനങ്ങൾ, കേന്ദ്രസർക്കാർ എന്നിവക്ക്​ നാർകോട്ടിക്​സ്​ ഓഫിസർമാരെ ആവശ്യമായിവരും. സർക്കാർ ഏജൻസികൾ, പൊതുസുരക്ഷ വിഭാഗം, കെ -9 യൂനിറ്റ്​, നാർ​േകാട്ടിക്​സ്​ അടിസ്​ഥാനമായ സ്​ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കാം.

ശമ്പളം

ജൂനിയർ ഇന്‍റലിജൻസ്​ ഓഫിസർ -വാർഷിക വരുമാനം 1.80 ലക്ഷം മുതൽ 4.20 ലക്ഷം വരെ

നാർകോട്ടിക്​സ്​ ഇൻസ്പെക്​ടർ -വാർഷിക വരുമാനം 2.40 ലക്ഷം മുതൽ 5.50 ലക്ഷം വരെ

ആരാകണം നാർ​േകാട്ടിക്​സ്​ ഓഫിസർ?

സർക്കാർ മേഖലകളിലാണ്​ നാർകോട്ടിക്​സ്​ ഓഫിസർമാരുടെ പ്രവർത്തനം. സമൂഹത്തിന്‍റെ സുരക്ഷയും ഉന്നമനവുമാണ്​ നാർകോട്ടിക്​സ്​ ഓഫിസറുടെ ലക്ഷ്യം. വെല്ലുവിളി നിറഞ്ഞ മേഖലയായതിനാൽ ശാരീരികവും മാനസികവുമായി കരുത്തുറ്റവർ ആയിരിക്കണം ഈ ജോലിയിൽ പ്രവേശിക്കേണ്ടത്​.

മികച്ച കോളജുകൾ

  • ബി.യു ഭോപാൽ, ഭോപാൽ
  • എസ്​.ആർ.എം യൂണിവേഴ്​സിറ്റി, ആന്ധ്രപ്രദേശ്​
  • ലയോള കോളജ്​, ചെന്നൈ
  • സെന്‍റ്​ സേവ്യേർസ്​ കോളജ്​, മുംബൈ
  • തെസ്​പുർ യൂനിവേഴ്​സിറ്റി, അസം
  • ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഫണ്ടമെന്‍റൽ റിസർച്ച്​, മുംബൈ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസ്​ എജൂക്കേഷൻ ആൻഡ്​ റിസർച്ച്​, പുണെ
  • ഡി.ജി വൈഷ്​ണവ്​ കോളജ്​, ചെന്നൈ
  • എസ്​.എസ്​ ജെയിൻ സുബോധ്​ പി.ജി കോളജ്, ജയ്​പൂർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCBNarcotics Control BureauNarcotics Officer
News Summary - Want to join Narcotics Control Bureau How to Apply
Next Story