ആദ്യ ശമ്പളം മാതാപിതാക്കൾക്ക് നൽകി ടെക്കി യുവാവിന്‍റെ സർപ്രൈസ്; കൈയടിച്ച് സോഷ്യൽ മീഡിയ
text_fieldsപഠനം കഴിഞ്ഞയുടൻ ഒരു ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അങ്ങനെയൊരു ജോലി സമ്പാദിച്ച് ആദ്യ ശമ്പളം കിട്ടിയപ്പോൾ മാതാപിതാക്കൾക്കൊപ്പം ആഘോഷിക്കുന്ന ടെക്കി യുവാവിന്‍റെ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് നെറ്റിസൺസ്.
ആദ്യ ശമ്പളം കിട്ടുമ്പോൾ ചിലരെങ്കിലും കൂട്ടുകാർക്കൊപ്പം ആഘോഷിക്കുകയാവും ആദ്യം ചെയ്യുക. എന്നാൽ ഈ ടെക്കി യുവാവ് ശമ്പളം കിട്ടിയപ്പോൾ ആദ്യം ഓടിയെത്തിയത് മാതാപിതാക്കളുടെ അടുത്തേക്കാണ്. ഒരു സർപ്രൈസുണ്ടെന്ന് പറഞ്ഞ് യുവാവ് അച്ഛനോടും അമ്മയോടും കണ്ണടച്ചിരിക്കാനും ആവശ്യപ്പെട്ടു. ഇരുവരും കണ്ണടച്ചയുടൻ തന്‍റെ ശമ്പളം മുഴുവൻ യുവാവ് അവരുടെ കൈകളിലേക്ക് വെച്ചു കൊടുക്കുകയാണ്. തുടർന്നുണ്ടായ വൈകാരിക നിമിഷങ്ങളാണ് വിഡിയോയിലെ മനോഹര കാഴ്ചകൾ.
''ആദ്യശമ്പളം മാതാപിതാക്കൾക്ക്. എനിക്ക് കിട്ടിയതിന്‍റെ അത്രയും പൂർണതയില്ല''എന്നു പറഞ്ഞാണ് ഇന്ത്യൻ ടെക്കിയായ ആയുഷ്മാൻ സിങ് വിഡിയോ എക്സിൽ പങ്കുവെച്ചത്.
ഒരു വലിയ സർപ്രൈസുണ്ടെന്ന് പറഞ്ഞ് ആയുഷ്മാൻ മാതാപിതാക്കളെ മുറിക്കു പുറത്തേക്ക് വിളിച്ചു വരുത്തുന്നത് വിഡിയോയിൽ കാണാം. മകൻ 500ന്‍റെ നോട്ടുകെട്ടുകൾ കൈവെള്ളയിൽ വെച്ചുകൊടുത്തപ്പോൾ എന്താണിത് എന്നു പറഞ്ഞ് അത്ഭുതം കൂറുകയാണ് അമ്മ. അപ്പോൾ എന്‍റെ ആദ്യത്തെ ശമ്പളം എന്നാണ് ആയുഷ്മാന്‍റെ മറുപടി.
അപ്പോൾ അത്ഭുതം തന്നെ. ഇത് കുറെയധികം പണമുണ്ടല്ലോ എന്നാണ് അമ്മ തുടർന്ന് പറയുന്നത്.
നിരവധിയാളുകളാണ് ആയുഷ്മാനെ പ്രശംസിച്ചത് എത്തിയത്. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരവും ആരോഗ്യപരവുമായ കാര്യം ഇതാണെന്നാണ് വിഡിയോ കണ്ട ഒരാൾ ഒരാൾ പ്രതികരിച്ചിരിക്കുന്നത്. ശമ്പളത്തിന്‍റെ ഒരു ഭാഗം എത്ര ചെറുതാണെങ്കിലും നൽകുമ്പോൾ അവരുടെ കണ്ണുകളിലെ തിളക്കം എല്ലാറ്റിനേക്കാളും വിലപ്പെട്ടതാകുന്നുവെന്നാണ് മറ്റൊരാൾ കമന്‍റ് ചെയ്തത്.
കഴിഞ്ഞ മാസം ഇതുപോലുള്ള മറ്റൊരുവിഡിയോയും പുറത്തുവന്നിരുന്നു. ഇന്ത്യൻ ടെക്കി തന്‍റെ മാതാക്കളെ യു.എസിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. മാതാപിതാക്കളെ വേൾഡ് ട്രേഡ് സെന്‍ററിന്‍റെ 104ാം നിലയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

