Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightബ്യൂ​റോ​ക്ര​സി​യു​ടെ...

ബ്യൂ​റോ​ക്ര​സി​യു​ടെ കൊ​ടു​മു​ടി ക​യ​റാ​ൻ സി​വി​ൽ സ​ർ​വി​സ​സ്

text_fields
bookmark_border
ബ്യൂ​റോ​ക്ര​സി​യു​ടെ കൊ​ടു​മു​ടി ക​യ​റാ​ൻ സി​വി​ൽ സ​ർ​വി​സ​സ്
cancel

ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​നും ബ്യൂ​റോ​ക്ര​സി​യു​ടെ കൊ​ടു​മു​ടി ക​യ​റാ​നും താ​ൽ​പ​ര്യ​മു​ള്ള ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​സി​വി​ൽ സ​ർ​വി​സ​സ് പ​രീ​ക്ഷ​യെ​ഴു​താം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.upsc.gov.inൽ ​ല​ഭ്യ​മാ​ണ്.

പ്രി​ലി​മി​ന​റി പ​രീ​ക്ഷ ദേ​ശീ​യ​ത​ല​ത്തി​ൽ മേ​യ് 24ന് ​ന​ട​ത്തും. ഇ​തി​ൽ ക​ട്ട്ഓ​ഫ് മാ​ർ​ക്ക് നേ​ടു​ന്ന​വ​ർ​ക്ക് മെ​യി​ൻ പ​രീ​ക്ഷ​യെ​ഴു​താം. ഇ​തി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ ഇ​ന്റ​ർ​വ്യൂ/​പേ​ഴ്സ​നാ​ലി​റ്റി ടെ​സ്റ്റി​ന് ക്ഷ​ണി​ക്കും. മെ​യി​ൻ പ​രീ​ക്ഷ​യി​ലും ഇ​ന്റ​ർ​വ്യൂ​വി​ലും മി​ക​വ് കാ​ട്ടു​ന്ന​വ​രു​ടെ മെ​റി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കി ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ​ർ​വി​സ് (ഐ.​എ.​എ​സ്), ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വി​സ് (ഐ.​എ​ഫ്.​എ​സ്), ഇ​ന്ത്യ​ൻ പൊ​ലീ​സ് സ​ർ​വി​സ് (ഐ.​പി.​എ​സ്), ഇ​ന്ത്യ​ൻ ഓ​ഡി​റ്റ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ് സ​ർ​വി​സ് (ഐ.​എ.​എ​സ്) അ​ട​ക്കം 23 സ​ഡ്‍വി​സു​ക​ളി​ൽ ഒാ​ഫി​സ​റാ​യി നി​യ​മി​ക്കും. ഏ​ക​ദേ​ശം 933 ഒ​ഴി​വു​ക​ളു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 33 ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നം ല​ഭി​ക്കും.

കേ​ര​ള​ത്തി​ൽ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​ക്ക് തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും മെ​യി​ൻ പ​രീ​ക്ഷ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

● യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​താ​ൻ പോ​കു​ന്ന​വ​ർ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി അ​പേ​ക്ഷി​ക്കാം. ഇ​ന്റ​ർ​വ്യൂ​വി​നു​മു​മ്പ് യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ്/​ബി.​വി.​എ​സ്.​സി & എ.​എ​ച്ച്/​ബി.​ഇ/​ബി.​ടെ​ക് മു​ത​ലാ​യ പ്ര​ഫ​ഷ​ന​ൽ ബി​രു​ദ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും. മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 21-32. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി ആ​റ് പ്രാ​വ​ശ്യം സി​വി​ൽ സ​ർ​വി​സ​സ് പ​രീ​ക്ഷ​യെ​ഴു​താം. ഒ.​ബി.​സി/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഒ​മ്പ​ത് അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കും. പ​ട്ടി​ക വി​ഭാ​ഗ​ത്തി​ന് പ​രി​ധി​യി​ല്ല. അ​പേ​ക്ഷാ​ഫീ​സ്: പ്രി​ലി​മി​ന​റി​ക്ക് 100 രൂ​പ. വ​നി​ത​ക​ൾ/​എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ല്ല.

പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ മെ​യി​ൻ പ​രീ​ക്ഷ​ക്ക് 200 രൂ​പ ഫീ​സ് അ​ട​ക്കേ​ണ്ട​താ​ണ്.

