Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:10 PM GMT Updated On
date_range 23 Oct 2017 10:10 PM GMTശാസ്ത്രപ്രതിഭകൾക്ക് ജെ.സി. ബോസ് ഫെലോഷിപ്പും രാമാനുജൻ ഫെലോഷിപ്പും
text_fieldsbookmark_border
ഇന്ത്യയിൽ ശാസ്ത്രഗവേഷണങ്ങൾക്ക് ആഗ്രഹിക്കുന്ന പ്രതിഭാശാലികൾക്ക് കേന്ദ്ര ശാസ്ത്ര-സാേങ്കതിക വകുപ്പിനു കീഴിലെ സയൻസ് ആൻഡ് എൻജിനീയറിങ് റിസർച് ബോർഡ് നൽകുന്ന സ്കോളർഷിപ്പുകളാണ് ജെ.സി. ബോസ് ഫെലോഷിപ്പും രാമാനുജൻ ഫെലോഷിപ്പും.
1. ജെ.സി. ബോസ് ഫെലോഷിപ്: കഴിവുറ്റ ശാസ്ത്രജ്ഞർക്ക് നൽകുന്ന ഫെലോഷിപ്പാണ് ജെ.സി. ബോസ് ഫെലോഷിപ്. നിലവിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്രജ്ഞർക്കാണ് അപേക്ഷിക്കാൻ അവസരം. ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർക്കു മാത്രമേ ഇതിന് അപേക്ഷിക്കാൻ അർഹതയുള്ളൂ. സയൻസിലെ ഏതു മേഖലയിലെ ഉന്നതപഠനവും സ്കോളർഷിപ്പിനായി പരിഗണിക്കും. പ്രതിമാസം 25,000 രൂപ ഫെലോഷിപ്പും പ്രതിവർഷം 15 ലക്ഷം രൂപ റിസർച് ഗ്രാൻറും ലഭിക്കും. 68 വയസ്സാണ് ഉയർന്ന പ്രായപരിധി. അഞ്ചു വർഷമാണ് ഫെലോഷിപ് കാലപരിധി. സ്ഥാപനമേധാവികൾക്കും മുൻ ജെ.സി. ബോസ് ഫെലോകൾക്കും സയൻസ് അക്കാദമി പ്രസിഡൻറുമാർക്കും ഫെലോഷിപ്പിനായി ശാസ്ത്രജ്ഞരെ നിർദേശിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://www.serb.gov.in/jcbn.php കാണുക.
2. രാമാനുജൻ ഫെലോഷിപ്: ശാസ്ത്രജ്ഞർക്കും എൻജിനീയർക്കും അപേക്ഷിക്കാം. ശാസ്ത്രത്തിെൻറ ഏതു മേഖലകളിലുള്ളവർക്കും ഇൗ സ്കോളർഷിപ്പിന് അർഹതയുണ്ട്. രാമാനുജൻ ഫെലോസിന് രാജ്യത്തെ ഏതു ശാസ്ത്രസ്ഥാപനത്തിലും സർവകലാശാലയിലും പ്രവർത്തിക്കാം. സയൻസിലോ എൻജിനീയറിങ്ങിലോ പിഎച്ച്.ഡി/തത്തുല്യബിരുദമോ എൻജിനീയറിങ്ങിലോ ടെക്നോളജിയിലോ ബിരുദാനന്തരബിരുദമോ മെഡിസിനിൽ എം.ഡിയോ ഉള്ളവർക്ക് അപേക്ഷിക്കാം. പുതിയ ഗവേഷണമേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് ഫെലോഷിപ്. അപേക്ഷകർക്ക് 45 വയസ്സിൽ താഴെയായിരിക്കണം പ്രായം. അഞ്ചു വർഷത്തേക്കാണ് ഫെലോഷിപ്. പ്രതിമാസം 85,000 രൂപയും വർഷത്തിൽ ഏഴു ലക്ഷം രൂപ റിസർച് ഗ്രാൻറുമാണ് ലഭിക്കുക. വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ് ഫെലോഷിപ്. കൂടുതൽ വിവരങ്ങൾ http://www.serb.gov.in/rnf.phpൽ ലഭിക്കും.
രണ്ട് ഫെലോഷിപ്പുകൾക്കും അപേക്ഷിക്കാൻ സമയപരിധിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story