ഏതാണ് നമ്പർ വൺ; യു.എസിലെ മികച്ച സർവകലാശാലകളെ കുറിച്ചറിയാം
text_fieldsമികച്ച കോളജിൽ പഠിക്കുക എന്നത് എല്ലാ വിദ്യാർഥികളുടെയും സ്വപ്നമാണ്. കേവലം അഭിമാന പ്രശ്നം മാത്രമല്ല അത്. മികച്ച തൊഴിൽ അവസരങ്ങളിലേക്കും കരിയറിലേക്കും വാതിൽ തുറക്കുന്നതും അതാണ്. തൊഴിൽ വിപണി വികസിക്കുമ്പോൾ ശരിയായ കോളജ് തെരഞ്ഞെടുക്കുന്നത് ദീർഘകാല കരിയർ വിജയത്തിലേക്കുള്ള ആദ്യ നിർണായക ചുവടുവെപ്പാണ്.
പുതിയ കാലത്ത് വ്യത്യസ്തമായ കഴിവുകളുള്ളവരയാണ് തൊഴിലുടമകൾ തിരയുന്നത്. അപ്പോൾ മികച്ച സർവകലാശാലകൾ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. ഈ സ്ഥാപനങൾ കഴിവുകൾ വളർത്തിയെടുക്കുക മാത്രമല്ല, ആത്മവിശ്വാസം വർധിപ്പിക്കുകയും മികച്ച ഭാവിയിലേക്ക് അവസരങ്ങൾ തുറന്നുനൽകുകയും കൂടിയാണ് ചെയ്യുന്നത്.
നാഷനൽ സെന്റർ ഫോർ എഡ്യൂക്കേഷൻ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് യു.എസിലെ 3,931 പോസ്റ്റ്സെക്കൻഡറി സ്ഥാപനങ്ങളെക്കുറിച്ചുള്ള ലിങ്ക്ഡ്ഇൻ നടത്തിയ അവലോകനത്തിൽ പ്രിൻസ്റ്റൺ സർവകലാശാലയാണ് ഏറ്റവും മികച്ചത്. പ്രതിവർഷം 5670 പേരാണ് ഇവിടെ പഠിക്കാനായി എത്തുന്നത്. 65,210 ഡോളറാണ് വാർഷിക ട്യൂഷൻ ഫീസ്. ടെക്നോളജി, ഫിനാൻഷ്യൽ സർവീസ്, ബിസിനസ് കൺസൽട്ടിങ് എന്നീ കോഴ്സുകൾക്കാണ് കുടുതൽ ആവശ്യക്കാരുള്ളത്.
ഡ്യൂക്ക് യൂനിവേഴ്സിറ്റിയാണ് രണ്ടാംസ്ഥാനത്തുള്ളത്. 6525 പേരാണ് ഇവിടെ ഓരോ വർഷവും പഠിക്കാനെത്തുന്നത്. 66,326 ഡോളറാണ് വാർഷിക ഫീസ്. മികച്ച തൊഴിൽ സ്ഥാപനങ്ങളിലേക്ക് ഉയർന്ന മത്സരക്ഷമതയുള്ള വിദ്യാർഥികളെയാണ് ഡ്യൂക്ക് സർവകലാശാല സൃഷ്ടിക്കുന്നത്. നേരത്തേ പറഞ്ഞ കോഴ്സുകൾക്ക് തന്നെയാണ് ഇവിടെയും കൂടുതൽ ആവശ്യക്കാരുള്ളത്.
മൂന്നാം സ്ഥാനത്ത് പെൻസിൽവാനിയ യൂനിവേഴ്സിറ്റിയാണ്. 10,500 ആണ് ഇവിടെ ചേരുന്നവരുടെ കണക്ക്. ടെക്നോളജി ആൻഡ് ഇന്റർനെറ്റ്, ഫിനാൻഷ്യൽ സർവീസ്, ബിസിനസ് കൺസൽട്ടിങ് ആൻഡ് സർവീസ് എന്നീ കോഴ്സുകൾക്കാണ് ഡിമാൻഡ്.
നാലാം സ്ഥാനത്ത് മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ടെക്നോളജി ആൻഡ് ഇന്റർനെറ്റ്, മാന്യുഫാക്ചറിങ്, റിസർച്ച് സർവീസ് എന്നീ കോഴ്സുകളാണ് മുൻ പന്തിയിൽ.
അഞ്ചാംസ്ഥാനത്ത് കോർണൽ യൂനിവേഴ്സിറ്റിയും ആറാം സ്ഥാനത്ത് ഹാർവഡുമാണുള്ളത്. ബാബ്സൺ കോളജ്, നോത്ര ദാം യൂനിവേഴ്സിറ്റി, ഡാർട്ട്മൗത്ത് കോളജ്, സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ബിരുദാനന്തര തൊഴിൽ മേഖലയിൽ സാങ്കേതികവിദ്യയും ധനകാര്യവും ആണ് ആധിപത്യം പുലർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