അ​പേ​ക്ഷ: https://upsconline.nic.inൽ ​ഓ​ൺ​ലൈ​നാ​യി ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ഫെ​ബ്രു​വ​രി 24, വൈ​കീ​ട്ട് ആ​റു​മ​ണി​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഇ​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ആ​ദ്യ​മാ​ദ്യം അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ ല​ഭി​ക്കും.

● പ​രീ​ക്ഷ: സി​വി​ൽ സ​ർ​വി​സ​സ് പ്രി​ലി​മി​ന​റി, മെ​യി​ൻ പ​രീ​ക്ഷ​ക്കു​ള്ള സ്ക്രീ​നി​ങ് ടെ​സ്റ്റാ​ണ്. എ​ഴു​ത്തു​പ​രീ​ക്ഷ, ഇ​ന്റ​ർ​വ്യൂ/​പേ​ഴ്സ​നാ​ലി​റ്റി ടെ​സ്റ്റ് അ​ട​ങ്ങി​യ​താ​ണ് മെ​യി​ൻ പ​രീ​ക്ഷ.

ഒ​ബ്ജ​ക്ടി​വ് മാ​​തൃ​ക​യി​ലു​ള്ള പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യി​ൽ ര​ണ്ട് നി​ർ​ബ​ന്ധ പേ​പ്പ​റു​ക​ളു​ണ്ടാ​കും. ഓ​രോ പേ​പ്പ​റി​നും 200 മാ​ർ​ക്ക്. മ​ൾ​ട്ടി​പ്പ്ൾ ചോ​യ്സ് രീ​തി​യി​ലാ​ണ് ചോ​ദ്യ​ങ്ങ​ൾ. ര​ണ്ട് മ​ണി​ക്കൂ​ർ വീ​തം സ​മ​യം അ​നു​വ​ദി​ക്കും. പേ​പ്പ​ർ ര​ണ്ട് ജ​ന​റ​ൽ സ്റ്റ​ഡീ​സി​ന് (യോ​ഗ്യ​ത പേ​പ്പ​ർ) 33 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി​യാ​ലാ​ണ് മെ​യി​ൻ പ​രീ​ക്ഷ​യി​ലേ​ക്ക് ക​ട​ക്കാ​നാ​വു​ക. ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​ണ് ചോ​ദ്യ പേ​പ്പ​റു​ക​ൾ. ഉ​ത്ത​രം തെ​റ്റി​യാ​ൽ നെ​ഗ​റ്റി​വ് മാ​ർ​ക്ക്. ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ളു​ടെ 12-13 മ​ട​ങ്ങ് പേ​രെ​യാ​ണ് മെ​യി​ൻ പ​രീ​ക്ഷ​ക്ക് പ​രി​ഗ​ണി​ക്കു​ക.

മെ​യി​ൻ എ​ഴു​ത്തു പ​രീ​ക്ഷ​യി​ൽ ഏ​ഴ് പേ​പ്പ​റു​ക​ൾ. മ​ല​യാ​ളം, ഹി​ന്ദി, ക​ന്ന​ട, ത​മി​ഴ്, ഉ​ർ​ദു അ​ട​ക്കം 22 ഭാ​ഷാ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നും ഒ​രെ​ണ്ണ​വും അ​ഗ്രി​ക​ൾ​ച​ർ ആ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി ആ​ൻ​ഡ് വെ​റ്റ​റി​ന​റി, ആ​ന്ത്രോ​​പ്പോ​ള​ജി, ബോ​ട്ട​ണി, കെ​മി​സ്ട്രി, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്, കോ​മേ​ഴ്സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട​ൻ​സി, ഇ​ക്ക​ണോ​മി​ക്സ്, ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ജ്യോ​ഗ്ര​ഫി, ജി​യോ​ള​ജി, ഹി​സ്റ്റ​റി, ലോ, ​മാ​നേ​ജ്മെ​ന്റ്, മാ​ത്ത​മാ​റ്റി​ക്സ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ൽ സ​യ​ൻ​സ്, ഫി​ലോ​സ​ഫി, ഫി​സി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ന്റ​ർ നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ്, സൈ​ക്കോ​ള​ജി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, സോ​ഷ്യോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സു​വോ​ള​ജി എ​ന്നീ ഓ​പ്ഷ​ന​ൽ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നും താ​ൽ​പ​ര്യ​മു​ള്ള ഒ​രെ​ണ്ണ​വും മെ​യി​ൻ പ​രീ​ക്ഷ​ക്കാ​യി തി​ര​ഞ്ഞെ​ടു​ക്കാം. ബി​രു​ദ​മെ​ടു​ത്ത വി​ഷ​യം​ത​ന്നെ ഓ​പ്ഷ​ന​ൽ വി​ഷ​യ​മാ​വ​ണ​മെ​ന്നി​ല്ല.

