കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്േറ്റാറിക്കൽ റിസർച് 2018-2019 വർഷത്തെ ജൂനിയർ റിസർച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 80 സ്കോളർഷിപ്പുകളാണ് നൽകുക. ഹിസ്റ്ററിയിലോ അനുബന്ധ വിഷയങ്ങളിലോ പിഎച്ച്.ഡി പ്രോഗ്രാമിന് അംഗീകൃത സർവകലാശാലകളിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷാഫീസ്. മാർച്ച് 11ന് നടക്കുന്ന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
ന്യൂഡൽഹി, ബംഗളൂരു, ഗുവാഹതി, പുണെ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. ഫെലോഷിപ്പായി പ്രതിമാസം 17,600 രൂപയും കണ്ടിൻജൻസി ഗ്രാൻറായി പ്രതിവർഷം 16,500 രൂപയുമാണ് ലഭിക്കുക. 2018 ജനുവരി 14നകം ഒാൺലൈൻ രജിസ്ട്രേഷൻ നടത്തണം. അപേക്ഷയുടെ പ്രിൻറ്ഒൗട്ട് 24നകം സമർപ്പിക്കണം. വിവരങ്ങൾക്ക് www.ichr.ac.in.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 10:10 PM GMT Updated On
date_range 2018-01-09T03:40:08+05:30െഎ.സി.എച്ച്.ആറിൽ ജെ.ആർ.എഫ്: 14 വരെ അപേക്ഷിക്കാം
text_fieldsNext Story