Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:01 AM IST Updated On
date_range 18 Oct 2017 5:01 AM ISTഒറ്റ പെൺകുട്ടി സ്കോളർഷിപ്: ഒാൺലൈൻ അപേക്ഷ ഇപ്പോൾ
text_fieldsbookmark_border
camera_alt????????? ???????????????
കുടുംബത്തിലെ ഒറ്റ പെൺകുട്ടിക്കായി സി.ബി.എസ്.ഇ ഏർപ്പെടുത്തിയിട്ടുള്ള മെറിറ്റ് സ്കോളർഷിപ്പിനു ഇപ്പോൾ ഒാൺലൈനായി അപേക്ഷിക്കാവുന്നതാണ്. സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 60 ശതമാനം മാർക്ക് /6.2 സി.ജി.പി.എയിൽ കുറയാതെ മാർക്ക് നേടി വിജയിച്ചിട്ടുള്ളവരും പ്ലസ്വൺ, പ്ലസ്ടു ക്ലാസുകളിൽ പഠനം നടത്തുന്നവരുമായിരിക്കണം അേപക്ഷിക്കേണ്ടത്.
സി.ബി.എസ്.ഇയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്കൂളുകളിൽ പഠിക്കുന്നവരെയാണ് പരിഗണിക്കുക. പ്രതിമാസ ട്യൂഷൻ ഫീസ് 1500 രൂപയിൽ കവിയാൻ പാടില്ല. 10ാം ക്ലാസിലെ ഗ്രേഡ് ഷീറ്റിൽ പ്രിൻറ് ചെയ്തിട്ടുള്ള റോൾ നമ്പറും സർട്ടിഫിക്കറ്റ് നമ്പറും ഉപയോഗിച്ച് അപേക്ഷ ഒാൺലൈനായി സമർപ്പിക്കാം. വ്യക്തിഗത വിവരങ്ങൾ തെറ്റുകൂടാതെ പൂരിപ്പിക്കണം. ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്. http://cbse.nic.in എന്ന വെബ്സൈറ്റിലെ നിർദേശങ്ങൾ പാലിച്ചുവേണം അപേക്ഷ സമർപ്പിക്കേണ്ടത്. കൺഫർമേഷൻ പേജിെൻറ പ്രിൻറൗട്ട് എടുത്ത് പഠിക്കുന്ന സ്കൂൾ മേധാവിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി സ്കോളർഷിപ് യൂനിറ്റ്, സി.ബി.എസ്.ഇ, ശിക്ഷാകേന്ദ്ര, 2 കമ്യൂണിറ്റി സെൻറർ, ഡൽഹി 110092 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സമർപ്പണത്തിനുള്ള മാർഗനിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 500 രൂപ വീതമാണ് സ്കോളർഷിപ്പായി ലഭിക്കുന്നത്. സംശയനിവാരണത്തിന് scholorship.cbse@nic.in എന്ന ഇ.മെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story