​ന്യൂനപക്ഷ വിദ്യാർഥികൾക്ക്​ പ്ര​ഫ​ഷ​ന​ൽ, ടെ​ക്​​നി​ക്ക​ൽ കോഴ്​സുകൾക്ക്​ സ്​കോളർഷിപ്​​

21:41 PM
30/07/2017
സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ പ്ര​ഫ​ഷ​ന​ൽ, ടെ​ക്​​നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്​​ ന​ൽ​കു​ന്നു. മു​സ്​​ലിം, ക്രി​സ്​​ത്യ​ൻ, സി​ഖ്, ബു​ദ്ധ, ജൈ​ന, പാ​ഴ്​​സി മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. കേ​ര​ള​ത്തി​ൽ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 2436ഉം ​ക്രി​സ്​​ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 1877ഉം ​പാ​ഴ്​​സി​യൊ​ഴി​കെ മ​റ്റു​ള്ള​വ​ർ​ക്ക്​ ഒാ​രോ​ന്നും ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.  

യോ​ഗ്യ​താ പ​രീ​ക്ഷ പാ​സാ​യി അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ചേ​രു​ന്ന അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ഴ്​​സ്​ ഫീ​സും മെ​യി​ൻ​റ​ന​ൻ​സ്​ അ​ല​വ​ൻ​സും നേ​രി​ട്ട്​ വ്യ​ക്​​തി​ഗ​ത ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കും. യോ​ഗ്യ​താ പ​രീ​ക്ഷ പാ​സാ​കാ​തെ കോ​ഴ്​​സി​നു ചേ​ർ​ന്ന​വ​രാ​ണെ​ങ്കി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ ബി​രു​ദ ത​ല​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്കു​ള്ള​വ​രാ​ക​ണം. മെ​റി​റ്റ്​ അ​ടി​സ്​​ഥാ​ന​മാ​ക്കി മാ​ത്ര​മാ​യി​രി​ക്കും ഇൗ ​വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ക്ക​ൽ. അ​ത​ത്​ വ​ർ​ഷം പ​രീ​ക്ഷ പാ​സാ​കു​ന്ന​വ​ർ​ക്കാ​യി​രി​ക്കും തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ൽ ല​ഭി​ക്കു​ക. ഇൗ ​സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ മ​റ്റു സ്​​കോ​ള​ർ​ഷി​പ്പോ സ്​​​റ്റൈ​പ​ൻ​ഡോ ല​ഭി​ക്കി​ല്ല. ര​ക്ഷി​താ​വി​​െൻറ വ​രു​മാ​നം പ്ര​തി​വ​ർ​ഷം 2.50 ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും കാ​ലാ​വ​ധി. സം​സ്​​ഥാ​ന സ​ർ​ക്കാ​റാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ ന​ൽ​ക​ലും അ​പേ​ക്ഷ​ക​രെ തെ​ര​ഞ്ഞെ​ടു​ക്ക​ലും നി​ർ​വ​ഹി​ക്കു​ക. സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ക്കാ​ൻ ആ​ധാ​ർ ആ​വ​ശ്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ ചു​രു​ങ്ങി​യ​ത്​ 30 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളാ​ക​ണം. 

കോ​ഴ്​​സ്​ ഫീ ​പ്ര​തി​വ​ർ​ഷം 20,000 രൂ​പ​യും മെ​യി​ൻ​റ​ന​ൻ​സ്​ അ​ല​വ​ൻ​സ്​ ഹോ​സ്​​റ്റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 10 മാ​സ​ത്തേ​ക്ക്​ 10,000 രൂ​പ​യു​മാ​യി​രി​ക്കും. ഡേ ​സ്​​കോ​ള​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 5,000 രൂ​പ​യാ​കും പ്ര​തി​വ​ർ​ഷ അ​ല​വ​ൻ​സ്. കോ​ഴ്​്​​സ്​ ഫീ ​അ​ത​ത്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​കും ന​ൽ​കു​ക. എം.​ബി.​ബി.​എ​സ്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ഇ​േ​ൻ​റ​ൺ​ഷി​പ്​/  ഹൗ​സ്​ സ​ർ​ജ​ൻ​സി കാ​ല​യ​ള​വി​ൽ സ്​​റ്റൈ​പ​ൻ​ഡ്​ ല​ഭി​ക്കു​ന്നു​വെ​ങ്കി​ൽ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​കി​ല്ല. പ​ഠ​നം നി​ർ​ത്തി​യാ​ൽ ആ ​വ​ർ​ഷം അ​നു​വ​ദി​ച്ച തു​ക തി​രി​ച്ചേ​ൽ​പി​ക്ക​ണം. ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ www.scholarships.gov.in എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. 

വി​ദ്യാ​ർ​ഥി​യു​ടെ ഫോ​േ​ട്ടാ, ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ വെ​രി​ഫി​ക്കേ​ഷ​ൻ ഫോ​റം, സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ക​മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, പു​തു​താ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​രെ​ങ്കി​ൽ മാ​ർ​ക്ക്​​ ലി​സ്​​റ്റി​​െൻറ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ന​മ്പ​ർ, താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ തു​ട​ങ്ങി​യ രേ​ഖ​ക​ൾ വേ​ണം.  അപേക്ഷിക്കാനുള്ള അവസാനതീയതി ആഗസ്​റ്റ്​ 31.
 
COMMENTS