Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightകെ.എ.എസ്​ അടിസ്ഥാന...

കെ.എ.എസ്​ അടിസ്ഥാന ശമ്പളം 81,800 രൂപ

text_fields
bookmark_border
കെ.എ.എസ്​ അടിസ്ഥാന ശമ്പളം 81,800 രൂപ
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ​ര്‍വി​സ് (ജൂ​നി​യ​ര്‍ ടൈം​സ് സ്കെ​യി​ല്‍) ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ള​വും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും നി​ശ്ച​യി​ച്ചു. അ​ടി​സ്ഥാ​ന ശ​മ്പ​ളം 81,800 രൂ​പ (ഫി​ക്സ​ഡ്) ആ​യി​രി​ക്കും.

അ​നു​വ​ദ​നീ​യ​മാ​യ ഡി.​എ, എ​ച്ച്.​ആ​ര്‍.​എ എ​ന്നി​വ​യും 10 ശ​ത​മാ​നം ഗ്രേ​ഡ് പേ​യും അ​നു​വ​ദി​ക്കും. ട്രെ​യി​നി​ങ്​ കാ​ല​യ​ള​വി​ല്‍ അ​ടി​സ്ഥാ​ന ശ​മ്പ​ള​മാ​യി നി​ശ്ച​യി​ച്ച 81,800 രൂ​പ ക​ണ്‍സോ​ളി​ഡേ​റ്റ​ഡ് തു​ക​യാ​യി അ​നു​വ​ദി​ക്കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

മു​ന്‍ സ​ര്‍വി​സി​ല്‍നി​ന്ന്​ കെ.​എ.​എ​സി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ക്ക് പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ അ​വ​സാ​നം ല​ഭി​ച്ച ശ​മ്പ​ള​മോ 81,800 രൂ​പ​യോ ഏ​താ​ണ് കൂ​ടു​ത​ല്‍ അ​ത് അ​നു​വ​ദി​ക്കും. പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ മു​ന്‍ സ​ര്‍വി​സി​ല്‍നി​ന്ന്​ വി​ടു​ത​ല്‍ ചെ​യ്തു​വ​രു​ന്ന ജീ​വ​ന​ക്കാ​ര്‍ പ്ര​സ്തു​ത തീ​യ​തി​യി​ല്‍ ല​ഭി​ച്ചി​രു​ന്ന അ​ടി​സ്ഥാ​ന ശ​മ്പ​ളം ഇ​പ്പോ​ള്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ കൂ​ടു​ത​ലു​ള്ള ശ​മ്പ​ളം അ​നു​വ​ദി​ക്കും.

18 മാ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണു​ണ്ടാ​കു​ക. ഒ​രു വ​ര്‍ഷം പ്രീ-​സ​ര്‍വി​സ് പ​രി​ശീ​ല​ന​വും സ​ര്‍വി​സി​ല്‍ പ്ര​വേ​ശി​ച്ച് പ്ര​ബേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​നു​മു​മ്പ്​ ആ​റ​ു​​മാ​സ​ത്തെ പ​രി​ശീ​ല​ന​വു​മു​ണ്ടാ​കും.

കെ.​എ.​എ​സി​ന്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഹ​യ​ർ​​ഗ്രേ​ഡി​െൻറ ശ​മ്പ​ള സ്​​കെ​യി​ൽ നി​ശ്ച​യി​ക്കാ​നാ​യി​രു​ന്നു ശി​പാ​ർ​ശ. എ​ന്നാ​ൽ, ​െഎ.​എ.​എ​സു​കാ​രി​ൽ നി​ന്ന​ട​ക്കം ഇ​തി​നോ​ട്​ എ​തി​ർ​പ്പു​വ​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തൊ​ട്ടു​താ​ഴെ വ​രു​ന്ന ശ​മ്പ​ളം നി​ശ്ച​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KAS
News Summary - Basic salary of KAS is Rs 81,800
Next Story