● പേ​പ്പ​ർ എ ​തി​ര​ഞ്ഞെ​ടു​ത്ത ഭാ​ഷാ വി​ഷ​യ​വും പേ​പ്പ​ർ ബി ​ഇം​ഗ്ലീ​ഷും (300 മാ​ർ​ക്ക് വീ​തം) ക്വാ​ളി​ഫൈ​യി​ങ് പേ​പ്പ​റു​ക​ളാ​ണ്. ഇ​നി പ​റ​യു​ന്ന പേ​പ്പ​റു​ക​ളാ​ണ് മെ​റി​റ്റി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

● പേ​പ്പ​ർ 1 ഉ​പ​ന്യാ​സം (250 മാ​ർ​ക്ക്),

● പേ​പ്പ​ർ 2 ജ​ന​റ​ൽ സ്റ്റ​ഡീ​സ് 1 (ഇ​ന്ത്യ​ൻ ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ക​ൾ​ച​ർ, ഹി​സ്റ്റ​റി, ജ്യോ​ഗ്ര​ഫി- വേ​ൾ​ഡ് ആ​ൻ​ഡ് സൊ​സൈ​റ്റി (250 മാ​ർ​ക്ക്),

● പേ​പ്പ​ർ-3 ജ​ന​റ​ൽ സ്റ്റ​ഡീ​സ് -2 (ഗ​വേ​ണ​ൻ​സ്, കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ, പോ​ളി​റ്റി, സോ​ഷ്യ​ൽ ജ​സ്റ്റി​സ് ആ​ൻ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ്) (250 മാ​ർ​ക്ക്),

● പേ​പ്പ​ർ-4 ജ​ന​റ​ൽ സ്റ്റീ​ഡീ​സ് 3 (ടെ​ക്നോ​ള​ജി, ഇ​ക്ക​ണോ​മി​ക് ഡ​വ​ല​പ്മെ​ന്റ്, ബ​യോ ഡൈ​വേ​ഴ്സി​റ്റി), എ​ൻ​വ​യോ​ൺ​മെ​ന്റ്, സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്​​മെ​ന്റ് (250 മാ​ർ​ക്ക്),

● പേ​പ്പ​ർ-5 ജ​ന​റ​ൽ സ്റ്റ​ഡീ​സ് 4 (എ​ത്തി​ക്സ്, ഇ​ന്റ​ഗ്രി​റ്റി ആ​ൻ​ഡ് ആ​പ്റ്റി​ട്യൂ​ഡ്) 250 മാ​ർ​ക്ക്

● പേ​പ്പ​ർ-6 ഓ​പ്ഷ​ന​ൽ വി​ഷ​യം പേ​പ്പ​ർ-1 (250 മാ​ർ​ക്ക്),

● പേ​പ്പ​ർ-7 ഓ​പ്ഷ​ന​ൽ വി​ഷ​യം പേ​പ്പ​ർ-2 (250 മാ​ർ​ക്ക്).

എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക് മൊ​ത്തം മാ​ർ​ക്ക് 1750. പേ​ഴ്സ​നാ​ലി​റ്റി ടെ​സ്റ്റി​ങ് (ഇ​ന്റ​ർ​വ്യൂ). 275 മാ​ർ​ക്ക്. സി​വി​ൽ സ​ർ​വി​സ് മെ​യി​ൻ പ​രീ​ക്ഷ​യും ഇ​ൻ​റ​ർ​വ്യൂ​വും ഉ​ൾ​പ്പെ​ടെ മൊ​ത്തം മാ​ർ​ക്ക് 2025. ഓ​രോ പേ​പ്പ​റി​നും മൂ​ന്ന് മ​ണി​ക്കൂ​ർ വീ​തം ല​ഭി​ക്കും. പ​രീ​ക്ഷാ ഘ​ട​ന​യും സി​ല​ബ​സും മൂ​ല്യ​നി​ർ​ണ​യ രീ​തി​യു​മെ​ല്ലാം വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ന​ല്ല ത​യാ​റെ​ടു​പ്പോ​ടു​കൂ​ടി വേ​ണം പ​രീ​ക്ഷ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട​ത്.

