ബാങ്ക് ഓഫ് ബറോഡയിൽ സീനിയർ റിലേഷൻഷിപ് മാനേജർ: 346 ഒഴിവ്
text_fieldsകേന്ദ്ര പൊതുമേഖലയിൽപെടുന്ന ബാങ്ക് ഓഫ് ബറോഡ വെൽത്ത് മാനേജ്മെന്റ് വിദഗ്ധരെ തേടുന്നു. ഇനി പറയുന്ന തസ്തികകളിലാണ് നിയമനം.
1. സീനിയർ റിലേഷൻഷിപ് മാനേജേഴ്സ് -ഒഴിവുകൾ 320. 2. ഇ-വെൽത്ത് റിലേഷൻഷിപ് മാനേജർ -ഒഴിവുകൾ 24. 3. ഗ്രൂപ്പ് സെയിൽസ് ഹെഡ് (വെർച്വൽ RM സെയിൽസ് ഹെഡ്) - 1. 4. ഓപറേഷൻസ് ഹെഡ് -വെൽത്ത് 1.
യോഗ്യതാ മാനദണ്ഡങ്ങൾ, പ്രവൃത്തിപരിചയം, സെലക്ഷൻ നടപടി, ശമ്പളം, സംവരണമടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofbaroda.in ൽ (കരിയർ പേജ് -കറന്റ് ഓപർച്യുണിറ്റീസ് സെലക്ഷൻ ലിങ്കിൽ) നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി ഒക്ടോബർ 20 വരെ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖം/ഗ്രൂപ്പ് ചർച്ചയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. അഞ്ചുവർഷത്തേക്ക് കരാർ നിയമനമാണ്. എന്നാൽ, പ്രവർത്തനമികവ് കണക്കിലെടുത്ത് സേവന കാലാവധി നീട്ടിനൽകാനുള്ള ഓപ്ഷൻ ബാങ്കിനുണ്ട്. അഖിലേന്ത്യാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

