ന്യൂഡൽഹി: ദേശീയ സ്കോളര്‍ഷിപ് പോര്‍ട്ടല്‍ മൊബൈല്‍ ആപ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഉദ്ഘാടനം ചെയ്തു. ആപ് വിദ്യാര്‍ഥി സ്കോളര്‍ഷിപ്പുകള്‍ക്ക് സുതാര്യമായ വിതരണ സംവിധാനം ഒരുക്കാൻ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ആപ്പിലൂടെ ലഭിക്കും.
വീട്ടിലിരുന്ന് അപേക്ഷിക്കാനും ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യാനും അപേക്ഷയുടെയും സ്കോളര്‍ഷിപ് വിതരണത്തിെൻറയും തല്‍സ്ഥിതി അറിയുന്നതിനും മൊബൈല്‍ ആപ് വഴി സാധിക്കും.