ഇ​ൻ​റ​ർ​വ്യൂ: പൊ​തു​സേ​വ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ വ്യ​ക്തി​ഗ​ത സ​വി​ശേ​ഷ​ത​ക​ൾ, മാ​ന​സി​ക ക​ഴി​വു​ക​ൾ, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത, ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ളി​ലു​ള്ള താ​ൽ​പ​ര്യം, യു​ക്തി​ചി​ന്ത, പ്ര​തി​ക​ര​ണ​ശേ​ഷി മു​ത​ലാ​യ​വ വി​ല​യി​രു​ത്തു​ന്ന ത​ര​ത്തി​ലാ​വും ഇ​ന്റ​ർ​വ്യൂ. മെ​യി​ൻ എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും ഇ​ന്റ​ർ​വ്യൂ​വി​ന്റെ​യും മാ​ർ​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് റാ​ങ്കി​ങ്.

ഉ​യ​ർ​ന്ന റാ​ങ്കും കേ​ഡ​ർ ഓ​പ്ഷ​നും പ​രി​ഗ​ണി​ച്ചാ​ണ് ഐ.​എ.​എ​സ്, ഐ.​എ​ഫ്.​എ​സ്, ഐ.​പി.​എ​സ്, ക്ലാ​സ് വ​ൺ ഓ​ഫി​സേ​ഴ്സ് അ​ട​ക്കം വി​വി​ധ സ​ർ​വി​സു​ക​ളി​ലേ​ക്കു​ള്ള നി​യ​മ​നം.

ഇന്ത്യൻ ഫോറസ്റ്റ് സർവിസിൽ ഓഫിസറാകാം

സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷ വഴിയാണ് ഐ.എഫ്.എസ് മെയിൻ പരീക്ഷക്കുള്ള സ്ക്രീനിങ്. യു.പി.എസ്.സിയുടെ 2026ലെ ഇന്ത്യൻ ഫോറസ്റ്റ് സങ്‍വിസ് മെയിൻ പരീക്ഷയിൽ പങ്കെടുക്കുന്നതിനും സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടണം. 24ന് വൈകീട്ട് ആറുമണിവരെ അപേക്ഷിക്കാം. വിശദ വിജ്ഞാപനം https://upsc.gov.inൽ ലഭിക്കും.

അപേക്ഷാ ഫീസ് 100 രൂപ. വനിതകൾക്കും പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്കും ഫീസില്ല.

വിദ്യാഭ്യാസ യോഗ്യത: അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്ട്രി, എൻജിനീയറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാനവർഷ പരീക്ഷയെഴുതാൻ പോകുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 21-32. നിയമാനുസൃത വയസ്സിളവുണ്ട്.

ജനറൽ വിഭാഗക്കാർക്ക് ഐ.എഫ്.എസ് പരീക്ഷ ആറുതവണയും ഒ.ബി.സി ,ഭിന്നശേഷി വിഭാഗക്കാർക്ക് ഒമ്പത് പ്രാവശ്യവും എഴുതാം. പട്ടിക വിഭാഗക്കാർക്ക് പരിധിയില്ല.

പരീക്ഷ: സിവിൽ സർവിസസ് പ്രിലിമിനറിയിൽ യോഗ്യത നേടുന്നവരെ എഴുത്തുപരീക്ഷയും ഇന്റർവ്യൂവും അടങ്ങിയ ഐ.എഫ്.എസ് മെയിൻ പരീക്ഷക്ക് ക്ഷണിക്കും. പരീക്ഷാ ഘടന, സിലബസ് അടക്കമുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും മറ്റും വിജ്ഞാപനത്തിലുണ്ട്.

ഐ.എഫ്.എസ് മെയിൻ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവർക്ക് ഇന്ത്യൻ ഫോറസ്റ്റ് സർവിസിൽ ഓഫിസർ പദവിയിൽ ഏകദേശം 80 ഒഴിവുകളിൽ നിയമനം ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CareerCilvil servicecivil services prelims exam
News Summary - Civil service preliminary exam on May 24th
Next Story